Link copied!
Sign in / Sign up
3
Shares

ഇടിച്ചക്ക തോരൻ ഉണ്ടാക്കാം.. ഈസിയായി!

ഇപ്പൊ ചക്ക സീസൺ ആണല്ലോ... ചക്ക മേളയും ചക്ക മഹോത്സവവും ഒക്കെ നാട്ടിൽ തകൃതിയായി നടക്കുന്നു. ചക്ക ദോശ, ചക്ക പായസം, ചക്ക കേക്ക്, എന്നുവേണ്ട ഇനിയിപ്പോ ചക്ക കൊണ്ട് ബിരിയാണി മാത്രമേ ഉണ്ടാക്കാൻ ബാക്കിയുള്ളു. ചക്കയുടെ ബാല്യകാലം മുതൽ വാർധക്യം വരെ വിവിധ വിഭവങ്ങളാകുന്ന ഇക്കാലത്തു ഒരു നാടൻ പാചക വിധി പരിചയപ്പെട്ടാലോ? മറ്റാരുമല്ല, ഇടിച്ചക്ക തോരൻ. അപ്പൊ തുടങ്ങാം ല്ലേ??

വേണ്ട ചേരുവകള്‍‌:

ചെറിയ ചക്ക - 1

പച്ചമുളക് - 4

തേങ്ങ - 1 1/2 കപ്പ്

മഞ്ഞള്‍‌പ്പൊടി - 1/2 ടീസ്പൂണ്‍‌

മുളകുപൊടി - 1/2 ടീസ്പൂണ്‍‌

ഉപ്പ് - പാകത്തിന്

വറ്റല്‍‌ മുളക് - 3

വെളുത്തുള്ളി - 6

കടുക് - 1/2 ടീസ്‌പൂണ്‍‌

ഉഴുന്ന് പരിപ്പ് - 1 ടീസ്പൂണ്‍‌

തയ്യാറാക്കേണ്ട വിധം:

ചക്ക ചെറുതായി കൊത്തിയരിയുക.തേങ്ങ, പച്ചമുളക്, മഞ്ഞള്‍‌പ്പൊടി, മുളകുപൊടി, വെളുത്തുള്ളി എന്നിവ ചതയ്‌ക്കുക.അരിഞ്ഞ ചക്കയില്‍‌ ഒരു നുള്ള് മഞ്ഞള്‍‌പ്പൊടിയും പാകത്തിന് ഉപ്പും ചേര്‍‌ത്ത് വേവിക്കുക.വെന്തുകഴിയുമ്പോള്‍‌ തവി ഉപയോഗിച്ച്‌ ചതയക്കുക.എണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. അതില്‍‌ ഉഴുന്ന് പരിപ്പ് വറുത്ത് കറിവേപ്പിലയും വറ്റല്‍‌ മുളകും ചേര്‍‌ക്കുക. എന്നിട്ട് ഇടിച്ചക്ക ഇട്ടിളക്കി,അവസാനം തേങ്ങാക്കൂട്ട് ഇട്ടിളക്കുക. വെള്ളം വറ്റി പാകമാകുമ്പോള്‍‌ വാങ്ങുക. ഇടിച്ചക്ക തോരൻ റെഡി.

Click here for the best in baby advice
What do you think?
0%
Wow!
0%
Like
0%
Not bad
0%
What?
scroll up icon