Link copied!
Sign in / Sign up
2
Shares

എയർ പ്യൂരിഫയറുകൾ കുഞ്ഞുങ്ങൾക്ക് നല്ലതാണോ?

പണ്ട് കാലത്തേ അപേക്ഷിച്ച് വായുമലിനീകരണം വളരെ ഗുരുതരമായിരിക്കുന്ന ഒരു കാലത്താണ് നമ്മൾ ജീവിക്കുന്നത്. ശുദ്ധവായു, ശുദ്ധജലം എന്നിവ വാങ്ങാൻ മാത്രം കിട്ടുന്ന ഒന്നായി മാറിയിരിക്കുന്നു. സ്റ്റോക്ക്ഹോം എൻവിറോൺമെന്റ് ഇൻസ്റ്റിറ്റ്യൂട്ട് (Stockholm Environment Institute) നടത്തിയ പഠനത്തിൽ 2.7 മില്യൺ വളർച്ചയെത്താത്ത കുഞ്ഞുങ്ങളുടെ ജനനമാണ് പ്രതിവർഷം വായുമലിനീകരണം മൂലം നടക്കുന്നത്.

ഇത് എയർ പ്യൂരിഫയറുകളുടെ കാലമാണ്. എത്രയൊക്കെ വൃത്തിയാക്കിയാലും വിഷം കലർന്ന വായു നമുക്ക് ഒഴിവാക്കാൻ പറ്റാത്ത സാഹചര്യമാണ് ഇന്നുള്ളത്. പ്രത്യേകിച്ച് നഗരങ്ങളിൽ ജീവിക്കുന്നവർക്ക്. നമ്മുടെ പ്രവർത്തിയുടെ ഫലമായ വായുമലിനീകരണത്തിന്റെ ദോഷമനുഭവിക്കുന്നതോ? നമ്മുടെ കുഞ്ഞുങ്ങളും.

പുറത്തു മാത്രമല്ല വീടിനുള്ളിലും വിഷമയമായ വായു നിറഞ്ഞിരിക്കുകയാണ്. അതിനു കാരണമാകുന്നതോ വിലയും ഗുണവും കുറഞ്ഞ ക്ലീനിങ്‌ ലോഷനുകൾ, വാഹനത്തിന്റെ പുക, പാചകവാതകം, വാർണിഷ്, വീട്ടിൽ വളർത്തുന്ന മൃഗങ്ങളുടെ രോമം, ഗുണനിലവാരം കുറഞ്ഞ പെയിന്റ്, പുകവലി തുടങ്ങിയവയും.

ആരോഗ്യപ്രശ്നങ്ങൾ

മുതിർന്നവരെ അപേക്ഷിച്ചു നവജാത ശിശുക്കൾക്ക് അലർജിയും ആസ്ത്മ പോലെയുള്ള മറ്റു ശ്വാസകോശരോഗങ്ങളും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. പുകവലിക്കുന്നവർ വീട്ടിലുണ്ടെങ്കിൽ ഒരു കാരണവശാലും കുഞ്ഞുങ്ങളുടെ മുൻപിൽ വച്ച് പുകവലിക്കാൻ പാടില്ല. വീടുപോലെ തന്നെ കുട്ടികൾ കൂടുതൽ സമയം ചെലവഴിക്കുന്ന സ്ഥലമാണ് നഴ്‌സറി. പുതിയകാലത്തെ നഴ്‌സറികളും സ്കൂളുകളും കൂടുതൽ ആകർഷകമാക്കാനായി പല നിറത്തിലുള്ള പെയിന്റ്, കളിപ്പാട്ടങ്ങൾ തുടങ്ങിയവ കൊണ്ട് നിറച്ചിട്ടുള്ളവയാണ്. എന്നാൽ ഇവയുടെ ഗുണനിലവാരത്തെ പറ്റി എത്ര പേർ ചിന്തിക്കുന്നുണ്ട്? ഇനിയുള്ള കാലത്തു ഇതിനുള്ള പരിഹാരം എയർ പ്യൂരിഫയറുകൾ മാത്രമായിരിക്കും. പക്ഷേ അന്താരാഷ്ട്രനിലവാരം ഉള്ള ഉത്പന്നങ്ങൾ ഉപയോഗിക്കണമെന്ന് മാത്രംപണ്ടുണ്ടായിരുന്ന ഏറ്റവും വലിയ എയർ പ്യൂരിഫയർ ആയിരുന്നു ആൽമരം. പക്ഷെ നഗരങ്ങളിൽ ആൽമരം വളർത്താൻ സാധിക്കില്ലല്ലോ....

എയർ പ്യൂരിഫയറുകൾ പ്രവർത്തിക്കുന്നതെങ്ങനെ?

എയർ പ്യൂരിഫയറുകളുടെ ഏറ്റവും പ്രധാന ഭാഗം പല നിരയായി അടുക്കിയ ഫിൽറ്ററുകളാണ്. ഒന്നാമത്തെ ഫിൽറ്ററിലൂടെ പൊടിയും താരതമ്യേന വലുപ്പമേറിയ പദാർത്ഥങ്ങളും തടഞ്ഞു നിർത്തപ്പെടുന്നു. ഇതിലൂടെ കടന്നുവരുന്ന വായു ESP എന്ന രണ്ടാമത്തെ ഫിൽറ്ററിലൂടെ കടന്നു പോകുന്നു. അല്പം കൂടി ചെറിയ കണങ്ങൾ ഇതിലൂടെ വേർതിരിക്കപ്പെടുന്നു. അടുത്ത ഭാഗത്തുള്ള മോളിക്യൂലർ സീവ് മീഡിയയിൽ (molecular sieve media )വച്ച് വായുവിൽ കലർന്നിട്ടുള്ള മറ്റു വാതകങ്ങൾ വേർതിരിക്കപ്പെടുന്നു (eg- H2S). അടുത്ത ഫിൽറ്റർ HEPA എന്നറിയപ്പെടുന്നു. ഈ ഭാഗം വായുവിലെ പുക പോലെയുള്ള ഏറ്റവും ചെറിയ പൊടിയുടെ അംശം വരെ അരിച്ചെടുത്തു ശുദ്ധമാക്കുന്നു. HEPA ഫിൽറ്ററുകൾ ഉള്ള എയർ പ്യൂരിഫയറുകൾ 0.3 മൈക്രോണിന് മുകളിലുള്ള പൊടിയുടെ അംശങ്ങളെ 99.97% വരെ നീക്കം ചെയ്യാനാവുമെന്നാണ് കണ്ടെത്തിയിട്ടുള്ളത്.

ആക്ടിവേറ്റഡ് കാർബൺ നിറച്ച അടുത്ത ഫിൽറ്റർ വായുവിലെ ദുർഗന്ധം, VOC എന്നിവ നീക്കം ചെയ്യുന്നു. VOC അഥവാ Volatile organic compounds ഗർഭിണികൾക്കും നവജാത ശിശുക്കൾക്കും വളരെയധികം ഹാനികരമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. HPEA ഫിൽറ്ററുകൾക്കു ശേഷം ചില ബ്രാൻഡുകളിൽ അൾട്രാവയലാറ്റ് രശ്മികൾ ബാക്റ്റീരിയകളെയും മറ്റു അണുക്കളെയും നശിപ്പിക്കാൻ ഉപയോഗിക്കുന്നു. എന്നാൽ ഇവയും ആരോഗ്യത്തിനു ഹാനികരമാണെന്നാണ് പുതിയ പഠനങ്ങൾ തെളിയിക്കുന്നത്.

ശബ്ദമില്ലാതെ പ്രവർത്തിക്കുന്ന പോർട്ടബിൾ പ്യൂരിഫയറുകൾ (Wynd Purifier)ആണ് കുഞ്ഞുങ്ങൾക്കു നല്ലത്. ഇവയ്ക്കു സെക്കന്റിൽ 9 ലിറ്റർ വായു വരെ ശുദ്ധീകരിക്കാൻ സാധിക്കും. കുഞ്ഞുങ്ങളുടെ മുറിയുടെ മൂലയോടു ചേർന്ന് സ്ഥാപിക്കാൻ കഴിയുന്ന തരം പ്യൂരിഫയറുകൾ ഇപ്പോൾ ലഭ്യമാണ്. എങ്കിലും കുട്ടികൾ ഒരിടത്തു മാത്രം അടങ്ങിയിരിക്കില്ല എന്നതുകൊണ്ട് തന്നെ പോർട്ടബിൾ പ്യൂരിഫയറുകൾ ആണ് എന്തുകൊണ്ടും നല്ലത്.

കുഞ്ഞുങ്ങളുടെ സുരക്ഷാ ഉറപ്പാക്കുക

പ്യൂരിഫയറുകൾ വാങ്ങുമ്പോൾ അവ മൂലം ആരോഗ്യപ്രശ്നങ്ങൾ ഒന്നുമുണ്ടാകുന്നില്ലന്നു ഉറപ്പാക്കേണ്ടതുണ്ട്. അന്താരാഷ്ട്ര ഗുണനിലവാരമുള്ളവ വാങ്ങാൻ ശ്രദ്ധിക്കുക. അതുപോലെ തന്നെ കുട്ടികളുടെ കയ്യകലത്തിൽ നിന്ന് മാറ്റി സ്ഥാപിക്കേണ്ടതുമുണ്ട്. അതോടൊപ്പം മറ്റുള്ളവരുടെ ശുപാര്ശയനുസരിച്ചല്ല, ഓരോ ബ്രാന്ഡിനും ഉപഭോക്താക്കൾ നൽകിയ റിവ്യൂ അനുസരിച്ചും വാങ്ങാൻ ശ്റമിക്കുക.

Tinystep Baby-Safe Natural Toxin-Free Floor Cleaner

Dear Mommy,

We hope you enjoyed reading our article. Thank you for your continued love, support and trust in Tinystep. If you are new here, welcome to Tinystep!

We have a great opportunity for you. You can EARN up to Rs 10,000/- every month right in the comfort of your own HOME. Sounds interesting? Fill in this form and we will call you.

Click here for the best in baby advice
What do you think?
0%
Wow!
0%
Like
0%
Not bad
0%
What?
scroll up icon