Link copied!
Sign in / Sign up
22
Shares

ഗർഭിണിയാണെന്നതിന്റെ ലക്ഷണങ്ങൾ ഇവയാണ്!

ആർത്തവത്തിന്റെ പതിനാലാം ദിവസമാണ് അണ്ഡവിസർജനം അഥവാ ഓവുലേഷൻ നടക്കുന്നത്. ചില സ്ത്രീകളിൽ ഈ ദിവസക്കണക്കിൽ ഒന്നോ രണ്ടോ ദിവസത്തെ വ്യത്യാസം വരാം. ഓവുലേഷൻ നടന്നതിന്റെ തലേന്നോ പിറ്റേന്നോ നടക്കുന്ന സംഭോഗം വഴിയാണ് ഗർഭധാരണത്തിനുള്ള സാധ്യത തെളിയുന്നത്. ശരീരത്തിലെത്തുന്ന അനേകലക്ഷം ബീജാണുക്കളിൽ നിന്ന് ഒരെണ്ണത്തിനു മാത്രമേ അണ്ഡത്തിൽ പ്രവേശിക്കാൻ കഴിയൂ. ബീജസംയോജനം നടന്നതിന് ശേഷം അണ്ഡത്തിലെ കോശങ്ങൾ വിഘടിക്കാൻ തുടങ്ങുകയും രണ്ടാഴ്ച്ചയ്ക്കുള്ളിൽ ഫെല്ലോപിയൻ ട്യൂബ് വഴി സഞ്ചരിച്ചു ഗർഭപാത്രത്തിൽ എത്തുകയും ചെയ്യുന്നു. ഈ സമയത്തു കുഞ്ഞിന് ഒരു പയർ മണിയുടെ വലിപ്പം മാത്രമേ ഉണ്ടാവുകയുള്ളു.. നാലാമത്തെ ആഴ്ചയാകുമ്പോഴേക്കും അണ്ഡം വിഘടിച്ചുണ്ടായ കോശസമൂഹം രണ്ടായി പിരിഞ്ഞു ഭ്രൂണവും മറുപിള്ളയുമായി മാറുന്നു. ഈ സമയം മുതൽ ഗർഭസ്ഥ ശിശുവിന്റെ അവയവങ്ങൾ രൂപം കൊള്ളാൻ തുടങ്ങുന്നു. ഈ സമയത്താണ് അമ്മയുടെ ശരീരത്തിൽ ഗർഭത്തിന്റെ ലക്ഷണങ്ങൾ കണ്ടു തുടങ്ങുന്നത്.

ആർത്തവം നിൽക്കുന്നു

നിങ്ങൾ ഗർഭിണിയാണ് എന്നുള്ളതിന്റെ ഏറ്റവും ആദ്യത്തെ ലക്ഷണമാണ് ആർത്തവം നിൽക്കുക എന്നത്. ആർത്തവത്തിന്റെ രണ്ടാം ആഴ്ചയിൽ നടക്കുന്ന അണ്ഡവിസർജനത്തിലൂടെ പുതിയ അണ്ഡം അണ്ഡാശയത്തിൽ നിന്ന് വേർപെടുകയും ചെയ്യുന്നു. ഒരു അണ്ഡത്തിന്റെ ആയുസ് 12-24 മണിക്കൂർ മാത്രമാണ്. ഈ സമയത്തു ബീജസങ്കലനം നടക്കാതിരുന്നാൽ മാത്രമാണ് അടുത്ത പ്രാവശ്യത്തെ ആർത്തവം സംഭവിക്കുന്നത്. ബീജസങ്കലനം നടന്നു കഴിഞ്ഞാൽ പ്രോജെസ്റ്റീറോൺ എന്ന ഹോർമോൺ ശരീരം ഉത്പാദിപ്പിക്കുകയും ഇത് തടയുകയും ചെയ്യുന്നു.

സ്‌പോട്ടിങ് (spotting)

വയറിലുണ്ടാകുന്ന ചെറിയ കൊളുത്തിപ്പിടിക്കലും യോനിയിൽ ചെറിയ രക്തത്തുള്ളികൾ കാണപ്പെടുകയും ചെയ്യുന്നത് ഗർഭിണിയാണെന്നതിന്റെ മറ്റൊരു ലക്ഷണമാണ്. ഫെല്ലോപിയൻ ട്യൂബിൽ രൂപം കൊണ്ട ഭ്രൂണം ഗർഭപാത്രത്തിൽ പറ്റിപ്പിടിക്കാൻ തുടങ്ങുമ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത്.

മൂഡ് മാറ്റങ്ങൾ

ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങൾക്കനുസരിച്ചു മാനസികാവസ്ഥയിലും മാറ്റങ്ങൾ ഉണ്ടാകാം. ആർത്തവകാലത്തു ഇത് സർവസാധാരണമാണ്. പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ പെട്ടെന്ന് ദേഷ്യം, കരച്ചിൽ, സന്തോഷം എന്നിവയെല്ലാം അനുഭവപ്പെടുന്നത് ഇക്കാലത്തെ ഹോർമോൺ മാറ്റങ്ങൾ കൊണ്ടാകാം.

സ്തനങ്ങൾക്കുണ്ടാകുന്ന വേദന

സ്തനങ്ങളുടെ ആകൃതി നഷ്ടപ്പെടാൻ തുടങ്ങുന്നതും വേദന തോന്നുന്നതും ഗർഭത്തിന്റെ ലക്ഷണങ്ങളിൽ ഒന്നാണ്. നിപ്പിൾസ് കൂടുതൽ ഇരുണ്ടതാവുകയും ചുറ്റുമുള്ള ഭാഗത്തു കൂടുതൽ തടിപ്പ് തോന്നുകയും ചെയ്യുന്നു. ചിലരിൽ സ്തനങ്ങൾക്കു മുകളിലെ ഞരമ്പുകൾ തെളിഞ്ഞു കാണപ്പെടാറുമുണ്ട്.

ഇടയ്ക്കിടെയുള്ള മൂത്രശങ്ക

പ്രോജെസ്റ്റീറോണിന്റെ ഉത്പാദനത്തിൽ ഉണ്ടാകുന്ന വർദ്ധനവ് ഗർഭാശയത്തിലേക്കുള്ള രക്തയോട്ടം കൂട്ടുകയും ഗർഭപാത്രത്തിന്റെ അകത്തെ ആവരണത്തിന്റെ കട്ടി കൂട്ടുകയും ചെയ്യുന്നു. ഇതുകൊണ്ടു തന്നെ വൃക്കകളുടെ പ്രവർത്തനം വർധിക്കുകയും ഇടയ്ക്കിടെ മൂത്രമൊഴിക്കാനുള്ള തോന്നലുണ്ടാക്കുകയും ചെയ്യുന്നു..

പ്രഭാതച്ചൊരുക്ക്

ഗർഭകാലത്തിന്റെ ആദ്യത്തെ മൂന്നാഴ്ചയാണ് പ്രഭാതച്ചൊരുക്ക് അനുഭവപ്പെടാനുള്ള സാധ്യത കൂടുതൽ. ഇടക്കിടെയുള്ള തലവേദന,ഛർദി, ആഹാരത്തോടുള്ള മടുപ്പ് എന്നിവയാണിവ. പ്രഭാതച്ചൊരുക്ക് എന്നാണ് പേരെങ്കിലും എപ്പോൾ വേണമെങ്കിലും ഇതനുഭവപ്പെടാം.

ക്ഷീണം

കുഞ്ഞിന്റെ വളർച്ചയ്ക്കായി ശരീരം കൂടുതൽ ജോലി ചെയ്യുന്നതുകൊണ്ട് ക്ഷീണം അനുഭവപ്പെടാം. കൂടാതെ ഉറക്കക്കുറവും സാധാരണമാണ്. ചിലരിൽ അമിതമായ വിളർച്ചയും കാണാറുണ്ട്.

Click here for the best in baby advice
What do you think?
0%
Wow!
0%
Like
0%
Not bad
0%
What?
scroll up icon