Link copied!
Sign in / Sign up
13
Shares

ഗർഭകാലത്തെ ഗ്യാസ് ട്രബിൾ കുറയ്ക്കാൻ...!

നിങ്ങൾ അമ്മയാവാൻ തയ്യാറെടുക്കുകയാണോ , ഗ്യാസ് അസിഡിറ്റി മുതലായ പ്രശ്നങ്ങൾ നിങ്ങളെ ബുദ്ധിമുട്ടിക്കുന്നുണ്ടോ. പേടിക്കേണ്ട ആവശ്യം ഇല്ല. ഗർഭകാലത്തെ അസുഖങ്ങളിൽ പെടുന്നവയാണ് ഇതും അതുകൊണ്ട് അതിനെ അത്ര ഗൗരവമായി കാണേണ്ട ആവശ്യം ഇല്ല. പ്രൊജസ്റ്റീറോൺ എന്ന ഹോർമോൺ കാരണം ഉണ്ടാവുന്നതാണ് അസിഡിറ്റി പോലുള്ള ബുദ്ധിമുട്ടുകൾ. ഗർഭാവസ്ഥയിൽ വയറിലെ മസ്സിൽസ് വികസിക്കാൻ വേണ്ടിയാണു ഈ ഹോർമോൺ നമ്മുടെ ശരീരം ഉൽപ്പാദിപ്പിക്കുന്നത്. ഭക്ഷണം കഴിക്കുമ്പോൾ നന്നായി ചവച്ചരച്ചു മെല്ലെ കഴിക്കുകയും, പഴവർഗങ്ങൾ കുറച്ചു കുറക്കുകയും ഒക്കെ ചെയ്താൽ ഈ പ്രെശ്നം ഒരു പരിധിവരെ ഒഴിവാക്കാൻ കഴിയും.

താഴെ പറയുന്ന കുറച്ചു ഭക്ഷണങ്ങൾ ശീലം ആക്കിയാൽ ഗ്യാസിന്റെ ഉപദ്രവം കുറച്ചൊക്കെ മാറ്റിനിർത്താവുന്നതാണ്

1 . ധാരാളം വെള്ളം കുടിക്കുന്നത് ശീലമാക്കുക :

ദിവസത്തിൽ പറ്റാവുന്നത്ര വെള്ളം കുടിക്കുക. കുടിക്കുമ്പോൾ മെല്ലെ ഓരോ കവിളുകൾ ആയി കൊടിക്കുക അല്ലെങ്കിൽ വയറ്റിൽ ഗ്യാസ് രൂപപ്പെടും. പച്ചവെള്ളം മാത്രം കുടിക്കണം എന്നില്ല, ഇടക്ക് കാപ്പിയോ ചായയോ അല്ലെങ്കിൽ വീട്ടിൽ ജ്യൂസ് അടിച്ചു കുടിക്കുകയും ഒക്കെ ചെയ്യാവുന്നതാണ്. എന്ത് കുടിക്കുമ്പോഴും ചെറുതായി ചൂടാക്കി ഇളം ചൂടിൽ കഴിക്കാം. വല്ലാതെ ഉള്ള തണുപ്പും ചൂടും ഉഴിവാക്കാം. പഴങ്ങൾ കൊണ്ട് ജ്യൂസ് ഉണ്ടാക്കി കുടിക്കുന്നത് നല്ലതാണു പക്ഷെ കുടിക്കുമ്പോൾ സ്ട്രോ ഉപയോഗിക്കരുത്. സ്ട്രോ കൊണ്ട് വലിച്ചു കുടിക്കുമ്പോൾ ഗ്യാസ് ഉണ്ടാവാൻ സാധ്യതയുണ്ട്. പണ്ടുകാലത്തൊക്കെ പലതരം ഔഷധക്കൂട്ടുകൾ കൊണ്ട് വെള്ളം തിളപ്പിച്ച് കുടിക്കാറുണ്ട്. അതിനെ കുറിച്ചൊക്കെ അറിയാവുന്നവർ വീട്ടിൽ ഉണ്ടെങ്കിൽ അങ്ങനെ ചെയ്യുന്നതും ശരീരത്തിന് നല്ലതാണു. ജ്യൂസ് കഴിക്കുമ്പോൾ വീട്ടിൽ ഉണ്ടാക്കിയത് മാത്രം ഉപയോഗിച്ചാൽ മതി. പുറത്തുനിന്നു വാങ്ങുന്ന ബോട്ടിൽ ജ്യൂസ് ഒന്നും ഈ സമയത്തു ഉപയോഗിക്കാതിരിക്കുക.

2 . ഓട്സ് :

ഓട്സിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുള്ളതിനാൽ ദഹനത്തിന് വളരെയധികം നല്ലതാണു. ഫൈബർ ഉദാരകോശങ്ങളുടെ ചലനങ്ങളെ ക്രമീകരിക്കാൻ സഹായിക്കുന്നു. കൂടാതെ മലബന്ധം , സ്തംഭനം അങ്ങനെ ഉള്ള അസ്വാസ്ഥ്യങ്ങളിൽ നിന്നും ശമനം ലഭിക്കുകയും ചെയ്യും. ഫൈബറിന് പുറമെ വൈറ്റമിൻ ഇ യുടെ അംശവും ധാരാളം ആണ് ഓട്സിൽ. ഇത് ഗർഭകാലത്തെ ദഹനപ്രക്രിയകളെ വളരെയധികം സഹായിക്കുന്നു. രാവിലെ പ്രാതൽ ആയോ അല്ലെങ്കിൽ രാത്രി അത്താഴമായോ ഇതുകഴിക്കാവുന്നതാണ്. ഉച്ചക്ക് അരിഭക്ഷണം കഴിക്കുന്നതാണ് നല്ലത്.

3 . ചെറുചന വിത്ത് :

ചെറുചന വിത്ത് ഉദാരകോശങ്ങളുടെ ചലനങ്ങളെ ക്രമീകരിക്കുകയും നല്ല ശോചനം നൽകുകയും ചെയുന്നു. എന്നാൽ ഇത് കഴിക്കുന്നതിനു കൃത്യമായ അളവുകളുണ്ട്. കൂടുതൽ കഴിക്കുന്നത് മൂലം ഇത് ദഹനപ്രക്രിയയെ വിപരീതം ആയി ബാധിക്കുകയും ചെയ്യും. ഗർഭകാലത്തു ഉണ്ടാവുന്ന മലബന്ധത്തിനും , അസിഡിറ്റിക്കും ഒക്കെയാണ് ചെറുചന വിത്ത് കൂടുതലായും ഉപയോഗിക്കുന്നത്. ഇത് കഴിക്കാൻ അത്ര സുഖം ഉണ്ടാവണം എന്നില്ല അതുകൊണ്ട് സാലഡ് കഴിക്കാൻ ഇഷ്ടമുള്ള ആളാണെകിൽ അതിൽ ഇതും കൂടെ ചേർക്കാവുന്നതാണ്. അല്ലെങ്കിൽ സാൻഡ് വിച്ച് ഇഷ്ടമല്ലാത്തവരായി ആരും തന്നെ ഉണ്ടാവില്ല. അപ്പോൾ സാൻഡ് വിച്ച് ഇന്റെകൂടെ ഇതുംകൂടെ കഴിക്കുമ്പോൾ അഹ് പ്രശ്നവും ഇല്ല. ചെറുചന വിത്തിൽ ഒമേഗ 3 എസ ധാരാളമായി ഉള്ളതുകൊണ്ട് ഇത് കുട്ടിയുടെ ബ്രെയിൻ വളർച്ചക്ക് വളരെ നല്ലതാണ്.

4 . കർപ്പൂരതുളസി :

കർപ്പൂരതുളസി അല്ലെങ്കിൽ പുതിനാച്ചെടി ഇട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നത് ഗ്യാസിനെ ഒരുപരിധിവരെ അകറ്റിനിർത്തുന്നു. ഇതുമാത്രമല്ല വേറെയും പല ഗുണങ്ങളും ഇതിനു പുറകിൽ ഉണ്ട്. ഇതുകൊണ്ടു ചായ ഉണ്ടാക്കി കുടിക്കാം , അതിന്റെ സ്വാദ് എല്ലാവര്ക്കും ഇഷ്ടപ്പെട്ടു എന്നുവരില്ല അങ്ങനെ ഉള്ളവർ ഒന്നോ രണ്ടോ സ്പൂൺ വെള്ളത്തിൽ കലക്കി ചെറുചൂടോടെ കുടിച്ചാലും മതി. മലബന്ധം , അസിഡിറ്റി എല്ലാറ്റിൽ നിന്നും ആശ്വാസം ഉണ്ടാവുന്നതാണ്. ദിവസത്തിൽ രണ്ടോ മൂന്നോ കപ്പ് ഇത് ശീലമാക്കിനോക്കു ഗ്യാസ് നിങ്ങളെ ബുദ്ധിമുട്ടിക്കില്ല.

5 . ചമോമിലെ ( ജമന്തി പൂവ് ):

യൂറോപ്പിൽ കണ്ടുവരുന്ന ഒരുതരം ജമന്തിപ്പൂവാണ് ചമോമിലെ. പലതരം ദഹനപ്രശ്നങ്ങളെ ഇത് ഇല്ലാതാക്കുന്നു. ഫാറ്റുകളെയും ടോക്സിനുകളെയും ഇല്ലാതാക്കി ദഹനം സുഖകരമാക്കുന്നു. ആമാശയവീകം എരിച്ചിൽ ഇങ്ങനെയുള്ള ബുദ്ധിമുട്ടുകൾ സാദാരണയായി പറയാറുണ്ട് , ഗ്യാസിന്റെ ഒരു വേറെ രൂപമായി ഇതിനെയും കണക്കാക്കാം. സാദാരണക്കാരിൽ കണ്ടുവരുന്ന ഒരുതരം അസുഖമാണ് അൾസർ. ഭക്ഷണം കൃത്യസമയത്തു കഴിക്കാത്തതിനാൽ ഉണ്ടാവുന്നതാണ് ഇത്. ചമോമിലെ അൾസറിനും വളരെ നല്ല മരുന്നാണ്. ചമോമിലെ വെള്ളത്തിൽ ഇട്ടു ഒരു 15 മിനിട്ടു കഴിഞ്ഞു കുടിക്കുക.

ഈ ഭക്ഷണങ്ങളെ നിങ്ങളുടെ ദിനചര്യകളിൽ കൂടെകൂട്ടിക്കോളു ഗ്യാസും അസിഡിറ്റിയും പിന്നെ നിങ്ങളെ അലട്ടുകയില്ല. ഇതിൽ എല്ലാം എല്ലാവര്ക്കും കഴിയണം എന്നില്ല എന്നിരുന്നാലും പരമാവതി ശ്രെമിക്കാം ഇല്ലെങ്കിൽ ധാരാളം വെള്ളം കുടിക്കുന്നയാളാണെകിൽ അതുതന്നെയാണ് ഏറ്റവും നല്ല മരുന്ന്. ഇതെല്ലാം ചെയ്യാൻ കഴിയുകയാണെകിൽ കുറച്ചുകൂടെ നല്ലത്.

Click here for the best in baby advice
What do you think?
0%
Wow!
0%
Like
0%
Not bad
0%
What?
scroll up icon