Link copied!
Sign in / Sign up
0
Shares

ഗർഭിണികൾ ആസ്പിരിൻ കഴിച്ചാൽ...

മറ്റെന്തൊക്കെ കാര്യത്തിൽ റിസ്ക് എടുത്താലും ഗർഭിണികളുടെ കാര്യത്തിലാകുമ്പോൾ എല്ലാവരും ഒന്ന് മടിക്കും. ഭക്ഷണക്രമത്തിലാകട്ടെ, ചികിത്സയിലാകട്ടെ എല്ലാ കാര്യത്തിലും അതീവ ശ്രദ്ധയോടെയാകും മുൻപോട്ടു നീങ്ങുന്നത്.ഒപ്പം ഡോക്ടറുടെ അഭിപ്രായം തേടാനും ആരും മടിക്കാറില്ല.എന്നാൽ ആസ്പിരിന്റെ കാര്യമോ?ആസ്പിരിന്റെ ഗുണദോഷങ്ങളെ കുറിച്ച് എല്ലാ കാലത്തും തർക്കങ്ങൾ നടന്നിട്ടുണ്ട്.എന്നാലിതാ പുതിയ പഠനങ്ങൾ തെളിയിക്കുന്നത് ഗർഭകാലത്തു ആസ്പിരിന്റെ ഉപയോഗം പാടെ ഒഴിവാക്കുന്നതാണ് നല്ലതെന്നാണ്.

നോൺ-സ്റ്റീറോയിഡൽ ആന്റി-ഇൻഫ്ളമേറ്ററി ഡ്രഗ്  അഥവാ NSAID എന്ന വിഭാഗത്തിൽ പെട്ട മരുന്നായ ആസ്പിരിൻ നീർക്കെട്ട്,തലവേദന,ശരീരവേദന എന്നിവയ്‌ക്കെല്ലാമുള്ള ഒറ്റമൂലി കണക്കെയാണ് ഉപയോഗിച്ചുവരുന്നത്.ഗർഭകാലത്തു പൊതുവെ ഇത്തരം അസ്വസ്ഥതകൾ കൂടെപ്പിറപ്പാണല്ലോ.ഒരുപാട് സ്ത്രീകളാണ് ഛർദി,മനംപുരട്ടൽ,മൂക്കടപ്പ് തുടങ്ങിയവയ്ക്കുള്ള ദിവ്യഔഷധം കണക്കെ ആസ്പിരിൻ ഉപയോഗിച്ച് വരുന്നത്. എന്നാൽ സ്ഥിരമായി ഇതുപയോഗിക്കുന്നത് അമ്മയ്ക്കും കുഞ്ഞിനും ഒരുപോലെ ദോഷമാണ്.

ശാസ്ത്രജ്ഞർ നടത്തിയ പഠനത്തിൽ തെളിയുന്നത് ഗർഭകാലത്തിന്റെ ആദ്യഘട്ടത്തിൽ ആസ്പിരിന്റെ അമിതമായ ഉപയോഗം ഭ്രൂണത്തിന്റെ വളർച്ചയെ ബാധിക്കുമെന്നാണ്‌.വൈകല്യങ്ങളുള്ള കുഞ്ഞിന് ജനിക്കുന്നതിനും ഇത് കാരണമാകാം.കൂടിയ അളവിലുള്ള ആസ്പിരിന്റെ ഉപയോഗം അബോർഷന് വരെ കാരണമായേക്കാം.തേർഡ് ട്രൈമെസ്റ്റർ മുതലുള്ള ആസ്പിരിന്റെ ഉപയോഗം കുഞ്ഞിന്റെ ഹൃദയത്തിനും ശ്വാസകോശത്തിനും വരെ അപകടകരമാകും.വളരെ അപൂർവമായി കുഞ്ഞിന്റെ മരണത്തിലേക്ക് വരെ ഇത് നയിക്കാൻ സാധ്യതയുണ്ട്.കൂടാതെ കുഞ്ഞിന്റെ മസ്തിഷ്ക്കത്തിലെ രക്തസ്രാവത്തിനും ഇത് കാരണമാകാം. കൂടാതെ പ്രസവത്തിനു അസ്വാഭാവികമായ കാലതാമസം നേരിടുക, ഗർഭകാലത്തു പ്രമേഹം, കിഡ്നിയിലെ പ്രശ്നങ്ങൾ തുടങ്ങിയവയ്ക്കും ഇത് കാരണമാകുന്നു.

എന്തായാലും ഡോക്ടറുടെ നിർദേശപ്രകാരം മാത്രമേ ആസ്പിരിൻ കഴിക്കാൻ പാടുള്ളു.ആസ്പിരിൻ മാത്രമല്ല മറ്റൊരു തരത്തിലുള്ള മരുന്നും ഡോക്ടറുടെ അനുവാദമില്ലാതെ ഇക്കാലത്തു കഴിക്കാൻ പാടില്ല.

Click here for the best in baby advice
What do you think?
0%
Wow!
0%
Like
0%
Not bad
0%
What?
scroll up icon