Link copied!
Sign in / Sign up
11
Shares

ഹൈഡ്രോപ്സ് : അമ്മമാർ അറിയാൻ..!

വീട്ടിൽ ഗർഭിണികളായ ആരെങ്കിലുമുണ്ടെങ്കിൽ ഹൈഡ്രോപ്സ് എന്ന പദം ഒരു തവണയെങ്കിലും കേട്ടിരിക്കും. ഗർഭാവസ്ഥയിൽ കുഞ്ഞിനുണ്ടാകുന്ന മാരകമായ നീർവീക്കമാണ് ഹൈഡ്രോപ്സ് ഫീറ്റാലിസ് എന്ന പേരിൽ അറിയപ്പെടുന്നത്. 1,000 നവജാത ശിശുക്കളിൽ 0.3 മുതൽ 2.4 ശതമാനത്തിന് ഈ പ്രശ്നമുണ്ടാകുന്നതായാണ് കണക്കാക്കപ്പെടുന്നത്. ഇമ്മ്യൂൺ, നോൺ- ഇമ്മ്യൂൺ എന്നിങ്ങനെ രണ്ടായാണ് ഇതിനെ തരം തിരിച്ചിരിക്കുന്നത്. 

ഇമ്മ്യൂൺ: ഈ അവസ്ഥയിൽ അമ്മയുടെ രോഗപ്രതിരോധ സംവിധാനം ഭ്രൂണത്തിന്റെ ചുവന്ന രക്താണുക്കളെ നശിപ്പിക്കാൻ തുടങ്ങും. ഹൈഡ്രോപ്സ് ഇൽ തന്നെ അപൂർവമായ ഒന്നാണിത്. Rh നെഗറ്റീവ് രക്തഗ്രൂപ്പുള്ള അമ്മയ്ക്ക് Rh പോസ്റ്റിറ്റീവ് ആയ കുഞ്ഞുണ്ടായാലും ഈ അവസ്ഥയുണ്ടാകാം. ഈ സമയത്ത് അമ്മയുടെ പ്രതിരോധ വ്യവസ്ഥ കുഞ്ഞിന്റെ ചുവന്ന രക്താണുക്കളെ 'ഫോറിൻ ബോഡി' യായി കാണുന്നു. തൽഫലമായി അമ്മയുടെ ശരീരത്തിലെ ആന്റിബോഡി കുഞ്ഞിന്റെ ചുവന്ന രക്താണുക്കളെ നശിപ്പിക്കുകയും കുഞ്ഞിന് ആവശ്യമായ രക്താണുക്കൾ നഷ്ടമാകുകയും ചെയ്യും. ഇത് കുഞ്ഞിന്റെ വിളർച്ചയ്ക്ക്  കാരണമാകുന്നു. കുഞ്ഞിന്റെ ഹൃദയത്തിനും മറ്റു ആന്തരികാവയവങ്ങൾക്കും ഈ വിളർച്ച മറികടക്കാനാവാതെ വരികയും കുഞ്ഞിന്റെ കോശങ്ങളിലും മറ്റു അവയവങ്ങളിലും ഫ്‌ളൂയിഡ്‌ നിറയുകയും ചെയ്യുന്നു. 

നോൺ- ഇമ്മ്യൂൺ: ഏറ്റവും സാധാരണമായ ഹൈഡ്രോപ്‌സ് അവസ്ഥയാണിത്. സ്രവങ്ങളെ നിയന്ത്രിക്കുന്നതിനുള്ള ശരീരത്തിന്റെ കഴിവിനെ ബാധിക്കുന്ന സങ്കീർണതകളോ രോഗങ്ങളോ കാരണമാണ് ഇതുണ്ടാകുന്നത്. മാരകമായ വിളർച്ച, ഹൃദയ- ശ്വാസകോശ വൈകല്യങ്ങൾ, ക്രോമസോം വൈകല്യങ്ങൾ തുടങ്ങിയവ ഇതിനു കാരണമാകാം.

സ്വാഭാവികമായ അബോർഷനുകളിൽ പകുതിയോളം സംഭവിക്കുന്നത് ഹൈഡ്രോപ്സ് മൂലമാണ്. അഥവാ ഇവർ പൂർണവർച്ചയെത്തിയാലും ധാരാളം സങ്കീർണതകൾ നേരിടേണ്ടി വരാറുണ്ട്. 

ലക്ഷണങ്ങൾ ഇവയാണ്!

അമിത അളവിൽ കാണപ്പെടുന്ന അമ്നിയോട്ടിക് ദ്രവം, കട്ടിയേറിയ പ്ലാസന്റ എന്നിവയാണ് ഗർഭകാലത്ത് കാണപ്പെടുന്ന ഹൈഡ്രോപ്സിന്റെ ലക്ഷണങ്ങൾ. സ്കാനിങ്ങിൽ സാധാരണയിൽ കവിഞ്ഞു വലുപ്പമുള്ള കരൾ, സ്പ്ലീൻ, എന്നിവയും കാണപ്പെടുന്നു. കുഞ്ഞിന്റെ വയർ, ഹൃദയം, ശ്വാസകോശം എന്നിവയുടെ സമീപവും നീർക്കെട്ട് കാണപ്പെടാം.

കുഞ്ഞിന്റെ ജനനശേഷം കടുത്ത വിളർച്ച, മഞ്ഞപ്പിത്തം, വയർഭാഗത്ത് നീർക്കെട്ട്, ശ്വസിക്കാനുള്ള ബുദ്ധിമുട്ട്, നീലനിറത്തിൽ ചതവ് പറ്റിയതു പോലെയുള്ള പാടുകൾ, സാധാരണയിൽ കവിഞ്ഞു വലുപ്പമുള്ള കരൾ, സ്പ്ലീൻ എന്നിവ കാണുന്നതും ഹൈഡ്രോപ്സിന്റെ പൊതുവെയുള്ള ലക്ഷണമാണ്. ഇതേ ലക്ഷണങ്ങൾ തന്നെ മറ്റു ചില രോഗങ്ങളും കാണിക്കുന്നതിനാൽ എത്രയും വേഗം ഡോക്ടറുടെ ഉപദേശം തേടുന്നതാണ് അഭികാമ്യം.

എങ്ങനെ കണ്ടുപിടിക്കാം?

ഹൈഡ്രോപ്സിന്റെ ലക്ഷണങ്ങൾ കണ്ടുകഴിഞ്ഞാൽ താഴെപറയുന്ന പരിശോധനാ രീതികളാണ് പൊതുവെ ഡോക്ടർമാർ നിർദേശിക്കാറുള്ളത്.

അൾട്രാ സൗണ്ട് സ്കാൻ: ഉയർന്ന ആവൃത്തിയിലുള്ള അൾട്രാ സൗണ്ട്  തരംഗങ്ങൾ ഉപയോഗിച്ച് നടത്തുന്ന സ്കാനിൽ ഗർഭസ്ഥ ശിശുവിന്റെ അന്തരാവയവങ്ങളുടെയും രക്തക്കുഴലുകളുടെയും ഏകദേശരൂപം മോണിറ്ററിൽ കാണാൻ കഴിയും. ഗർഭകാലത്ത് നടത്തുന്ന സ്കാനുകളിൽ വളരെയേറെ പ്രാധാന്യമുണ്ട് അൾട്രാ സൗണ്ട് സ്കാനിന്.

ഭ്രൂണത്തിന്റെ രക്ത പരിശോധന: ഹൈഡ്രോപ്സിസ് ലക്ഷണങ്ങൾ ശ്രദ്ധയിൽ പെട്ടാൽ അമ്മയുടെ വയറ്റിൽ വച്ച് തന്നെ കുഞ്ഞിന്റെ രക്ത സാമ്പിൾ എടുത്ത് പരിശോധന നടത്താൻ കഴിയും. ഇതുപോലെ തന്നെ അമ്നിയോട്ടിക് ദ്രവവും എടുത്ത് പരിശോധന നടത്താറുണ്ട്. 

ചികിത്സ എങ്ങനെ?

ചികിത്സയ്ക്ക് മുൻപേ ഹൈഡ്രോപ്സിന്റെ കാരണം കണ്ടുപിടിക്കേണ്ടതുണ്ട്. ചികിത്സയും അതിനെ ആശ്രയിച്ചിരിക്കും. ഗർഭാവസ്ഥയിൽ സാധ്യമാണെങ്കിൽ നേരത്തെയുള്ള പ്രസവം അഥവാ സിസേറിയൻ എന്നിവ നടത്തുന്നു. ഗർഭസ്ഥ ശിശുവിലേക്ക് ബ്ലഡ് ട്രാൻസ്ഫ്യൂഷൻ നടത്താറുമുണ്ട്.

നവജാത ശിശുവിലാണെങ്കിൽ ശരീരത്തിൽ നിന്നും അധികമായുള്ള ഫ്ലൂയിഡ് നീക്കം ചെയ്യുന്നു. ശ്വാസതടസം അനുഭവപ്പെടുന്നുണ്ടെങ്കിൽ ഓക്സിജനും നൽകാറുണ്ട്. ഇനി പറയുന്ന കാര്യങ്ങളെ അപേക്ഷിച്ചായിരിക്കും ചികിത്സ നിശ്ചയിക്കുന്നത്.

കുഞ്ഞിന്റെ ആരോഗ്യം, രോഗപ്രതിരോധ ശേഷി

മറ്റു രോഗങ്ങൾ കണ്ടെത്തിയാൽ അവ അതിജീവിക്കാനുള്ള സാധ്യത

മരുന്നുകളോടുള്ള കുഞ്ഞിന്റെ പ്രതികരണം

 

 

 

Click here for the best in baby advice
What do you think?
0%
Wow!
0%
Like
0%
Not bad
0%
What?
scroll up icon