Link copied!
Sign in / Sign up
3
Shares

കുഞ്ഞുങ്ങളെ കൊതുകു കുത്തിയാൽ ഉടൻ ചെയ്യേണ്ടതെന്ത്?

എനിക്ക് രണ്ടു വയസുള്ളപ്പോൾ ആണ് അനിയൻ ജനിച്ചത്. ആദ്യമായി കാണുമ്പോൾ അമ്മയുടെ കൂടെ ഒരു കൊതുകുവലയ്ക്കുള്ളിൽ സുഖമായി ഉറങ്ങുകയായിരുന്നു അവൻ. അമ്മയുടെ അടുത്തേക്ക് ഞാൻ ചെന്നതും ചിറ്റ വന്നു തടഞ്ഞു.എന്നിട്ടു പറഞ്ഞു വല തുറന്നാൽ കുഞ്ഞാവയെ കൊതുകു കടിക്കുമെന്നു.കൊതുകു കടിച്ചാൽ എന്താ സംഭവിക്കുക എന്നറിയില്ലെങ്കിലും ആ വലയിൽ തൊടാൻ പിന്നെ ഞാൻ  ആരെയും അനുവദിക്കുമായിരുന്നില്ലത്രേ... കുട്ടിക്കാലത്തെ എന്റെ അത്ഭുതവസ്തുക്കളിൽ കൊതുകുവലയും പെട്ടിരുന്നു.എന്നാൽ പതിയെ അതിന്റെ സ്ഥാനം കൊതുകുതിരിയും ഗുഡ് നൈറ്റും ഒക്കെ ഏറ്റെടുത്തു.

അന്നും ഇന്നും കുഞ്ഞുങ്ങളെ കൊതുകു കടിച്ചാൽ എന്ത് ചെയ്യണമെന്ന് പലർക്കും സംശയമാണ്. വേദനയും അസ്വസ്ഥതയും മൂലം കുഞ്ഞു കരയുന്നതായിരിക്കും അമ്മമാരുടെ ഏറ്റവും വലിയ തലവേദന. അതുകൊണ്ടു തന്നെ കുഞ്ഞുങ്ങളെ ഇത്തരം വലക്കൂടിനുള്ളിൽ നാം സുരക്ഷിതരാക്കും.എന്നാൽ "ബുദ്ധിയുള്ള" ചില കൊതുകുകൾ തക്കം പാർത്തിരുന്നു കുഞ്ഞുങ്ങളെ കടിക്കുകയും ചെയ്യും.. അപ്പോഴെന്താണ് ചെയ്യുക? ഇതാ ചില കിടിലൻ വഴികൾ.

കുഞ്ഞിനെ കൊതുകു കടിക്കുന്നതാണോ നിങ്ങൾ കണ്ടത്?എങ്കിൽ തടിപ്പുണ്ടാകാതിരിക്കാൻ ഒരു വഴിയുണ്ട്. കൊതുകു കടിച്ച ഉടൻ തന്നെ വിരലുപയോഗിച്ചു ആ ഭാഗം നന്നായി അമർത്തുക. തണുപ്പുള്ള ഒരു സ്പൂൺ ഉപയോഗിച്ച് അമർത്തുന്നതും നല്ലതാണ്.കുഞ്ഞിന് വേണ്ടി ഉപയോഗിക്കുന്ന പെർഫ്യൂം ഉണ്ടെങ്കിൽ അതുപയോഗിച്ചാലും മതി.ഇത് തടിപ്പുണ്ടാകുന്നതിനെ തടയുന്നു. കൊതുകു കടിച്ചാലുള്ള ആദ്യത്തെ പ്രശ്നം ചൊറിച്ചിലാണ്. കുഞ്ഞുങ്ങൾക്കായുള്ള കലാമിൻ ലോഷനുകൾ ഇപ്പോൾ വിപണിയിൽ ലഭ്യമാണ്. ഇവ കുഞ്ഞുങ്ങൾക്കു ചർമത്തിലുണ്ടാകുന്ന പ്രശ്നങ്ങൾക്ക് ഒരു വലിയ അളവ് വരെ ആശ്വാസകരമാണ്. വിലയല്പം കൂടിയാലും ഉയർന്ന ബ്രാൻഡ്  ലോഷനുകൾ ഡോക്ടറുടെ ഉപദേശപ്രകാരം ഉപയോഗിക്കുന്നതാവും നല്ലത്.

 

കുഞ്ഞുങ്ങളുടെ നഖം എപ്പോഴും വെട്ടി വൃത്തിയാക്കാൻ അമ്മമാർ പ്രത്യേകം ശ്രദ്ധിക്കുക.ചർമത്തിലെ അസ്വസ്ഥതകൾക്ക് കുഞ്ഞു നഖമുപയോഗിച്ചു ചൊറിയാൻ ശ്രമിക്കും.ഇത് കഴിവതും ഒഴിവാക്കാൻ ശ്രമിക്കുക. കാരണം ഇത്തരത്തിൽ ശരീരത്തിലുണ്ടാവുന്ന മുറിവുകൾ അപൂർവമായി അണുബാധയ്ക്കു വരെ കാരണമാകാം.കൊതുകു കടിച്ചതിനു ശേഷം കുഞ്ഞിന് പനിയോ ഛർദിയോ കണ്ടാൽ ഉടൻ തന്നെ ഡോക്ടറുടെ സേവനം ലഭ്യമാക്കുക.ഏതെങ്കിലും പകർച്ചവ്യാധിയുടെ തുടക്കമാകാം അത്.

ചില പ്രകൃതിദത്ത വഴികൾ 

നാരങ്ങാനീര് 

നാരങ്ങായുടെ ഔഷധഗുണങ്ങൾ പ്രസിദ്ധമാണ്.നീരുവയ്ക്കുന്നതു പ്രതിരോധിക്കുന്നതിനോടൊപ്പം തന്നെ നല്ലൊരു അണുനാശിനി കൂടിയാണ് നാരങ്ങാനീര്. കുഞ്ഞിനെ കൊതുകുകടിച്ചാലുടൻ ആ ഭാഗത്തു അല്പം നാരങ്ങാനീര് പുരട്ടുന്നതോ നാരങ്ങയുടെ തോട് കൊണ്ട് പതിയെ ഉരസുന്നതോ വളരെയധികം ഗുണം ചെയ്യും.

ഐസ് 

ഏറ്റവും എളുപ്പമുള്ള ഒരു വഴിയാണ് ഐസ് ക്യൂബ് വയ്ക്കുന്നത്.ആ ഭാഗം മരവിച്ചു പോകുന്നതു കൊണ്ട്  കുഞ്ഞിന് വേദനയും ചൊറിച്ചിലും അനുഭവപ്പെടില്ല. ഒപ്പം കൊതുകു കടിച്ച ഭാഗം ചുവന്നു തടിച്ചു വരാതിരിക്കാനും ഐസ് നല്ലതാണ്.പക്ഷെ അധികനേരം ഐസ് അധികനേരം വയ്ക്കാതിരിക്കാൻ ശ്രദ്ധിക്കുക. നേരിട്ട് വയ്ക്കുന്നതിനേക്കാൾ നല്ലത്  ആ ഭാഗത്തു ഒരു ചെറിയ കഷ്ണം തുണി വച്ചതിനു ശേഷം അതിനു മുകളിൽ ഐസ് വയ്ക്കുന്നതാണ്.

ഉപ്പ്, മഞ്ഞൾ 

ഐസ് പോലെ തന്നെ പെട്ടെന്നുള്ള ഒരു വഴിയാണ് ഉപ്പ്.അല്പം ഉപ്പുനീര് തടിപ്പ് വന്ന ഭാഗത്തു വയ്ക്കുക.ഇത് അണുബാധയ്ക്കുള്ള സാധ്യത കുറയ്ക്കും. ഉപ്പു പോലെ തന്നെ മഞ്ഞളും ഫലം ചെയ്യും.

 

 

Click here for the best in baby advice
What do you think?
0%
Wow!
0%
Like
0%
Not bad
0%
What?
scroll up icon