Link copied!
Sign in / Sign up
0
Shares

കയ്യിലണിയാൻ മാത്രമാണോ മൈലാഞ്ചി?


കയ്യിലും കാലിലും അണിയാൻ മാത്രമുള്ളതാണോ മൈലാഞ്ചി? അതെ എന്നാണുത്തരമെങ്കിൽ തെറ്റി. കൈകളിലും കാലുകളിലും മാത്രം മൈലാഞ്ചി അണിയുന്ന പരമ്പരാഗത രീതിയെ പൊളിച്ചെഴുതുകയാണ് വാഷിംഗ്ടൺ കാരിയായ സാറ വാൾറ്റേഴ്‌സ്. കൈകൾ, കാലുകൾ, വയർ, തല, തോൾ, മുതുക് എന്നുവേണ്ട ശരീരത്തിന്റെ ഏതു ഭാഗത്തും ഹെന്ന ഉപയോഗിച്ച് പുതിയ ഡിസൈനുകൾ തീർക്കുകയാണ് ആർട്ടിസ്റ്റായ സാറ.

വിദേശരാജ്യങ്ങളിൽ അത്ര പ്രചാരമില്ലാത്ത മെഹന്ദി രംഗത്തേക്ക്  2008 ലാണ് സാറ കടന്നുവരുന്നത്. ഹെന്നയെയും മെഹന്ദിയേയും കുറിച്ചു കൂടുതൽ പഠിച്ചു വരുന്നതിനിടയിലാണ് സാറയുടെ അമ്മ പുതിയൊരു ആശയവുമായി വന്നത്. കാൻസർ ബാധിതയായിരുന്ന അമ്മയുടെ കൂട്ടുകാരിയുടെ മുടി മുഴുവൻ കീമോതെറാപ്പി മൂലം കൊഴിഞ്ഞു പോയിരുന്നു. മെഹന്ദി ഡിസൈൻ കൊണ്ട് തലയിൽ ഒരു കിരീടം ചൂടണമെന്നായിരുന്നു അവരുടെ ആവശ്യം. അതോടുകൂടിയാണ് ഹെന്നയോടുള്ള സാറയുടെ സമീപനം തന്നെ മാറിപ്പോയത്.

കല്യാണം, പാർട്ടികൾ തുടങ്ങിയവയ്ക്കു ഡിസൈൻ ചെയ്തു കൊടുക്കുന്നതിനോടൊപ്പം കാൻസർ ബാധിതർക്കും ഫ്രീയായി മെഹന്ദി അണിഞ്ഞു കൊടുക്കുകയാണ് സാറ. ഒപ്പം ഗർഭിണികൾക്കും തന്റെ സേവനം ലഭ്യമാക്കുന്നുണ്ടിവർ. "Sarahenna" എന്ന പേജിലൂടെ ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും ഇവർ പങ്കുവയ്ക്കുന്ന മനോഹരമായ ചിത്രങ്ങൾക്കും വീഡിയോകൾക്കും വലിയ പ്രതികരണമാണ് ലഭിക്കുന്നത്.!

പ്രകൃതിദത്തമായി നിർമിക്കുന്ന ഹെന്നയും സാറ ഓൺലൈൻ വിൽപ്പനയ്ക്ക് വയ്ക്കുന്നുണ്ട്. നമുക്കുമൊന്നു പരീക്ഷിച്ചാലോ??

Tinystep Baby-Safe Natural Toxin-Free Floor Cleaner

Dear Mommy,

We hope you enjoyed reading our article. Thank you for your continued love, support and trust in Tinystep. If you are new here, welcome to Tinystep!

We have a great opportunity for you. You can EARN up to Rs 10,000/- every month right in the comfort of your own HOME. Sounds interesting? Fill in this form and we will call you.

Click here for the best in baby advice
What do you think?
0%
Wow!
0%
Like
0%
Not bad
0%
What?
scroll up icon