Link copied!
Sign in / Sign up
59
Shares

ഗര്‍ഭകാലത്ത് തീരെ കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങൾ

ഗർഭിണികൾ ആഗ്രഹിക്കുന്ന ഭക്ഷണം നൽകണമെന്നാണ് പഴമക്കാർ പറയുന്നത്. പണ്ട് ആളുകൾ കഴിച്ചിരുന്ന ഭക്ഷണം എല്ലാം തന്നെ വിഷമയം ഇല്ലാത്തവ ആയിരുന്നതിനാൽ ഇത് സാധ്യവുമായിരുന്നു. എന്നാൽ ഇന്ന് അതല്ല സ്ഥിതി. ഭൂരിഭാഗം ഭക്ഷ്യവസ്തുക്കളിലും വിഷം നിറഞ്ഞിരിക്കുകയാണ്. ഗർഭകാലം ജീവിതത്തിലെ ഏറ്റവും നിർണായകമായ കാലം ആയത്തിനാൽ തന്നെ ആഹാരത്തിൽ വളരെയേറെ നിഷ്കർഷ പാലിക്കേണ്ടതുണ്ട്.

പഴവര്‍ഗ്ഗങ്ങളില്‍ ധാരാളമായി അടങ്ങിയിരിക്കുന്ന ഫൈബര്‍ നമ്മുടെ ദഹന വ്യവസ്ഥയെ നിയന്ത്രിക്കാനും നിലനിര്‍ത്താനും ഏറെ സഹായിക്കുന്ന ഒന്നാണ്. കുഞ്ഞിന്റെ വളര്‍ച്ചയ്ക്കും നിങ്ങളുടെ ആരോഗ്യത്തിനും അത്യാവശ്യമായ പല വിറ്റാമിനുകളും ധാതുലവണങ്ങളും പഴവര്‍ഗ്ഗങ്ങള്‍ പ്രധാനം ചെയ്യുന്നുണ്ട്. പക്ഷെ നിങ്ങള്‍ ഈ സമയത്ത് കഴിക്കാന്‍ പാടില്ലാത്ത ചില പഴവര്‍ഗ്ഗങ്ങളുമുണ്ട്. അവ ഏതൊക്കെയാണെന്നും എന്തോകൊണ്ടാണെന്നും അറിയാന്‍ തുടര്‍ന്ന് വായിച്ചോളു..!

1. മുന്തിരി

നിങ്ങള്‍ക്ക് ദഹനക്കുറവോ അതുപോലെയുള്ള മറ്റു പ്രശ്നങ്ങളോ ഉണ്ടെങ്കില്‍ മുന്തിരി കഴിക്കുന്നത് ഒഴിവാക്കുന്നതായിരിക്കും നല്ലത്. മുന്തിരിയുടെ കട്ടിയുള്ള തൊലി ദഹിക്കാന്‍ അല്‍പം ബുദ്ധിമുട്ടുള്ള ഒന്നായത് കൊണ്ട് ഇത് മലബന്ധം ഉണ്ടാകാന്‍ കാരണമായെന്ന് വരാം. ഇത് കൂടാതെ മുന്തിരിയുടെ തൊലിയില്‍ അടങ്ങിയിട്ടുള്ള റെസ്വരാട്രോള്‍, ഹോര്‍മോണ്‍ വ്യത്യാനങ്ങള്‍ ഉള്ള ഗര്‍ഭിണികള്‍ക്ക് ദോഷകരമാണ്.റെസ്വരാട്രോള്‍ വിഷബാധ ഗര്‍ഭധാരണത്തിന്റെ അവസാന ഘട്ടങ്ങളില്‍ സങ്കീര്‍ണ്ണതകള്‍ ഉണ്ടാക്കാനുള്ള സാദ്ധ്യതകള്‍ ഉണ്ട്.

2. പച്ച പപ്പായ

പഴുക്കാത്തതും പാതി പഴുത്തതുമായ പപ്പായകളില്‍ ഗര്‍ഭധാരണ സമയത്ത് ദോഷകരമായ് ബാധിക്കാവുന്നതും ഗര്‍ഭം അലസിപോകാന്‍ വരെ കാരണമായെക്കാവുന്ന പപൈന്‍ എന്‍സൈം അടങ്ങിയിട്ടുണ്ട്. ഗര്‍ഭാശയ സങ്കോചങ്ങള്‍ ഉണ്ടാകാന്‍ പ്രേരിപ്പിക്കുന്ന ലാറ്റെക്സും പച്ച പപ്പായയില്‍ ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ്. ഇതിനോട്‌ വിപരീതമായ്, ഇത്തരം ദോഷകരമായ എന്‍സൈമുകള്‍ ഒന്നും തന്നെയില്ല എന്നത് കൂടാതെ, വളരെയേറെ ഗുണപ്രദമായ ഒന്നാണ് പഴുത്ത പപ്പായ എന്നത് അറിയുക. മിതമായ അളവില്‍ നല്ലവണ്ണം പഴുത്ത പപ്പായ കഴിക്കുന്നത് ഗര്‍ഭിണികള്‍ക്ക് ഏറെ ഗുണപ്രദമാണ്.

3. കൈതച്ചക്ക (പൈനാപ്പിള്‍)

ഏറെ അളവില്‍ പഞ്ചസാര അടങ്ങിയിട്ടുള്ള കൈതച്ചക്ക ഗര്‍ഭിണികള്‍ പ്രത്യേകിച്ചും ഗര്‍ഭധാരണത്തിന്റെ ആദ്യ ഘട്ടങ്ങളില്‍ ഒഴിവാക്കേണ്ട ഒന്നാണ്. കൈതച്ചക്കയില്‍ അടങ്ങിയിരിക്കുന്ന ബ്രോമേലേന്‍ എന്ന എന്‍സൈം സെര്‍വിക്സിനെ തളര്‍ത്തുകയും മാസം തികയാതെയുള്ള പ്രസവത്തിനോ ഗര്‍ഭം അലസിപോകാനോ കാരണമായേക്കാം. വളരുന്ന ഗര്‍ഭാശയത്തെ ദോഷകരമായ് ബാധിക്കുന്ന രീതിയില്‍ ഗര്‍ഭാശയ സങ്കോചങ്ങള്‍ ഉണ്ടാകാനും ഇത് കാരണമായേക്കാം.

പഴവര്‍ഗ്ഗങ്ങള്‍ വാങ്ങുമ്പോള്‍ അവയുടെ സീസണ്‍ സമയത്ത് തന്നെ വാങ്ങുക. കാരണം ഇവ വിളയുന്ന മാസങ്ങളില്‍ വാങ്ങുകയാണെങ്കില്‍ അമിതമായ കീടനാശിനികളുടെയും മറ്റു രാസവസ്തുക്കളുടെയും പ്രയോഗമില്ലാത്ത ഒരുവിധം നല്ലയിനം പഴവര്‍ഗ്ഗങ്ങള്‍ തന്നെ കടകളില്‍ നിന്നും ലഭിക്കും. മറ്റ് അമ്മമാരുമായും അമ്മയാകാന്‍ പോകുന്നവരുമായും ഈ ലേഖനം നിങ്ങള്‍ പങ്ക് വെയ്ക്കുമെന്ന് കരുതുന്നു.

മെർക്കുറിയുടെ അംശമുള്ള മൽസ്യങ്ങൾ 

മെർക്കുറി എന്ന രാസവസ്തു ഒരു കാരണവശാലും ശരീരത്തിൽ ഉണ്ടാകാൻ പാടില്ലാത്ത വിഷമാണ്. എന്നാൽ ആഴക്കടൽ മത്സ്യങ്ങളിൽ ഇവ ഉയർന്ന അളവിൽ കാണപ്പെടുന്നു എന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്.മാലിന്യം നിറഞ്ഞ കടലുകളിൽ ജീവിക്കുന്ന മത്സ്യങ്ങളിൽ എല്ലാം തന്നെ ഇത്തരം വിഷാംശങ്ങൾ കാണപ്പെടുന്നുവെങ്കിലും ചെറിയവയെ അപേക്ഷിച്ചു വലിയ മത്സ്യങ്ങളിൽ ഇതിന്റെ അളവ് പൊതുവെ കൂടുതലാണ്. സ്രാവ്,ചൂര, കൊമ്പൻ സ്രാവ്,വലിയ അയല തുടങ്ങിയവയൊക്കെ അക്കൂട്ടത്തിൽ പെട്ടവയാണ്. അതിനാൽ തന്നെ ആദ്യ മാസങ്ങളിൽ ഇവയുടെ അളവ് കുറച്ചു ചെറിയ മൽസ്യങ്ങൾ കൂടുതൽ കഴിക്കുകയാവും ഉചിതം.

ശെരിയായി വേവാത്ത അഥവാ പ്രോസസ്സ് ചെയ്യാത്ത മാംസം 

നന്നായി വൃത്തിയാക്കാത്തതും വേവിയ്ക്കാത്തതും പഴകിയതുമായ മാംസം ഒരു കാരണവശാലും കഴിക്കാൻ പാടില്ല.ഇത് അമ്മയിലും പിന്നീട് കുഞ്ഞിനും അണുബാധയ്ക്കു കാരണമായേക്കാം. ഭാവിയിൽ കുഞ്ഞിന്റെ ബുദ്ധിമാന്ദ്യം വരെ ഇതുമൂലം ഉണ്ടാകാം. അതിനാൽ തന്നെ വീട്ടിൽ ഉണ്ടാക്കിയ മാംസഭക്ഷണങ്ങൾ കഴിക്കുന്നതാവും കടയിൽ നിന്ന് ലഭിക്കുന്നതിനേക്കാൾ നല്ലത്.

പച്ചമുട്ട 

പച്ചമുട്ടയിൽ സാൽമൊണേല്ല വൈറസ് കാണപ്പെടാൻ സാധ്യതയുണ്ട്. അതിനാൽ തന്നെ നന്നായി വേവിച്ച മുട്ട കഴിക്കുന്നതാവും ഉചിതം.

മദ്യം 

ഗർഭിണികളായ സ്ത്രീകൾ ഒരു കാരണവശാലും കഴിക്കാൻ പാടില്ലാത്ത മറ്റൊരു ഭക്ഷണമാണ് മദ്യം. അഥവാ ആൽക്കോഹോൾ. അബോർഷൻ,ചാപിള്ള ജനനം എന്നിവയാണ് ഫലം.

 

 

ബാദ്ധ്യതാ നിരാകരണം: ഈ പോസ്റ്റിന്റെ ഉള്ളടകം തികച്ചും വിജ്ഞാനപരവും വിദ്യാഭ്യാസപരവും മാത്രമാണ്. ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവർ സാധുത സംബന്ധിച്ച യാതൊരു ഉത്തരവാദിത്തവും വഹിക്കുന്നില്ല. ഇതിനെ വൈദ്യ ഉപദേശമായി കണക്കാകരുത്. സർട്ടിഫൈഡ് മെഡിക്കൽ അല്ലെങ്കിൽ ഹെൽത്ത് കെയർ പ്രൊഫഷണലുമായി ബന്ധപ്പെട്ട് അവരുടെ നിര്‍ദ്ദേശാനുസാരം മാത്രം ഇതിലെ ഉള്ളടക്കം ഉപയോഗിക്കുക.

Click here for the best in baby advice
What do you think?
100%
Wow!
0%
Like
0%
Not bad
0%
What?
scroll up icon