Link copied!
Sign in / Sign up
4
Shares

പൊക്കിൾക്കൊടിയുടെ പരിചരണം

ഒരമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധം ജനനത്തിനു മുൻപ് തന്നെ ആരംഭിക്കുന്നതാണ് - പൊക്കിൾക്കൊടിയിലൂടെ. ഒരു ശിശുവിന്റെ ഏറ്റവും ലോലമായ ഭാഗമാണ് പൊക്കിൾക്കൊടി. അവിടെ അണുബാധയ്ക്കുള്ള സാധ്യത കൂടുതലാണ്. അത് കൊണ്ട് തന്നെ അതിനു പ്രത്യേകശുശ്രൂഷ വേണ്ടിവരും.

പ്രസവത്തിനു ശേഷം ഉടൻതന്നെ പൊക്കിൾ മുറിക്കുമെങ്കിലും അതിന്റെ ഒരറ്റം അവിടെത്തന്നെ അവശേഷിക്കും. രണ്ടോ മൂന്നോ ആഴ്ചയ്ക്കുള്ളിൽ ഇത് ഉണങ്ങിപ്പോകും. ഈ കാലയളവിൽകുഞ്ഞിന് അമ്മയുടെ സ്നേഹവും വാത്സല്യവും മാത്രം മതി.

പൊക്കിൾക്കൊടി പരിചരിക്കേണ്ട വിധം ഇതാ:

1. അണുബാധ വരാതിരിക്കാനായി പൊക്കിൾക്കൊടി യാതൊരുവിധത്തിലും ഈർപ്പം തട്ടാതെ സൂക്ഷിക്കണം. 

2. ഡയപ്പർ കെട്ടുമ്പോൾ അത് പൊക്കിളിന്റെ അരികത്തു നിന്ന് അല്പം ദൂരെയായി കെട്ടാൻ ശ്രദ്ധിക്കണം. ആ ഭാഗത്തെ വിയർപ്പു കുറക്കാനാണിങ്ങനെ ചെയ്യുന്നത്. വിയർപ്പിൽ നിന്നുള്ള അണുക്കൾ  അങ്ങനെ കുഞ്ഞിന്റെ ആരോഗ്യത്തെ ബാധിക്കില്ല. 

3. കുഞ്ഞിനെ കുളിപ്പിക്കാൻ അല്പം നനഞ്ഞ മൃദുവായ തുണിയോ സ്‌പോൻജോ ഉപയോഗിക്കുന്നതായിരിക്കും നല്ലത്. ഈർപ്പം അധികമാവുന്നതു പൊക്കിൾക്കൊടിയിൽ അണുബാധ വരാൻ കാരണമായേക്കാം. ഒരു പഞ്ഞിക്കഷ്ണം ഇളംചൂടുവെള്ളത്തിൽ നനച്ചു അല്പം സോപ്പിന്റെയൊപ്പം പൊക്കിളിന്റെ ഭാഗത്തു തടവുക. 

 

4.  ചൂടുകാലത്തു വെറുമൊരു ഡയപ്പർ മാത്രം മതിയാകും കുഞ്ഞുങ്ങൾക്ക്. അധികം വസ്ത്രങ്ങൾ ധരിക്കുന്നതു വിയർപ്പിന് കാരണമാകും. പോരാത്തതിന് പൊക്കിൾക്കൊടി ഉണങ്ങാനുള്ള സമയവും അപ്പോൾ വർധിച്ചേക്കാം.

5. കുഞ്ഞുങ്ങൾക്ക് എപ്പോഴും അയവ് കൂടിയ വസ്ത്രങ്ങളാണ് നല്ലത്. ശരിയായ വായുസഞ്ചാരം പൊക്കിൾക്കൊടി പെട്ടെന്ന് ഉണങ്ങാൻ അത്യാവശ്യമാണ്.

6. പൊക്കിളിന്റെ കൊടി ഉണങ്ങിവരുന്ന സമയത്തു ഒരു കാരണവശാലും അത് സ്വയം നീക്കം ചെയ്യാൻ ശ്രമിക്കരുത്. അങ്ങനെ ചെയ്യുന്നത് മൂലം കുഞ്ഞിന് വേദന അനുഭവിക്കേണ്ടി വരും എന്ന് മാത്രമല്ല അണുബാധയും ഉണ്ടാകാവുന്നതാണ്.

7. നാഭിയുടെ ചുറ്റുമുള്ള ഭാഗം ചുവക്കുകയും ചൊറിഞ്ഞുപൊട്ടുകയും ചെയ്യുന്നുണ്ടെങ്കിൽ അണുബാധയുണ്ടെന്നാണ് മനസ്സിലാക്കേണ്ടത്. ആ ഭാഗത്തു തൊടുമ്പോൾ കുഞ്ഞു വേദന കൊണ്ട് കരയാൻ തുടങ്ങും. അവിടെ നിന്നു ദുർഗന്ധവും ഉണ്ടാകും. ഉടൻ തന്നെ വേണ്ട ശുശ്രൂഷ കുഞ്ഞിന് നൽകേണ്ടതാണ്. 

 *******************************************************************************************************************************

അമ്മമാർക്ക് ഒരു സന്തോഷവാർത്ത!

 

ടൈനിസ്റ്റെപ് അവതരിപ്പിക്കുന്നു അമ്മയ്ക്കും കുഞ്ഞിനും ഒരുപോലെ സുരക്ഷിതമായ പ്രകൃതിദത്ത ഫ്‌ളോർ ക്ളീനറുകൾ!

ഇനി കീടാണുക്കളോടും രാസവസ്തുക്കളോടും പറയൂ ഒരു ബിഗ് നോ!!

ഒരു ക്ളിക്കിൽ ഇനി ടൈനിസ്റ്റെപ് നാച്ചുറൽ ഫ്‌ളോർ ക്ളീനർ വാങ്ങൂ... അഭിപ്രായമറിയിക്കൂ..

Please click here to Order Tinystep Natural Floor Cleaner 

Click here for the best in baby advice
What do you think?
0%
Wow!
0%
Like
0%
Not bad
0%
What?
scroll up icon