Link copied!
Sign in / Sign up
19
Shares

പിഞ്ചുകുഞ്ഞുങ്ങളിലെ ഗ്യാസ് ട്രബിൾ എങ്ങനെ പരിഹരിക്കാം?

മുതിർന്നവരെ പോലെ തന്നെ പിഞ്ചുകുഞ്ഞുങ്ങളെയും ഗ്യാസ് ട്രബിൾ ബാധിക്കുന്നു. ഇതിനു കാരണമാകുന്നത് അവരറിയാതെ ഭക്ഷണത്തിനോടൊപ്പം ഉള്ളിലേക്കു വായു വലിച്ചെടുക്കുന്നത് കൊണ്ടാണ്. മുലയൂട്ടുന്ന കുഞ്ഞും കുപ്പിപ്പാലു കുടിക്കുന്ന കുഞ്ഞും ഒരു പോലെ വായു വലിച്ചെടുക്കുന്നുതായി കാണാം. പാസിഫയർ വെച്ചുകൊടുത്താൽ പോലും ഇത് പൂർണമായി ഒഴിവാക്കാൻ സാധിക്കുകയില്ല. അതിലുപരി പിഞ്ചുകുഞ്ഞുങ്ങൾ എപ്പോഴും കരയുന്നവരാണ്. ഇങ്ങനെ കരയുമ്പോഴും അവർ വായു ഉള്ളിലേക്ക് വലിച്ചെടുക്കുന്നു.

ഗ്യാസ് ട്രബിളിന്റെ ലക്ഷണങ്ങൾ:

നിങ്ങളുടെ കുഞ്ഞിന് ഗ്യാസ് ട്രബിളുണ്ടോ എന്നറിയാൻ താഴെ കാണുന്ന ലക്ഷണങ്ങൾ പരിശോധിക്കാം:

1.ബഹളം കൂട്ടുക, എപ്പോഴും വിഷണ്ണനായിരിക്കുക.

2.വീർത്ത അല്ലെങ്കിൽ കട്ടിയുള്ള ആമാശയം.

3.ഇടക്കിടക്ക് ഏമ്പക്കം വിടുക.

4.അസ്വസ്ഥമായി കരയുക.

5.ഉറക്കെ അധോവായു വിടുക.

ഇവ കൂടാതെ, ഗ്യാസ് ട്രബിളുള്ള കുഞ്ഞുങ്ങൾ കാലുകൾ മുകളിലേക്കുപൊക്കി മുതുക് വളച്ചുകിടക്കുന്നത് കാണാം.

എങ്ങനെ സുഖപ്പെടുത്താം?

കുഞ്ഞുങ്ങൾ വിഷമിക്കുന്നത് ഏതൊരു അമ്മയ്ക്കും അച്ഛനും സഹിക്കാൻ കഴിയാത്ത ഒരു കാഴ്ച്ച തന്നെയാണ്. ഗ്യാസ് ട്രബിൾ മൂലം ബുദ്ധിമുട്ടുന്ന കുഞ്ഞുങ്ങളെ താഴെ കൊടുത്തിരിക്കുന്ന വഴികളിലൂടെ സുഖപ്പെടുത്താം-

1.തുണികൊണ്ട് പുതപ്പിക്കുക: കുഞ്ഞിനെ ചേർത്തുപിടിച്ച് തുണി കൊണ്ട് പൊതിഞ്ഞ് സാന്ത്വനപ്പെടുത്തുക.

2.തൊട്ടിലാട്ടുക: കുഞ്ഞിനെ തൊട്ടിലാട്ടികൊണ്ട് ശാന്തമാക്കുക..

3.പാസിഫയർ ഉപയോഗിക്കുക: പാസിഫയർ ഉപയോഗിക്കുമ്പോൾ ശരീരത്തിൽ എൻഡോർഫിനുകൾ ഉത്പാദിപ്പിക്കപ്പെടുന്നു. ഇവ കുഞ്ഞിന് ആശ്വാസം നൽകുന്നു. എന്നാൽ തുടർച്ചയായുള്ള ഇവയുടെ ഉപയോഗം കുഞ്ഞിന്റെ പല്ലുകൾക്ക് ദോഷകരമാണെന്നാണ് പുതിയ പഠനങ്ങൾ തെളിയിക്കുന്നത്.

4.മസ്സാജ് ചെയ്യുക: കുഞ്ഞിന്റെ വയറിൽ മസ്സാജ് ചെയ്തുകൊടുക്കുന്നത് സമ്മർദ്ദം കുറക്കാൻ സഹായിക്കും.

5.ശ്രദ്ധ തിരിക്കുക: കുഞ്ഞിനെ മലർത്തി കിടത്തി രണ്ടുകാലുകളും കൈ കൊണ്ട് പിടിച്ച് സൈക്കിൾ ഓടിക്കുന്നത് പോലെ ചലിപ്പിക്കുക. ഇത് കുഞ്ഞിന്റെ ശ്രദ്ധ തിരിക്കുന്നതിനൊപ്പം അധോവായു പുറംതള്ളാനും സഹായിക്കും.

6.ഏമ്പക്കം വിടുവിപ്പിക്കുക: വയറിൽ കുടുങ്ങിയ വായു എംബക്കത്തിലൂടെ പുറത്തേക്ക് പോകാൻ സാധ്യത വളരെ കൂടുതലാണ്. കുഞ്ഞിനെ തോളത്തു കമിഴ്ത്തികിടത്തി പുറത്ത് മെല്ലെ തട്ടിക്കൊടുക്കുന്നത് ഏമ്പക്കം വിടാൻ സഹായിക്കു

വിദഗ്ധസഹായം എപ്പോൾ തേടണം?

കുഞ്ഞുങ്ങളിലെ ഗ്യാസ് ട്രബിൾ സാധാരണമാണെങ്കിലും ചിലപ്പോൾ അവ ഒരു ഡോക്ടറുടെ പരിശോധനക്ക് വിധേയമാക്കേണ്ടി വരും. താഴെ കൊടുത്ത ലക്ഷണങ്ങൾ പരിശോധിക്കുക:

1.മലബന്ധം അല്ലെങ്കിൽ രക്തം കലർന്ന മലം.

2.ഛർദ്ദി.

3.ശരീര താപനില 100.4 ഫാരെൻഹീറ്റോ അതിൽ കൂടുതലോ ആണെങ്കിൽ (കുഞ്ഞിന്റെ പ്രായം 3 മാസത്തിനെക്കാൾ കുറവാണെങ്കിൽ ഉടനെ ഡോക്ടറെ സമീപിക്കുക).

Click here for the best in baby advice
What do you think?
0%
Wow!
0%
Like
0%
Not bad
0%
What?
scroll up icon