Link copied!
Sign in / Sign up
12
Shares

കുഞ്ഞിന്റെ വിരൽ കുടി എങ്ങനെ മാറ്റാം?

മിക്ക കുഞ്ഞുങ്ങളിലും കാണുന്ന ഒരു ശീലമാണ് വിരൽകുടി. പലപ്പോഴും ശിശുക്കൾ അവർ ജനിക്കുന്നതിനു മുമ്പ് തന്നെ സ്വഭാവികമായി തള്ളവിരൽ കുടിക്കുന്നത് കാണാം. എന്നാൽ കുഞ്ഞ് അൽപം വലുതായിട്ടും ഈ ശീലം തുടരുന്നത് നല്ലതല്ല. എങ്ങനെ ഈ ശീലം മാറ്റാം??

എന്തുകൊണ്ടാണ് ശിശുക്കൾ ഇത് ചെയ്യുന്നത് ?

കുഞ്ഞിന് പാല് കുടിക്കാൻതോന്നുമ്പോഴും, ഉറക്കം വരുമ്പോഴും, കുഞ്ഞായാലും അസ്വസ്ഥയും പേടിയും കാണും, ഈ അവസ്ഥയിൽ വിരൽ കുടി ഒരു സാധാരണ ശീലമാണ്. കുഞ്ഞിന് ഇത് ആശ്വാസവും സമാധാനവും നൽകും. എന്നാൽ ശൈശവ കാലത്തിൽ നിന്ന് ഒരു മൂന്നു വയസ്സ് പ്രായമായിട്ടും കുട്ടി ഈ ശീലം തുടരുന്നുണ്ടെങ്കിൽ, അമ്മമാർ കുട്ടിയുടെ ഈ ശീലം ഒഴിവാക്കാൻ ചില നടപടികൾ എടുകേണ്ട സമയമായി.

എന്ത് സംഭവിക്കുo ?

വിരൽ കുടി അധികമായാൽ, അണ്ണാക്കിലെ കോശഘടനങ്ങളെ ബാധിക്കുകയും, കുഞ്ഞുങ്ങളുടെ പല്ലുകളുടെ വളർച്ചയിലും, ദന്ത പ്രശ്നങ്ങൾക്കും കാരണമാകാം. മാത്രമല്ല ചില കുട്ടികളിൽ സംഭാഷണ പ്രശ്നങ്ങളും കണ്ട് വരാറുണ്ട്, പ്രത്യേകിച്ച്  'എസ്' ഉള്ള വാക്കുകൾ ഉച്ചരിക്കുമ്പോൾ. കൂടാതെ, വിരൽ കുടി മൂലം വിരൽ വരണ്ടു പോകാനും, അരിമ്പാറ, തൊലി പോവുക തുടങ്ങിയ പ്രശ്നങ്ങൾക്കും കാരണമാകും. സ്കൂളിൽ വെച്ച് ഈ സ്വഭാവം പ്രകടിപ്പിച്ചാൽ സ്വന്തം പ്രായത്തിൽ ഉള്ള കുട്ടികൾ പോലും കളിയാക്കുകയും, ഇത് കുട്ടിയെ വിഷമിപ്പിക്കുകയും ചെയ്യും. 

പരിഹരിക്കാം

⦁ അച്ഛൻ അമ്മമാർക്ക് മാത്രമേ കുട്ടികളിലെ ഈ ശീലം മാറ്റാൻ കഴിയുകയുള്ളു. ദേഷ്യപ്പെട്ടിട്ട് കാര്യമില്ല. അത് കൊണ്ട് വിരൽ കുടി ഒഴിവാക്കേണ്ടത് അനിവാര്യമായ ശീലമാണന്ന് അവരെ പറഞ്ഞ് മനസ്സിലാക്കിപ്പിക്കുക. കുട്ടികളെ കൂടുതൽ മനസ്സിലാക്കിപ്പിക്കാൻ അവരുടെ പ്രിയപ്പെട്ട കാർട്ടൂൺ കഥാപാത്രങ്ങൾ കാണിച്ച് അവർ ഇതൊന്നും ചെയ്യുന്നില്ലെന്ന് പറഞ്ഞു കൊടുക്കുക.

⦁ ഒന്നും പറ്റിയില്ലെങ്കിൽ കുട്ടിയുടെ വിരലിൽ ടേപ്പ് അല്ലെങ്കിൽ ഒരു തുണി കൊണ്ട് ചുറ്റിക്കെട്ടുക. ഇത് കൂടാതെ കുട്ടിയുടെ വിരലിൽ അണിയാവുന്ന പ്ലാസ്റ്റിക്‌ രൂപത്തിൽ ഉള്ള വസ്തുക്കൾ വിപണിയിൽ ലഭ്യമാണ്. വിരൽ കുടി മാറ്റാൻ മറ്റാരു മാർഗ്ഗമാണ് ഇത്.

⦁ ചെറുനാരങ്ങ നീരോ, വേപ്പെണ്ണയോ കുഞ്ഞിന്റെ വിരലിൽ പുരട്ടാം. അതിന്റെ കയ്‌പ്പ് മൂലം കുട്ടി വിരൽ വായിൽ നിന്ന് എടുത്തേക്കാം.

⦁ കുട്ടിക്ക് ലോലിപോപ്പ്, ചോക്കല്ലേറ്റ്, അല്ലെങ്കിൽ എന്തെങ്കിലും കളിപ്പാട്ടങ്ങൾ കൊടുത്ത് കുട്ടിയുടെ ശ്രദ്ധ മാറ്റാം.

⦁ നിർബന്ധപൂർവ്വം നിങ്ങളുടെ കുട്ടി കൈവിരൽ കുടിക്കുന്ന സ്വഭാവം ഉപേക്ഷിക്കാൻ പറയരുത്. ഇത് മൂലം കുടി മനഃപൂർവ്വം സ്വഭാവം ഉപേക്ഷിക്കാൻ വിസമ്മതിക്കും. അത് കൊണ്ട് അമിതമായ ശ്രദ്ധ നൽകേണ്ടതില്ല.

അച്ഛനമ്മമാർ കൂടുതൽ സമയം കുട്ടികളുടെ കൂടെ ചിലവഴിച്ചാൽ തന്നെ കുട്ടികളുടെ പകുതി പ്രശ്നങ്ങൾ തീരും എന്ന് മാത്രല്ല അവർക്ക് കൂടുതൽ സന്തോഷം കിട്ടുകയും ചെയ്യും. 

Click here for the best in baby advice
What do you think?
0%
Wow!
0%
Like
0%
Not bad
0%
What?
scroll up icon