Link copied!
Sign in / Sign up
1
Shares

ഗർഭനിരോധനഗുളികകൾ ഇനി പുരുഷന്മാർക്കും!

പിള്ളേരെത്രയായി?പ്രസവം നിർത്താറായില്ലേ? രണ്ടാമതൊരു കുഞ്ഞുണ്ടായിക്കഴിഞ്ഞാൽ നാട്ടിൻപുറങ്ങളിൽ സ്ഥിരമായി കേൾക്കുന്ന ഒരു പല്ലവിയാണിത്. എന്നാൽ കുട്ടികൾ ഉണ്ടാകാതിരിക്കുന്നതിനുള്ള ഓപ്പേറഷൻ എന്നല്ലാതെ ശാസ്ത്രീയമായി എന്താണ് ഈ പ്രസവം നിർത്തൽ എന്ന് മിക്കവർക്കും അറിയില്ലെന്നതാണ് സത്യം. കുടുംബാസൂത്രണത്തിന്റെ ഭാഗമായി നമ്മുടെ നാട്ടിൽ പ്രചാരത്തിലെത്തിയതാണ് വാസക്ടമി,ട്യൂബക്ടമി എന്നീ മാര്ഗങ്ങൾ.കാലമിത്ര പുരോഗമിച്ചിട്ടും ഗർഭനിരോധനം സ്ത്രീകളുടെ മാത്രം കാര്യമാണെന്ന മട്ടിലാണ് കാര്യങ്ങൾ. പ്രസവത്തോടനുബന്ധിച്ചാണ് പൊതുവെ വന്ധ്യംകരണം നടത്തപ്പെടുന്നത്.

ഫെല്ലോപിയൻ ട്യൂബുകൾ ഗർഭപാത്രത്തിൽ നിന്നും വേര്പെടുത്തുകയാണ് ഇവിടെ ചെയ്യുന്നത്. പിന്നീട് ഇവ യോജിപ്പിക്കുന്നതുവഴി ഗർഭധാരണശേഷി വീണ്ടെടുക്കാമെങ്കിലും എത്രത്തോളം ഫലപ്രദമാണെന്ന് പറയാനാവില്ല. പ്രസവം കഴിഞ്ഞതിനു ശേഷമാണ് ഇത് ചെയ്യുന്നതെങ്കിൽ കുറച്ചുകൂടി സങ്കീർണമായ പ്രക്രിയയാവും ഇത്. എന്നാൽ വാസക്ടമി വളരെ എളുപ്പമുള്ള രീതിയാണെങ്കിലും ഇതിനു തയാറാകുന്നവർ വളരെ കുറവാണ്. വാസക്ടമി കൊണ്ട് ലൈംഗികശേഷി നഷ്ടപെടില്ലെന്നതാണ് വാസ്തവം.

സർവസാധാരണമായി ഉപയോഗിക്കപ്പെടുന്ന ഒരു ഗർഭനിരോധനമാർഗമാണ് ഗുളികകൾ. ഇതും സ്ത്രീകൾക്ക് മാത്രമാണ് ഇപ്പോൾ ലഭ്യം. എന്നാൽ പുരുഷന്മാർക്കായുള്ള ഗർഭനിരോധനഗുളികകൾ ഉത്പാദിപ്പിക്കാനുള്ള പഠനങ്ങൾ വിജയിച്ചതായാണ് വാഷിങ്ടൺ സർവകലാശാലയിലെ ശാസ്ത്രജ്ഞയായ സ്റ്റെഫാനി പറയുന്നത്. സ്ത്രീകൾ കഴിക്കുന്നത് പോലെ പുരുഷന്മാർക്കും ഇവ ദിവസവും കഴിക്കാവുന്നതാണ്.D MAU എന്നാണ് ഈ ഗുളികകളുടെ പേര്. പുരുഷഹോർമോൺ ആയ ആൻഡ്രോജെൻ ഉത്പാദനം തടസ്സപ്പെടുത്തുന്നത് വഴിയാണ്  ഇവ ഗർഭധാരണം തടയുന്നത്. ദിവസവും ഒന്ന് വീതം ആഹാരശേഷം കഴിക്കേണ്ട ഇവയുടെ കൂടിയ അളവ് 400mg ആണ്.

Click here for the best in baby advice
What do you think?
0%
Wow!
0%
Like
0%
Not bad
0%
What?
scroll up icon