Link copied!
Sign in / Sign up
10
Shares

ജടായുപ്പാറ :കേരളത്തിൻ്റെ പുതിയ വിസ്മയം!

ചടയമംഗലത്തിൻ്റെ  ഹരിതാഭയിൽ തലയെടുപ്പോടെ ചിറകു വിടർത്തി  കിടക്കുന്ന 'ജടായു' മലയാളിക്ക് ഒരു കൗതുകം മാത്രമല്ല, മറിച്ചു ലോകത്തിലെ തന്നെ പക്ഷിയുടെ രൂപമുള്ള ഏറ്റവും വലിയ ശില്പമാണ്.  200 അടി നീളവും, 150 അടി വീതിയും, 70 അടി ഉയരവും ഉള്ള ഈ ശിൽപം സ്ഥിതി ചെയ്യുന്നത് കേരളത്തിൻ്റെ  കൊല്ലം ജില്ലയിലെ ചടയമംഗലത്താണ്. ചടയമംഗലത്ത്  നാല് കുന്നുകളിലായി 'ജടായു ഏർത് സെന്ററും' ഇപ്പോൾ പ്രവർത്തിക്കുന്നു.

കേരളത്തിലെ ജടായുപ്പാറയുടെ മാസ്മരികത മാത്രമല്ല സഞ്ചാരികളെ  ഇവിടേക്ക് ആകർഷിക്കുന്നത്. ജടായു ഏർത് സെന്റര്  ഒരു സുസ്ഥിര വിനോദ സഞ്ചാര കേന്ദ്രമാണ്. പലതരം സാഹസിക വിനോദങ്ങൾക്ക് പുറമെ ക്യാംപിങ്ങും ഹീലിങ് സെന്ററും ഉള്ള ഇവിടമാണ് ഇന്ത്യയുടെ പുതിയ ഇഷ്ട വിനോദ സഞ്ചാര കേന്ദ്രം!

സാഹസിക പ്രിയരെയും കുടുംബങ്ങളെയും ഒരു പോലെ പ്രീതിപ്പെടുത്താൻ ഇവിടം സജ്ജമാക്കിയിട്ടുണ്ട്. പലതരം ആക്ടിവിറ്റി പാക്കേജുകളും ലഭ്യമാണ്. ഒരു പൊതു വനത്തിൽ കൂടി ട്രെക്ക് ചെയ്തു  ഇവിടെയെത്താം.

ഗുഹകളിൽ വെച്ചുള്ള  പാരമ്പര്യ സിദ്ധ ചികിത്സയാണ് മറ്റൊരു പ്രത്യേകത. നിങ്ങളുടെ സങ്കല്പത്തിലെ ഏറ്റവും മനോഹരമായ മൂൺലൈറ് ഡിന്നറും ഇവിടെ നിങ്ങൾക്കായി ഒരുക്കപ്പെടും. 

സാഹസം ഇഷ്ട്ടപ്പെടുന്നോ ? എങ്കിൽ തീർച്ചയായും ഇവിടെ ഒരുക്കിയിരിക്കുന്ന റോക്ക് ക്ലൈമ്പിങ്, ഷൂട്ടിംഗ്, സിപ് ലൈനിങ്, മറ്റു റോപ്പ് ആക്ടിവിറ്റീസ്, ആർച്ചറി തുടങ്ങിയവ നിങ്ങൾക്കിഷ്ടമാവും . 

പൊതു-സ്വകാര്യ പങ്കാളിത്തം ഒരു പോലെ ഉള്ള കേരളത്തിൻ്റെ  ഏറ്റവും വലിയ പദ്ധതിയാണ് ഇത്. 65 ഏക്കർ വരുന്ന ജടായു ഏർത് സെന്ററിൽ 15 ലക്ഷം ലിറ്റർ  വെള്ളം സംഭരിക്കാവുന്ന ഒരു മഴവെള്ള സംഭരണിയും ഉണ്ട്.

സൂത്രധാരൻ 

ഈ പദ്ധതിക്ക് പിന്നിൽ ഒരു വ്യക്തിയുടെ ദീർഘനാളത്തെ പ്രയത്നമുണ്ട്; സിനിമ സംവിധായകനും, കലാ സംവിധായകനും ശില്പിയുമെല്ലാം ആയ രാജീവ് അഞ്ചൽ. ക്രിയാത്മകമായ കലാ  വൈദഗ്ധ്യം കൊണ്ട് മാനവിക ഔന്നിത്യം നേടാമെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഇദ്ദേഹം. ഇദ്ദേഹത്തിൻ്റെ സുദീർഘമായ പത്തു വർഷത്തെ പരിശ്രമമാണ് ഈ പദ്ധതി. മനുഷ്യരും മറ്റു ജീവജാലങ്ങളും പരസ്പരം കരുതലോടെ സഹവസിച്ചിരുന്ന ഒരു കാലഘട്ടത്തെയാണ് ജടായു സൂചിപ്പിക്കുന്നത്. 

ജടായുപ്പാറ; ഒരു ഐതിഹ്യകഥ :

രാമായണത്തിൽ, സീതാദേവിയെ രാവണൻ അപഹരിച്ചു കൊണ്ടുപോകുന്ന സമയത്ത്, ജടായു ഇത് കാണാനിടയായി. സീതയെ രക്ഷിക്കാനായി ജടായു പൊരുതുകയും ചെയ്തു. എന്നാൽ പ്രായമായ ജടായുവിനെ താമസിയാതെ രാവണൻ കീഴ്‌പ്പെടുത്തി. തുടർന്ന് ജടായുവിൻ്റെ  ചിറകുകൾ രാവണൻ അരിഞ്ഞു കളയുകയും ജടായു വീണുപോവുകയും ചെയ്തു. പിന്നീട് രാമനും ലക്ഷ്മണനും അതുവഴി വന്ന് ജടായുവിനെ കണ്ടെത്തി. രാവണൻ പോയ വഴി കാണിച്ചുകൊടുത്ത ജടായുവിന് രാമൻ മോക്ഷം കൊടുക്കുകയും ചെയ്തു. ജടായു വന്നു വീണ സ്ഥലം  പിന്നീട്  ജടായുമംഗലമെന്ന്  അറിയപ്പെടാൻ തുടങ്ങി. കാലക്രമേണ ജടായുമംഗലം ചടയമംഗലമായി മാറി. 

ഒരു കാലഘട്ടത്തിൻ്റെ  ഓർമ്മയ്ക്ക് :

ജടായുവിൻ്റെ  ശിൽപം യഥാർത്ഥത്തിൽ ഒരു 5 നില കെട്ടിടമാണ്.ഒരു ചിറകിന്റെ അടിവശത്തു കൂടി ഉൾവശത്തേക്ക് പ്രവേശനം ഒരുക്കിയിട്ടുണ്ട്. മ്യുസിയവും ഒരു തീയേറ്ററുമാണ് ആകാത്ത നിങ്ങളെ കാത്തിരിക്കുന്നത്. രാവണനും ജടായുവും തമ്മിലുള്ള പൗരാണിക യുദ്ധത്തെ ആസ്പദമാക്കിയുള്ള അനിമേറ്റഡ്  സിനിമ ഇവിടെ പ്രദർശിപ്പിച്ചു വരുന്നു.

ഇവിടെത്തെ 'വിർച്യുൽ  റിയാലിറ്റി മ്യുസിയത്തിന്റെ' പ്രധാന ഉദ്ദേശം തന്നെ മനുഷ്യനും പ്രകൃതിയും തമ്മിലുള്ള  ഐക്യം കൂട്ടുകയാണ്. അനിമേറ്റഡ് വിഷ്വലുകളും,ശബ്ദവും, ശില്പങ്ങളും ത്രേത യുഗത്തിലെ പോലെയുള്ള ജൈവസമ്പത്ത് തിരിച്ചു  കൊണ്ടുവരാൻ ശ്രമിക്കുന്നു.

 

 പക്ഷെ ജീവിച്ചിരിക്കുന്ന ആരും കണ്ടിട്ടില്ലാത്ത ഒരു ഇതിഹാസിക ലോകം എങ്ങനെ പുനരുദ്ധീകരിച്ചു എന്ന് സംശയിക്കുന്നോ ? മറുപടി ശ്രീ രാജീവ് അഞ്ചൽ  പറയുന്നത്, 'അവതാർ' സിനിമയിൽ സംവിധായകൻ ജെയിംസ് കാമറൂൺ സങ്കല്പിച്ചെടുത്ത പോലെ തന്നെ അദ്ദേഹത്തിൻ്റെ  സങ്കൽപ്പമാണ് പുനരാവിഷ്കരിച്ച ഈ  യുഗം.

ഹൈന്ദവ പുരാണത്തിൽ നിന്നും ഊർജ്ജമുൾക്കൊണ്ട ഒരു പദ്ധതിയാണെങ്കിലും, ഇതൊരു സ്മാരകമാണ്. ഒരു സ്ത്രീയുടെ അഭിമാനം കാക്കാൻ വേണ്ടി മരണം വരിച്ച ജടായുവിനു വേണ്ടിയുള്ള സ്മാരകം. ഒരു മതത്തിന്റെ തീർത്ഥാടനകേന്ദ്രം  ഒന്നുമല്ല ഇത്. എല്ലാവർക്കുമായി ജടായു ഏർത് സെന്റര് വാതിൽ തുറക്കുന്നു.

 

 

 

 

 

 

 

 

 

Tinystep Baby-Safe Natural Toxin-Free Floor Cleaner

Click here for the best in baby advice
What do you think?
0%
Wow!
0%
Like
0%
Not bad
0%
What?
scroll up icon