Link copied!
Sign in / Sign up
14
Shares

വിവാഹ വാർഷികത്തിന് എന്ത് കൊടുക്കും?

വ്യത്യസ്ഥരായ രണ്ട് വ്യക്തികള്‍ എല്ലാ അര്‍ത്ഥത്തിലും ഒന്നിക്കുന്ന മനോഹരമായ നിമിഷമാണ് വിവാഹം. ജീവിതത്തിൽ ഒരുപാട് സന്തോഷവേളകള്‍ ഉണ്ടായിട്ടുണ്ടെങ്കിലും വിവാഹവാർഷികമാണ് ഏറ്റവും അമൂല്യമായ ദിവസം.

പക്ഷെ മിക്ക ആളുകളും അവരുടെ വിവാഹവാർഷികം മറന്നുപോകും. എന്നിരുന്നാലും ഭാര്യമാർ എപ്പോഴും അത് ഓർത്തിരിക്കും, പലപ്പോഴും ഒരു സമ്മാനം കണ്ടെത്താൻ ബുദ്ധിമുട്ടായിരിക്കും. വിവാഹവാർഷിക സമ്മാനങ്ങൾ സ്നേഹം പ്രകടിപ്പിക്കുന്നതിന്റെ ഒരു അടയാളമാണ്, അതുകൊണ്ടു തന്നെ അനുയോജ്യമായ ഒരു സമ്മാനം നൽകേണ്ടതുമുണ്ട്. എന്നാൽ എന്ത് നൽകും എന്ന ആശയക്കുഴപ്പത്തിലാണോ നിങ്ങൾ? എങ്കിൽ ഈ വഴികൾ പരീക്ഷിക്കാം.

റിസ്റ്റ്‌ വാച്ച്‌ സമ്മാനിക്കാം

ഇത് എല്ലവരും സര്‍വ്വ സാധാരണമായി കൊടുക്കുന്ന സമ്മാനം ആണെങ്കിലും, വളരെ ഉപകാരപ്രദമായ ഒന്നാണ്. പെയർ വാച്ചുകളും പരീക്ഷിക്കാവുന്നതാണ്.

പ്‌ളാറ്റിനം കൊണ്ടുളള മോതിരം

ഭാര്യയും ഭർത്താവും ഒരെപോലെത്തെ മോതിരം അണിയുന്നത് വിവാഹ വാർഷികത്തിന് പറ്റിയ മറ്റൊരു സമ്മാനമാണ്. ഇതിലൂടെ വിവാഹത്തിന്റെ സന്തോഷ നിമിഷങ്ങളിലേക്ക് നമ്മളെ കുട്ടികൊണ്ട് പോകും.

ഒരു പേന ആയാലോ?

പേനക്ക് വാളിനെക്കാൾ മൂർച്ചയുണ്ട് എന്നാണ് പഴഞ്ചൊല്ല്‌.എഴുതാൻ താല്പര്യമുള്ള ഭർത്താവിന് കൊടുക്കാൻ പറ്റിയ ഒരു സമ്മാനമാണ് പേന. അങ്ങനെയാണെങ്കിൽ, ഓരോ തവണ എഴുതുന്നുമ്പോഴും ഒപ്പിടുമ്പോഴും അവൻ എപ്പോഴും നിങ്ങളെയും നിങ്ങളുടെ സ്നേഹത്തെയും ഓർക്കും.

71.jpeg

ഫോട്ടോ ഫ്രെയിമുകൾ

ഒരു ചിത്രം ആയിരം വാക്കുകള്ക്ക് തുല്യമാണ്. നിങ്ങളും നിങ്ങളുടെ ഭർത്താവും കൂടി ചെലവഴിച്ച ഓർമ്മകളുടെ ഒരു ഫോട്ടോ ഫ്രെയിമം നല്ല സമ്മാനമാണ്.ഈ ഫോട്ടോ ഫ്രെയിമുകൾ സ്വീകരണ മുറിയിലൊ കിടപ്പുമുറി മുറിയിലൊ തൂക്കിയിടാം.

ഡയറി സമ്മാനിക്കാം

ചിലപ്പോഴൊക്കെ, ഒരാൾക്ക് അയാൾക്ക് തോന്നുന്നതെല്ലാം പറയാൻ സാധിക്കില്ല. സമ്മർദ്ദത്തെ ഒഴിവാക്കാനുള്ള മികച്ച വഴിയാണ് ഡയറി സൂക്ഷിക്കുന്നത്. ഭർത്താവിന്റെ എല്ലാ വികാരങ്ങളും നിങ്ങളോടുള്ള സ്നേഹവും പ്രകടിപ്പിക്കാനുള്ള മാർഗ്ഗമാണ് എഴുത്ത്.

വിവാഹജീവിതം മനോഹരമായ ഒരു യാത്രയാണ്. പരസ്പര ബഹുമാനത്തോടും വിശ്വാസത്തോടും കൂടി മുന്നേറുക. വിവാഹ വാർഷികത്തെ കൂടുതൽ കൂടുതൽ മനോഹരമാക്കാൻ ഈ സമ്മാനങ്ങൾക്ക് സാധിച്ചാലും, ലോകത്തിലെ ഒരു കാര്യത്തിനും നിങ്ങളുടെ സ്നേഹത്തിന് മുമ്പിൽ പകരം വെക്കാൻ സാധിക്കില്ല!

Tinystep Baby-Safe Natural Toxin-Free Floor Cleaner

Dear Mommy,

We hope you enjoyed reading our article. Thank you for your continued love, support and trust in Tinystep. If you are new here, welcome to Tinystep!

We have a great opportunity for you. You can EARN up to Rs 10,000/- every month right in the comfort of your own HOME. Sounds interesting? Fill in this form and we will call you.

Click here for the best in baby advice
What do you think?
0%
Wow!
0%
Like
0%
Not bad
0%
What?
scroll up icon