Link copied!
Sign in / Sign up
10
Shares

"മാജിക് മദർ" ആകാൻ നിങ്ങൾക്കും കഴിയും!

കുറച്ചു നാൾ മുൻപ് ശ്രദ്ധയിൽ പെട്ട ഒരു ചിത്രം വളരെയധികം മനസിനെ സ്വാധീനിച്ചു. മറ്റൊന്നുമല്ല, എവിടെയോ ശിങ്കാരിമേളം അവതരിക്കാൻ പോയ ഒരു കലാകാരന്റെ നെഞ്ചിൽ അമ്മ എന്ന് പച്ച കുത്തിയിരിക്കുന്നത്. അമ്മയോട് ആ ചെറുപ്പക്കാരനുള്ള സ്നേഹത്തിന്റെ ആഴം മനസിലാക്കാൻ ആ ഒരു ചിത്രം തന്നെ ധാരാളം! അതുപോലെ മക്കൾ എന്നും നെഞ്ചിലേറ്റി കൊണ്ട് നടക്കുന്ന  ഒരു അമ്മയാകാൻ നിങ്ങൾക്കും ആഗ്രഹമില്ലേ? അതിനു ഏറ്റവും ആദ്യം വേണ്ടത് കുട്ടികളുടെ പെരുമാറ്റവും സ്വഭാവവും മികച്ചതാക്കുക എന്നതാണ്. സ്വന്തം മക്കളെ ഒന്നാം റാങ്കുകാരാക്കാൻ പാടുപെടുന്നതിനിടയിൽ മിക്ക രക്ഷിതാക്കളും മറന്നുപോകുന്ന ഒന്നാണ് സ്വഭാവരൂപീകരണം. ഇനി പറയുന്ന കാര്യങ്ങൾ മനസ്സിൽ വച്ചാൽ അതെളുപ്പം സാധിക്കാം..

ശ്രെധിച്ചിട്ടുണ്ടോ നിങ്ങൾ ഒരു അമ്മയായി കഴിഞ്ഞാൽ ആ നിമിഷം തൊട്ട് നിങ്ങൾ സ്വയം ഒരു നല്ല അമ്മയാവാൻ പരിശീലിപ്പിച്ചുകൊണ്ടിരിക്കും. നിങ്ങളുടെ കുഞ്ഞിനെ എങ്ങനെ നല്ല രീതിയിൽ വളർത്തി എടുക്കാം എന്ന ചിന്തയാവും അന്നുതൊട്ട് നിങ്ങളുടെ മനസ്സിൽ. നല്ല അമ്മയാവാൻ ബുദ്ധിമുട്ടാണ് അതിലേറെ കഷ്ടമാണ് മികച്ചതാവാൻ. വര്ഷങ്ങളുടെ പരിഗജ്ഞാനം കൊണ്ട് മാത്രമേ ഒരു ഉത്തമയായ അമ്മയാവാൻ സാധിക്കു. നിങ്ങളുടെ കുഞ്ഞു നിങ്ങളെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയുമ്പോൾ അതുതന്നെ ആണ് നിങ്ങളുടെ ജീവിതത്തിലെ ഏറ്റുവും വലിയ പ്രോത്സാഹനം. നിങ്ങൾ നിങ്ങളുടെ കുഞ്ഞിന് സ്നേഹം കൊണ്ടും വാത്സല്യം കൊണ്ടും ഇന്ദ്രജാലം കാണിക്കുന്ന ഒരു അമ്മയാണോ , ഈ 6 ലക്ഷണങ്ങൾ ഒന്ന് ശ്രദ്ധിച്ചു നോക്കൂ...

 

1. വിനയം :

നിങ്ങളുടെ കുട്ടിയുടെ ശിക്ഷണം അല്ലെങ്കിൽ വളർച്ച അവന്റെയോ അവളുടെയോ സ്വഭാവം ഒന്ന് പരീക്ഷിക്കാൻ ഏറ്റവും നല്ല അവസരം നിങ്ങളുടെ വീട്ടിൽ വിരുന്നുകാർ വരുമ്പോഴാണ്. കുട്ടി എങ്ങനെ വിരുന്നുകാരോട് പെരുമാറുന്നുവോ അതുതന്നെ ആണ് അവന്റെ സ്വഭാവം എങ്ങനെ രൂപപ്പെടുത്തണം എന്നതിനുള്ള നല്ല സൂചന. നിങ്ങളുടെ കുട്ടി മറ്റുള്ളവരോടും സമപ്രായക്കാരായ കുട്ടികളോടും സോറി അല്ലെങ്കിൽ പ്ളീസ് എന്ന് പറയുന്നുണ്ടെകിൽ നിങ്ങൾക്കു സന്തോഷിക്കാം നിങ്ങൾ നല്ല മാതാവോ പിതാവോ ആണെന്നതിനുള്ള തെളിവ് തന്നെയാണത്.

2 .ഉത്സാഹമുള്ള ചിരി:

കുഞ്ഞിന്റെ മുഖത്തുള്ള നിഷ്കളങ്കമായ ചിരി നിങ്ങൾ അവൾക്കു നല്ലൊരു മാതാവാണ് എന്നതിനുള്ള ഉത്തരമാണ്. ദിവസംമുഴുവൻ നിങ്ങളുടെ കുഞ്ഞു സന്തോഷവാനാണെങ്കിൽ അവൻ വളർന്നുവരുന്ന ചുറ്റുപാടും സാഹചര്യവും അവനെ സന്തുഷ്ടനാകുന്നു എന്നുകരുതാം. അവന്റെ സന്തോഷത്തിനുള്ള അംഗീകാരം നിങ്ങൾക്ക് അവകാശപ്പെട്ടതാണെന്ന് മറക്കരുത്. നിങ്ങളുടെ വൈകാരികസ്ഥിതി നിങ്ങളുടെ കുഞ്ഞിനെ അപേക്ഷിച്ചിരിക്കും, അവൻ സന്തോഷവാനായി ഇരിക്കുന്നത് കാണുമ്പോൾ അത് നിങ്ങളെയും സന്തോഷവതിയാക്കുന്നു.

3 . പങ്കുവെക്കുക :

തനിക്കുള്ളത് മറ്റുള്ളവർക്കും കൂടെ പങ്കുവച്ചുകൊടുക്കുന്ന ശീലം കുട്ടികളിൽ വളർത്തിയെടുക്കണം, അഹ് ഒരു മനസ്ഥിതിയിലേക്ക് കുഞ്ഞിനെ എത്തിക്കാൻ ബുദ്ധിമുട്ടാണെകിലും ചിട്ടയായ ശിക്ഷണത്തിലൂടെ ശെരിയാകുവാനാകും. അല്പം സ്വാര്ഥതാല്പര്യങ്ങൾ എല്ലാവരിലും ഉണ്ടാവും എന്നോർക്കണം. പകുത്തുകൊടുക്കുന്നതു വീട്ടിലെ നാല് ചുവരുകൾക്കുള്ളിൽ മാത്രം ഒതുങ്ങിനിൽകേണ്ട സ്വഭാവം അല്ല എന്നും, മറ്റുകുട്ടികൾക്കും കൂട്ടുകാർക്കും തന്റെ പങ്കിൽ നിന്ന് ഒരു ചെറിയ പങ്കു പകുത്തുകൊടുക്കണം എന്നും പഠിപ്പിക്കുക. ചില കുട്ടികൾ തന്റെ അണിയാണോ അനിയത്തിക്കോ മാത്രം കൊടുക്കും മറ്റുകുട്ടികളെ ശ്രേധികില്ല , അഹ് പ്രവണത അവരിൽ നിന്ന് അകറ്റണം. ചെറിയ ഒരു വസ്തുതാണെകിൽ കൂടെ പങ്കുവെക്കുന്ന ശീലം വളർത്തിയെടുക്കുക. പഠിച്ച നല്ല ശീലങ്ങൾ വളർച്ചയുടെ ഓരോ ഘട്ടത്തിലും മങ്ങാതെ കൂടെ നിർത്താൻ ഉപദേശിക്കുക.

4 . നിങ്ങള്ക്ക് മുന്നിൽ അവർ പറയുന്ന ആവശ്യങ്ങൾ :

ഒരു അമ്മയെന്ന നിലയിൽ കുട്ടികളുടെ ആവശ്യങ്ങൾക്ക് മുന്നിൽ അമ്മമാർ എന്നും നിസ്വാർത്ഥരായി നിന്നുപോകും. തൻ ഭക്ഷണം കഴിക്കുന്നതിനു മുൻപ് തന്റെ കുട്ടി കഴിച്ചോ, അവൻ നന്നായി ഉറങ്ങുന്നോ, അങ്ങനെ ഒരുപാടു , ഈ ചിന്തക്കെല്ലാം ഒരു നല്ല അമ്മയുടെ ലക്ഷണങ്ങൾ ആണ്. കുട്ടിയുടെ എല്ലാ ചുമതലകളും അമ്മമാർക്ക് മാത്രമുള്ളതല്ല , അച്ചന്മാർക്കും തുല്യ പങ്കാളിത്തം ഉണ്ട് കുട്ടിയുടെ കാര്യത്തിൽ. അതുകൊണ്ടു കുറച്ച ചുമതല നിങ്ങളുടെ ഭർത്താവിനെ ഏല്പിക്കാം. ഇത് നിങ്ങൾക്കു കുറച്ച അവധി സമയം കിട്ടുവാൻ സഹായിക്കും. കുട്ടിയുടെ കുറച് കാര്യങ്ങൾ അച്ഛനെ ഏൽപ്പിക്കുന്നത് തെറ്റാണെന്നു കരുതരുത് , നല്ല അമ്മമാരുടെ ലക്ഷണങ്ങൾ തന്നെയാണത്. നിങ്ങളുടെ ആരോഗ്യം ഒന്ന് മെച്ചപ്പെടുത്താനും ഇത് സഹായിക്കും.

5 . സുഹൃത്ത് / അമ്മ

കുട്ടി എല്ലാ കാര്യങ്ങളും നിങ്ങളുമായി പങ്കുവെക്കുന്നു എങ്കിൽ നിങ്ങൾ  അവനു അമ്മ മാത്രമല്ല ഒരു നല്ല സുഹൃത്തുകൂടിയാണെന്നു ഉറപ്പിക്കാം. ഒരു അമ്മക്ക് കിട്ടാവുന്ന ഏറ്റവും വലിയ സന്തോഷങ്ങളിൽ ഒന്നാണിത്  . എല്ലായിപ്പോഴും ഈ സന്തോഷം ഉണ്ടാവണം എന്നില്ല, അതുകൊണ്ടു പരമാവധി ആ സന്തോഷം ആസ്വദിക്കാൻ ശ്രേമിക്കുക. അവർക്കു നിങ്ങളോടു പറയാൻ താല്പര്യം ഇല്ലാത്ത ഒരു കാര്യം ആണെങ്കിൽ അത് പറയാൻ അവരെ നിർബന്ധിക്കരുത്. അവർ നിങ്ങളുമായി പങ്കുവയ്ക്കുന്ന ഓരോ കാര്യവും പുഞ്ചിരിയോടെ കേൾക്കുക , നല്ല ഉപദേശങ്ങൾ കൊടുക്കുക. എന്തുകാര്യം ആയാലും നിങ്ങളുടെ അടുത്തേക് അവൻ ആദ്യം ഓടിയെത്തും.

6 . മറ്റുകുട്ടികളുമായി താരതമ്യം ചെയ്യാതിരിക്കുക , പുച്ഛിക്കാതിരിക്കുക :

ഒരു 'അമ്മ ഒരിക്കലും സ്വന്തം കുട്ടികളെ മറ്റു കുട്ടികളുമായി താരതമ്യം ചെയ്യാൻ പാടില്ല. പലപ്പോഴും ഇത് കുട്ടികൾ വളരെ കാര്യമായി എടുക്കുകയും ഇതുമൂലം അവരുടെ ഇച്ഛാശക്തിയേയും, ആത്മവിശ്വാസത്തെയും സാരമായി ബാധിക്കുകായും ചെയ്യുന്നു. നിങ്ങൾ നിങ്ങളുടെ കുട്ടിയെ മറ്റുകുട്ടികളുമായി താരതമ്യം ചെയ്യാതെ അവൻ എന്താണോ അതേ രീതിയിൽ അവനെ അവനായി വളർത്തുന്ന ഒരമ്മയാണോ? അവന്റെ കഴിവുകളിൽ അവനെ പ്രോത്സാഹിപ്പിക്കുന്ന അമ്മയാണോ? എന്നാൽ സന്തോഷിക്കാം. നിങ്ങൾ അവനു നല്ല ഒരു അമ്മയാണ് സ്നേഹം കൊണ്ട് മന്ത്രികവിദ്യനകൾ കാണിച്ചുകൊടുക്കുന്ന അമ്മ. കുഞ്ഞുന്നാളിൽ  കൊടുക്കുന്ന പ്രജോതനവും പ്രോത്സാഹനവും ആണ് അവൻ വളർന്നുവരുമ്പോൾ ആരായിത്തീരണം എന്ന് തീരുമാനിക്കുന്നത്. എപ്പോഴും ക്ഷമാശീലവും അനുകമ്പയും കാത്തുസൂക്ഷിക്കുക, നിങ്ങൾ ഒരു നല്ല അമ്മയാവും തീർച്ച .   

*******************************************************************************************************************************

അമ്മമാർക്ക് ഒരു സന്തോഷവാർത്ത!

 

ടൈനിസ്റ്റെപ് അവതരിപ്പിക്കുന്നു അമ്മയ്ക്കും കുഞ്ഞിനും ഒരുപോലെ സുരക്ഷിതമായ പ്രകൃതിദത്ത ഫ്‌ളോർ ക്ളീനറുകൾ!

ഇനി കീടാണുക്കളോടും രാസവസ്തുക്കളോടും പറയൂ ഒരു ബിഗ് നോ!!

ഒരു ക്ളിക്കിൽ ഇനി ടൈനിസ്റ്റെപ് നാച്ചുറൽ ഫ്‌ളോർ ക്ളീനർ വാങ്ങൂ... അഭിപ്രായമറിയിക്കൂ..

Please click here to Order Tinystep Natural Floor Cleaner 

Click here for the best in baby advice
What do you think?
0%
Wow!
0%
Like
0%
Not bad
0%
What?
scroll up icon