Link copied!
Sign in / Sign up
7
Shares

സ്തനങ്ങൾ പറയും നിങ്ങളുടെ ആരോഗ്യം!

"A Natural and uncertain history" എന്ന പുസ്തകത്തിലൂടെ സയൻസ് എഴുത്തുകാരിയായ 'ഫ്ലോറെൻസ് വില്യംസ് ' പങ്കുവയ്ക്കുന്നത് സ്ഥാനങ്ങളുമായി ബന്ധപ്പെട്ട് നമ്മുടെ സമൂഹത്തിൽ നിലനിൽക്കുന്ന ചില മിഥ്യാ ധാരണകളാണ്. ഗർഭകാലത്ത് സ്തനങ്ങളുടെ വലുപ്പവും ഭാരവും വർധിക്കുമെന്ന് നമുക്കെല്ലാമറിയാം. എന്നാൽ മുമ്പുള്ളതിനേക്കാൾ ഇരട്ടിയാകുമെന്നാണ് ഫ്ലോറൻസിന്റെ കണ്ടെത്തൽ. സ്ഥാനങ്ങളെക്കുറിച്ചു അവർ പങ്കുവയ്ക്കുന്ന ചില കൗതുകകരമായ കാര്യങ്ങളിതാ....

  • ആധുനിക രീതിയിലുള്ള ഡയറ്റും ജീവിതരീതിയും മൂലം കൗമാരത്തിൽ തന്നെ പെൺകുട്ടികളുടെ സ്തനങ്ങൾ കൂടുതൽ വളർച്ചയെത്തുന്നുണ്ട്. പണ്ടുള്ളതിനേക്കാൾ വളരെ കൂടുതലാണിത്.
  • മുലപ്പാലിനു പണ്ട് പോഷകഗുണങ്ങൾ ആണ് കൂടുതൽ ഉണ്ടായിരുന്നത്. എന്നാലിപ്പോൾ മറ്റു പോഷകഗുണങ്ങളെക്കാൾ രോഗപ്രതിരോധ ശേഷി കൂട്ടാനുള്ള കഴിവ് കൂടുതലുണ്ട്.
  • ഗർഭകാലം മുഴുവൻ അഥവാ പ്രസവം വരെ സ്തനങ്ങൾ വളർന്നുകൊണ്ടേയിരിക്കും.
  • ദൈനംദിന ജീവിതത്തിൽ ഉപയോഗിക്കുന്ന കെമിക്കലുകളുടെ യഥാർത്ഥ ഫലം ഇതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടില്ല.
  • ദൈനംദിന ജീവിതത്തിൽ ഉപയോഗിക്കുന്ന കെമിക്കലുകൾ സ്തന ഗ്രന്ഥികളിൽ ഉണ്ടാക്കുന്ന പ്രശ്നങ്ങളെ കുറിച്ച് ഇതുവരെ പഠനങ്ങൾ നടന്നിട്ടില്ല.
  • മറ്റു കാൻസറുകളെ അപേക്ഷിച്ചു അമേരിക്കയിൽ ഏറ്റവും കൂടുതൽ ആളുകൾ ഇരയാകുന്ന അസുഖം സ്തനാർബുദം ആണ്. അമേരിക്കൻ കാൻസർ സൊസൈറ്റിയുടെ കണക്കു പ്രകാരം ശ്വാസകോശാർബുദം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആളുകൾ മരിക്കുന്നത് സ്തനാർബുദം മൂലമാണ്.
  • ഒരു സ്ത്രീയുടെ ആരോഗ്യത്തെ അളക്കാൻ സ്തനങ്ങൾ പരിശോധിച്ചാൽ മതി.

താൻ നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ ശരീരം ആരോഗ്യത്തോടെ കാത്തുസൂക്ഷിക്കാൻ സ്തനങ്ങളുടെ ആരോഗ്യം സൂക്ഷിച്ചാൽ മതിയാകുമെന്നാണ് ഫ്ലോറൻസ് പറയുന്നത്. സ്തനങ്ങളിൽ ഉണ്ടാകുന്ന ചെറിയ മാറ്റങ്ങൾ എത്രയും വേഗം തിരിച്ചറിയുന്നോ അത്രയും വേഗം അർബുദത്തിൽ നിന്ന് രക്ഷപെടാനാകും..

Tinystep Baby-Safe Natural Toxin-Free Floor Cleaner

Dear Mommy,

We hope you enjoyed reading our article. Thank you for your continued love, support and trust in Tinystep. If you are new here, welcome to Tinystep!

We have a great opportunity for you. You can EARN up to Rs 10,000/- every month right in the comfort of your own HOME. Sounds interesting? Fill in this form and we will call you.

Click here for the best in baby advice
What do you think?
0%
Wow!
0%
Like
0%
Not bad
0%
What?
scroll up icon