Link copied!
Sign in / Sign up
21
Shares

ഗർഭിണികളിലെ ഉറക്കമില്ലായ്മ

രാത്രി ഉറക്കം വരാത്തത് കൊണ്ട് മേൽക്കൂരയും നോക്കി കിടന്നു സമയം കഴിക്കുക എന്നത് ഗര്ഭിണികളില് സാധാരണയായി കണ്ടു വരാറുള്ള ഒരു ശീലമാണ്. നാം വിചാരിക്കുന്നതിലുമധികം സർവ്വസാധാരണയാണിത് എന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. അവ അയ്ക്കനുസരിച്ചു ലോകത്തെ 78 ശതമാനം സ്ത്രീകളിലും ഗർഭകാലത്തു ഉറക്കമില്ലായ്മ കണ്ടു വരുന്നു. അടുത്ത ദിവസത്തിലുണ്ടായേക്കാവുന്ന എല്ലാ വിഷമങ്ങളെയും ജോലികളെയും മനോബലത്തോടെ നേരിടാനും സ്വീകരിക്കാനും ഒരു നല്ല ഉറക്കം അനിവാര്യമാണ്. ഉറക്കത്തിന്റെ കുറവ് നമ്മുടെ സ്വഭാവത്തിലെ അസഹിഷ്ണുതയ്ക്കു വരെ കാരണമായേക്കാം. ഗർഭിണിയായിരിക്കുമ്പോൾ ഉറക്കം നമ്മുടെ അടുത്ത സുഹൃത്ത് ആയിരിക്കേണ്ടതാണ്. എന്നാൽ ഗർഭിണികളിലെ ഉറക്കമില്ലായ്മക്കു താഴെ പറയുന്നവ കാരണമായി തീർന്നേക്കാം.

വയർ

വയറിനു വലുപ്പം വെക്കുന്നത് കൊണ്ട് ഉറങ്ങാൻ സുഖകരമായ ഒരു രീതി കണ്ടെത്താൻ ബുദ്ധിമുട്ടായി തോന്നിയേക്കാം. രാത്രി ഉറക്കമില്ലാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുന്നതിനു ഇത് കാരണമാവുന്നു. ഒരു ഡോക്ടറുടെ നിർദേശം കൈക്കൊണ്ടു ഏറ്റവും ഉചിതമായ ഒരു പൊസിഷനിൽ കിടക്കുന്നതായിരിക്കും ഏറ്റവും ഉചിതം.വേറൊരു കാരണം ഗർഭസ്ഥശിശുവിന്റെ ചലനങ്ങളുമായേക്കാം. ഗർഭത്തിന്റെ അവസാന ഘട്ടങ്ങളിലാണ് ഇത് സാധാരണയായി കണ്ടു വരുന്നത്.

മാനസിക സമ്മർദ്ദം

ഗർഭധാരണം മനസ്സിന് പിരിമുറുക്കവും സമ്മർദ്ദവും ഉണ്ടാക്കാറുണ്ട്. പ്രസവം എന്ന പ്രക്രിയയെക്കുറിച്ചുള്ള ചിന്ത തന്നെ മതി, മാനസിക സമ്മർദ്ദം വർധിക്കുവാൻ. ഇത് പലപ്പോഴും നിദ്രാഹീനത്വത്തിനു കാരണമാകാറുണ്ട്.

അമിതമായ മൂത്രശങ്ക

ഗർഭസമയത്തെ ഉയർന്ന രക്തയോട്ടം മൂലം നമ്മുടെ വൃക്കകൾ സാധാരണയിലും 25 % അധികം മൂത്രം ഉൽപ്പാദിപ്പിക്കുന്നു. മറ്റൊരു കാരണത്തെ വളരുന്ന ഗർഭപാത്രം മൂത്രസഞ്ചിക്കുമേൽ ഉണ്ടാക്കുന്ന സമ്മർദ്ദം കൂടി ആണ്. ഇതിനാൽ രാത്രി പല പ്രാവശ്യം മൂത്രം ഒഴിക്കാൻ എഴുന്നേൽക്കണ്ടി വരികയും പിന്നീട് ഉറങ്ങാൻ സാധിക്കാതെ വരികയും ചെയ്യുന്നു. ഗർഭത്തിന്റെ അവസാന ഘട്ടത്തിൽ ഇത് കൂടിക്കൂടി വരാൻ സാധ്യത ഉണ്ട്.

ഭക്ഷണം

ചില സന്ദർഭങ്ങളിൽ കഴിക്കുന്ന ഭക്ഷണം നമ്മുടെ ഉറക്കത്തെ ബാധിച്ചേക്കാം. അധികമായി കാപ്പി കുടിക്കുന്നതും എണ്ണ പലഹാരങ്ങൾ കഴിക്കുന്നതും ഒഴിവാക്കേണ്ടുന്നതാണ്. പാലുൽപ്പന്നങ്ങളും പഴം, സോയ ബീൻസ്, ബ്രോക്കോളി, അണ്ടിപ്പരിപ്പ് വർഗ്ഗങ്ങൾ എന്നിവ ഉറക്കത്തിനു സഹായിക്കുന്ന ഭക്ഷണ പദാർഥങ്ങളാണ്. കൂടുതൽ ക്ഷീണം ഉറക്കമില്ലായ്മ മൂലം ഉണ്ടായാൽ ഉടനെ ഒരു ഡോക്ടറെ സന്ദർശിക്കുക.

പേടിസ്വപ്നങ്ങൾ

പേടിസ്വപ്നങ്ങൾ കാരണം നിങ്ങൾ രാത്രി ഞെട്ടി എണീക്കുവാനുള്ള സാധ്യതകൾ കൂടുതലാണ്. മാനസിക സമ്മർദ്ദം ആണ് ഒരു പരിധി വരെ പേടിസ്വപ്നങ്ങൾക്കു കാരണമാവുന്നത്. അതിനാൽ കിടക്കുന്നതിനു മുൻപ് കഴിവതും നല്ല കാര്യങ്ങൾ ആലോചിച്ചു മനസ്സിനെ ശാന്തമാക്കാൻ ശ്രമിക്കുക.

Click here for the best in baby advice
What do you think?
0%
Wow!
0%
Like
0%
Not bad
0%
What?
scroll up icon