Link copied!
Sign in / Sign up
10
Shares

അമിത വണ്ണം : കാരണങ്ങൾ ഇവയാണ്

അനുഷ്ക ഷെട്ടിയുടെ "സൈസ് സീറോ" എന്ന സിനിമ കണ്ടിട്ടില്ലെങ്കിലും അതിനെപ്പറ്റി കേൾക്കാത്തവരായി ആരുമുണ്ടാകില്ല. മെലിഞ്ഞു സുന്ദരിയായിരുന്ന അനുഷ്ക സിനിമയ്ക്ക് വേണ്ടി തടി കൂട്ടിയതും പിന്നീട് ചികിത്സയിലൂടെ പഴയപടി ആയതുമെല്ലാം വാർത്തയായിരുന്നല്ലോ.. അമിതവണ്ണമുള്ളവർ നേരിടുന്ന സാധാരണ സാമൂഹ്യ പ്രശ്നങ്ങളെയും ജിം, ഡയറ്റ് തുടങ്ങിയവയുടെ മറവിൽ നടക്കുന്ന തട്ടിപ്പിനെ കുറിച്ചുമെല്ലാം മനോഹരമായി അവതരിപ്പിച്ച സിനിമയായിരുന്നു അത്. തടി കൂട്ടാനായി കണ്ണിൽക്കണ്ടതൊക്കെ വലിച്ചുവാരി കഴിച്ചു ഒടുവിൽ അമിതവണ്ണവുമായി നിരാശപ്പെടുന്നവരേ... വണ്ണം കുറയ്ക്കാൻ പലവഴികൾ പലതവണ നോക്കിയിട്ടു കാര്യമില്ല. പൊണ്ണത്തടിയുടെ യഥാർത്ഥ കാരണം കണ്ടുപിടിച്ചാൽ പകുതി പ്രശ്നം തീർന്നു.. ചില ചെറിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഇനി നിങ്ങൾക്കും മെലിഞ്ഞു സുന്ദരന്മാരും സുന്ദരിമാരുമാകാം....

അമിതവണ്ണം ഉള്ളവർ ഒരു വശത്തു നിൽക്കുമ്പോൾ വണ്ണമില്ലാത്തതിൽ മനസ്താപപ്പെട്ടും പരിതപിച്ചും കണ്ണിൽ കണ്ടതെല്ലാം വാരിവലിച്ചു തിന്നു ദഹനക്കേട് വരുത്തിവയ്ക്കുന്നവർ ഒരു വലിയ വിഭാഗമുണ്ട്. അമിതമായ മെലിച്ചിലും ശരീരത്തിന് കേടു തന്നെയാണ്. ചിലർ പാരമ്പര്യമായി മെലിഞ്ഞവരാകാം. ചിലർ രോഗങ്ങൾ മൂലമാകാം മെലിഞ്ഞത്. തീരെ വണ്ണം കുറഞ്ഞവർക്ക് പരീക്ഷിക്കാൻ പറ്റിയ ചില പൊടിക്കൈകൾ ഇതാ..

*പ്രഭാതഭക്ഷണം ഒഴിവാക്കാതിരിക്കുക.

*ശരീരഭാരം വര്‍ധിപ്പിക്കുന്നതിന് ഏത്തപ്പഴം ഉത്തമമാണ്. വാഴപ്പഴം ഉപയോഗിച്ചുള്ള ഷേയ്ക്ക് അത്യുത്തമമാണ്. ഇത് പ്രഭാതഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഏറെ ഗുണം ചെയ്യും!

*പ്രഭാതഭക്ഷണത്തില്‍ മുട്ട ഉള്‍പ്പെടുത്തുക.

*അന്നജം ധാരാളമുള്ള ഭക്ഷണം കഴിക്കുക. പയര്‍വര്‍ഗ്ഗങ്ങള്‍, വെണ്ണ, പച്ചക്കറികള്‍, ഉരുളക്കിഴങ്, മധുരക്കിഴങ്ങ്, ധാന്യങ്ങള്‍ എന്നിവ ധാരാളം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.

*ബദാം പാൽ ദിവസവും കുടിക്കുക.

*ഒരു പിടി ഉലുവ എടുത്ത് വെള്ളത്തിൽ രാത്രി മുഴുവൻ ഇട്ടു വയ്ക്കുക. പിറ്റേന്ന് ഇത് ഞെരടി എടുത്ത് വെള്ളം കുടിക്കുക. ഒരുമാസം ഇതാവർത്തിക്കുക.

*ഐസ്ക്രീം, ചോക്ലേറ്റ് എന്നിവ കഴിക്കുന്നത് തടി കൂടാൻ സഹായിക്കും. നെയ്യ് ചേർത്തു ചോറുണ്ണുന്നത് വണ്ണം വയ്ക്കാൻ ഏറെ സഹായിക്കും.

*ആഹാരം കഴിയ്ക്കുന്നതോടൊപ്പം വ്യായാമ കാര്യത്തിലും അല്‍പം ശ്രദ്ധ കൊടുത്താല്‍ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ശരീരത്തിന് വണ്ണം വെയ്ക്കുകയും ആരോഗ്യം പുഷ്ടിപ്പെടുകയും ചെയ്യും.

*ഗർഭകാലത്തും കൃത്യമായ രീതിയിൽ വണ്ണം വയ്‌ക്കേണ്ടതുണ്ട്. അമിതമായ വണ്ണക്കുറവ് ഗർഭിണികൾക്ക് വളരെയേറെ ദോഷം ചെയ്യും. മാസം തോറും ഡോക്ടറുടെ നിർദേശപ്രകാരം ഭാരം കൂട്ടേണ്ടതുമുണ്ട്.

വണ്ണം വയ്ക്കുന്നതും വണ്ണം കുറയ്ക്കുന്നതും കൃത്യമായ ചിട്ടയോടെയാകണം. അല്ലാത്തപക്ഷം പൊണ്ണത്തടിയായിരിക്കും ഫലം. ഇതൊന്നുമല്ലാതെ അമിതവണ്ണം ഉണ്ടാകുന്നതിന്റെ ചില കാരണങ്ങൾ ഇവയാണ്.

 

*കൃത്യമല്ലാത്ത ഡയറ്റ്

*സ്ട്രെസ്

*അമിത അളവിലുള്ള പാൽ ഉത്പന്നങ്ങൾ 

*കഫീൻ

*ഉറക്കക്കുറവ് 

കൃത്യമല്ലാത്ത ഡയറ്റ്

ഇതുവരെ തുടർന്ന് പോന്നിരുന്ന അന്നജവും കൊഴുപ്പും കുറച്ചുകൊണ്ടുള്ള ഡയറ്റ് ഉപേക്ഷിക്കണമെന്നല്ല പറഞ്ഞു വരുന്നത്, ആഹാര നിയന്ത്രണത്തോടൊപ്പം ചില കാര്യങ്ങൾ കൂടി ചെയ്താൽ ഇരട്ടി ഫലം ലഭിക്കുമെന്നുറപ്പ്. ആദ്യം പിന്തുടരുന്ന ഡയറ്റ് കൃത്യമാണോ എന്ന് പുനഃ പരിശോധിക്കുകയാണ് വേണ്ടത്. കൃത്യമായ ഡയറ്റ് ആണെന്ന് ഉറപ്പാക്കിയതിനു ശേഷം വേണം അടുത്ത പടിയിലേക്ക് കടക്കാൻ.

സ്ട്രെസ്

ഡയറ്റ് തുടർന്നിട്ടും ഗുണമില്ലാത്തതിന്റെ പ്രധാന കാരണം സ്ട്രെസ് അഥവാ സമ്മർദ്ദമാണ്. സ്ട്രെസ് കൂടുമ്പോൾ ഉല്പാദിപ്പിക്കപ്പെടുന്ന കോർട്ടിസോൾ എന്ന ഹോർമോൺ ആണ് മെലിച്ചിൽ തടയുന്നത്.

അമിത അളവിലുള്ള പാൽ ഉത്പന്നങ്ങൾ

അന്നജത്തിന്റെ അളവ് കുറയ്ക്കുന്നുണ്ടെങ്കിലും ചീസ്, ഐസ് ക്രീം, തൈര് തുടങ്ങിയവയിലൂടെ ശരീരത്തിൽ എത്തുന്ന പ്രോട്ടീനും കൊഴുപ്പും മെലിച്ചിൽ തടയുന്നു. ആരോഗ്യകരമായ അളവിൽ ഇവ കഴിക്കേണ്ടത് അത്യാവശ്യമാണ്. പക്ഷെ അമിത അളവിൽ ഇവ ഉള്ളിൽ ചെല്ലുന്നത് ഗുണത്തേക്കാളേറെ ദോഷമേ ചെയ്യൂ.

അന്നജം

നിലവിൽ ഉള്ള അളവിൽ നിന്നും കൂടുതൽ അന്നജത്തിന്റെ അളവ് ചിലപ്പോൾ കുറയ്‌ക്കേണ്ടതായുണ്ട്. 150 gm അളവിൽ അന്നജം കഴിക്കുന്നവർ അത് 50 gm ആക്കേണ്ടതായി വരാം. ചിലപ്പോൾ അതിലും കുറയ്‌ക്കേണ്ടതുണ്ടാകും. ഡയറ്റീഷ്യന്റെ നിർദേശമനുസരിച്ചു മാത്രം ഈ അളവിൽ മാറ്റം വരുത്തുക.

കഫീൻ

ചായയും കാപ്പിയുമൊക്കെ ഒരുപാട് ഇഷ്ടമുള്ള ആളാണോ നിങ്ങൾ? എങ്കിൽ ആ ശീലം ഉപേക്ഷിക്കേണ്ട സമയമായിരിക്കുന്നു. കഫീൻ ശരീരത്തിലെ അഡ്രിനാലിൻ ഹോർമോണിന്റെ ഉത്പാദനത്തെ ത്വരിതപ്പെടുത്തുന്നു. അതുകൊണ്ടു തന്നെ ഊർജം കൂടുകയും ഉറക്കം ശെരിയായ അളവിൽ ലഭിക്കാതെ വരികയും ചെയ്യുന്നു.

ഉറക്കമില്ലായ്‌മ

ഉറക്കക്കുറവും വണ്ണം വയ്ക്കുന്നതിനെ വളരെയധികം സ്വാധീനിക്കുന്നുണ്ട്. സിനിമ കണ്ടും സോഷ്യൽ മീഡിയയിൽ സമയം ചെലവഴിച്ചും കഴിയുമ്പോൾ തന്നെ മിക്കവരുടെയും നല്ല ഉറക്കം പമ്പ കടക്കും. പിന്നീട്  ഉറക്കം വരാനുള്ള കാത്തിരിപ്പാണ്. ഇതിനിടയിൽ ബോറടിക്കുന്നവർ കയ്യിൽ കിട്ടുന്ന കറുമുറാ ഐറ്റംസ് കഴിച്ചുകൊണ്ടേയിരിക്കും. ഇത്തരത്തിലാണ് പൊതുവെ അമിതവണ്ണം വയ്ക്കുന്നത്. രാത്രിയിൽ സ്നാക്ക്സ് കഴിക്കുന്നത് ഒഴിവാക്കിയും നേരത്തെ കിടന്നുറങ്ങിയും ഉറക്കക്കുറവ് മൂലം ഉണ്ടാകുന്ന അമിതവണ്ണം പരിഹരിക്കാവുന്നതാണ്. 

image courtesy: Google

 

*******************************************************************************************************************************

അമ്മമാർക്ക് ഒരു സന്തോഷവാർത്ത!

 

ടൈനിസ്റ്റെപ് അവതരിപ്പിക്കുന്നു അമ്മയ്ക്കും കുഞ്ഞിനും ഒരുപോലെ സുരക്ഷിതമായ പ്രകൃതിദത്ത ഫ്‌ളോർ ക്ളീനറുകൾ!

ഇനി കീടാണുക്കളോടും രാസവസ്തുക്കളോടും പറയൂ ഒരു ബിഗ് നോ!!

ഒരു ക്ളിക്കിൽ ഇനി ടൈനിസ്റ്റെപ് നാച്ചുറൽ ഫ്‌ളോർ ക്ളീനർ വാങ്ങൂ... അഭിപ്രായമറിയിക്കൂ..

Please click here to Order Tinystep Natural Floor Cleaner 

 

Tinystep Baby-Safe Natural Toxin-Free Floor Cleaner

Dear Mommy,

We hope you enjoyed reading our article. Thank you for your continued love, support and trust in Tinystep. If you are new here, welcome to Tinystep!

We have a great opportunity for you. You can EARN up to Rs 10,000/- every month right in the comfort of your own HOME. Sounds interesting? Fill in this form and we will call you.

Click here for the best in baby advice
What do you think?
0%
Wow!
0%
Like
0%
Not bad
0%
What?
scroll up icon