Link copied!
Sign in / Sign up
25
Shares

ഗർഭിണികൾ ഒഴിവാക്കേണ്ടത് എന്തെല്ലാം

ഏതൊരു സ്ത്രീയുടെയും ജീവിതത്തിലെ ഏറ്റവും പ്രധാന്യമേറിയ അവസ്ഥയാണ് ഗര്ഭകാലം. സന്തോഷമേറിയ കാലമാണെങ്കിലും ആരോഗ്യ കാര്യത്തിൽ ഏറ്റവും അധികം കരുതൽ കൂടി വേണ്ട ആവണം ഇത്. പോഷകാഹാരങ്ങളും കൃത്യത്തിനു മരുന്നുകളും കഴിക്കുന്നതിനൊപ്പം വീടും പരിസരവും ശുചിയായി സൂക്ഷിക്കാനും ഓർക്കണം. പ്രത്യേകിച്ചും നാം തറ തുടക്കാനുപയോഗിക്കുന്ന ദ്രാവകങ്ങൾ, റൂം ഫ്രഷ്‌നെറുകൾ, പെയിന്റ് അങ്ങനെ നമുക്ക് ചുറ്റുമുള്ള പല ദ്രാവകങ്ങളും ഗര്ഭസ്ഥശിശുവിനെ ദോഷകരമായി ബാധിച്ചേക്കാം.ഇത്തരം ഉൽപ്പന്നങ്ങളും അവയുണ്ടാക്കുന്ന ബുദ്ധിമുട്ടുകളും താഴെ കൊടുക്കുന്നു.

ഗർഭവും BPA യും: 

ഒട്ടുമിക്ക സ്ത്രീകളും പ്ലാസ്റ്റിക് കുപ്പികളിൽ നിന്നാണ് വെള്ളം കുടിക്കാറ്. എന്നിരുന്നാലും ശരിയായ ധാരണയും മുൻകരുതലും ഇല്ലെങ്കിൽ ഈ ശീലം ഗർഭത്തിനും കുഞ്ഞിനും ബുദ്ധിമുട്ടലുകൾ ഉണ്ടാക്കിയേക്കാം. പ്ലാസ്റ്റിക് കുപ്പികളിൽ bisphenol-A (BPA) എന്ന പേരിൽ ഒരു കെമിക്കൽ അടങ്ങിയിരുപ്പുണ്ട്.കുറെ സൈഡ് എഫക്ടുകൾക്കൊപ്പം മനുഷ്യന്റെ എൻഡോക്രൈൻ ഗ്രന്ഥികളുടെ പ്രവർത്തനം അവതാളത്തിൽ ആക്കാനും ഈ കെമിക്കലിന് സാധിക്കും. കുഞ്ഞിന്റെ വളർച്ചയിൽ ഇത് സങ്കീർണ്ണമായ പ്രശ്നങ്ങൾ ഉണ്ടാക്കും. അതിനാൽ തന്നെ കുഞ്ഞിന്റെയും അമ്മയുടെയും പൂർണ ആരോഗ്യത്തിനു , ഗർഭകാലത്തും സ്റ്റീൽ കുപ്പികളോ ചില്ലിന്റെ കുപ്പികളോ ഉപയോഗിക്കുന്നതായിരിക്കും ഉത്തമം.

Triclosan,ട്രൈക്ലോസാർബൻ എന്നിവ അടങ്ങിയ ഉൽപ്പന്നങ്ങളുടെ ഉപയോഗം:

സോപ്പുകൾ നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാണ്. എന്നാൽ ഗര്ഭകാലത്തു ഇവയ്ക്കു വിപരീത ഫലങ്ങൾ ഉണ്ടാകാൻ സാധിക്കും. സോപ്പുകളിലും ടൂത് പേസ്റ്ററുകളിലും അടങ്ങിയിട്ടുള്ള ട്രൈക്ലോസാൻ, ട്രൈക്ലോകാര്ബൺ എന്നീ രാസവസ്തുക്കൾ ഗർഭിണികൾക്ക്‌ ദൂഷ്യം ചെയ്യുന്നു എന്നാണു പുതിയ പഠനങ്ങളുടെ കണ്ടെത്തൽ. ഇവയും നമ്മുടെ എൻഡോക്രൈൻ ഗ്രന്ധികളെ ബാധിക്കുകയും അവയുടെ പ്രവർത്തനം തകരാറിലാക്കുകയും ചെയ്യുന്നു. അതിന്റെ ഫലമായി ഗര്ഭസ്ഥശിശുവിന്റെ വളർച്ച മുരടിക്കാൻ വരെ സാധ്യത ഉണ്ടാവുന്നു. അതിനാൽ തന്നെ ഗര്ഭകാലത്തു ആയുർവേദ സോപ്പുകളും പേസ്റ്ററുകളും ഉപയോഗിക്കുന്നതായിരിക്കും നല്ലത്.

VOC പെയ്ന്റുകൾ:

 

പ്രസവ ദിനം അടുത്തടുത്ത് വരുമ്പോഴേക്കും കുഞ്ഞിനെ വരവേൽക്കാൻ വേണ്ട കാര്യങ്ങളൊക്കെ മാതാപിതാക്കൾ ചെയ്തു വെക്കുക പതിവാണ്. കളിപ്പാട്ടങ്ങൾ വാങ്ങുന്നത് മുതൽ, അവർക്കു വേണ്ടി മാത്രം ഒരു മുറി സജ്ജമാക്കുന്നു വരെ നീളുന്നു ഈ മുന്നൊരുക്കങ്ങൾ. ഈ മുറികളും വീടും പെയിന്റ് അടിക്കുമ്പോൾ VOC (വോലറ്റൈൽ ഓർഗാനിക് കോമ്പൗണ്ട് ) ഇല്ലാത്ത പെയിന്റ് വാങ്ങി അടിക്കാൻ ശ്രദ്ധിക്കണം. ബെൻസിന്, ഫോർമാൽഡിഹൈഡ് തുടങ്ങിയ VOC കെമിക്കലുകൾ ശാരീരികാരോഗ്യത്തെ വളരെ മോശമായി ബാധിക്കാവുന്നതാണ്. VOC കളുമായുള്ള നേരിട്ടുള്ള സമ്പർക്കം (ശ്വസനത്തിലൂടെയും ചർമ്മത്തിലൂടെയും) ഗർഭം അലസിപ്പോകുന്നതിനു വരെ കാരണമായേക്കാം. അത് സംഭവിച്ചില്ലെങ്കിൽ തന്നെ ഗർഭസ്ഥശിശു വികലാംഗതയ്ക്കു പാത്രമായേക്കാം. ഇങ്ങനെയുള്ള കുഞ്ഞുങ്ങൾക്ക് രോഗപ്രതിരോധ ശേഷി വളരെ കുറവായിരിക്കും. ആസ്ത്മ പോലുള്ള മാരകരോഗങ്ങളിലേക്കും ഇത് വഴി വെക്കാം. അമേരിക്കയിലെ എൻവിറോണ്മെന്റൽ പ്രൊട്ടക്ഷൻ ഏജൻസി പ്രകാരം പുതുതായി പെയിന്റ് ചെയ്ത മുറിയിലേക്ക് , VOC പെയിന്റ് ഉപയോഗിച്ചിട്ടില്ലെങ്കിൽ കൂടിയും, ഏറ്റവും കുറഞ്ഞത് 2 ദിവസത്തേക്കെങ്കിലും ഗർഭിണികൾക്ക്‌ പ്രവേശനം കൊടുക്കാൻ പാടുള്ളതല്ല.

ചില റൂം ഫ്രഷ്‌നെറുകളിലും ഡ്രൈ ക്ലീൻ ചെയ്ത വസ്ത്രങ്ങളിലും VOC കാണപ്പെടാറുണ്ട്. അത്തരം ഉൽപ്പന്നങ്ങൾ നോക്കി വാങ്ങേണ്ടതും, തുണികൾ വെയിലത്തിട്ടതിനു ശേഷം മാത്രം മടക്കി അലമാരിയിലേക്കു വെക്കേണ്ടതുമാണ്. 

അണുനാശിനികൾ:

നാം നിലം തുടയ്ക്കാനും വീട് വൃത്തിയും ബാക്ടീരിയ മുക്തവുമാക്കാനും അണുനാശിനികൾ ഉപയോഗിക്കുന്നു. നിർഭാഗ്യവശാൽ ഇത്തരം ദ്രാവകങ്ങളിൽ ഒരുപാട് രാസദ്രാവകങ്ങൾ അടങ്ങിയിരിക്കുന്നു. ഫ്താലേറ്റ്സ് പോലുള്ള ഇത്തരം കെമിക്കലുകൾ അമ്മയ്ക്കും കുഞ്ഞിനും ഗർഭസമയത് തന്നെ ഒരുപാട് ആരോഗ്യപ്രശ്നങ്ങൾ സമ്മാനിക്കുന്നു.

മിക്ക ഡോക്ടർമാരും ആവശ്യപ്പെടുന്നത് ഗർഭസമയത് സ്ത്രീകളോട് ഓർഗാനിക് ആയിട്ടുള്ള അണുനാശിനികൾ വാങ്ങി ഉപയോഗിക്കുവാനാണ്. ഈ പ്രശ്നത്തെ നേരിടാൻ വേണ്ടി "TINY STEP FLOOR CLEANER” എന്ന പേരിൽ TINY STEP തികച്ചും ഓർഗാനിക് ആയ നിലം വൃത്തിയാക്കുന്ന ലായിനി ഉത്പാദിപ്പിക്കുന്നു. വിഷങ്ങൾ ഒന്നും അടങ്ങിയിട്ടില്ലാത്ത ഈ ലായിനി അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിനു 100 % ഗ്യാരന്റീ നൽകുന്നതാണ്. നിങ്ങളും ഉടൻ തന്നെ ഒന്ന് വാങ്ങിക്കൂ, നിങ്ങള്ക്ക് മാത്രമായല്ല, നിങ്ങളുടെ കുഞ്ഞിനും കൂടി വേണ്ടിയാണിത്! 

Click here for the best in baby advice
What do you think?
0%
Wow!
0%
Like
0%
Not bad
0%
What?
scroll up icon