Link copied!
Sign in / Sign up
7
Shares

ഗര്‍ഭകാലത്തെ സെക്സ്-നെ പറ്റി അറിയേണ്ട 5 കാര്യങ്ങള്‍

കുഞ്ഞിനെ ഇത് ദോഷകരമായ് ബാധിക്കുമോ എന്ന പേടി കാരണമാണ് പലപ്പോഴും പല സ്ത്രീകളും ഗര്‍ഭകാലത്ത് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ മടിക്കുന്നത്. എങ്കില്‍ ഒരു കാര്യം പറയട്ടെ? നിങ്ങളുടെ പേടികളെ ഒക്കെ അകറ്റി നിര്‍ത്തിക്കോളു.....ഗര്‍ഭകാലത്തെ സെക്സ് പോലും വളരെ സാധാരണവും സുരക്ഷിതവുമാണ്. പക്ഷെ ഇത്തരത്തില്‍ ഏര്‍പ്പെടുമ്പോള്‍ ശ്രദ്ധിച്ച് ചെയ്യുന്നതാണ് നല്ലത്. സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട എന്ന് കേട്ടിട്ടില്ലേ?

ഗര്‍ഭകാലത്തെ സെക്സ്-നെ പറ്റി അറിയേണ്ട ചില കാര്യങ്ങള്‍ താഴെ പറയുന്നു....

1. ഗര്‍ഭകാലത്തെ സെക്സ് തികച്ചും സുരക്ഷിതമാണ്

ഗര്‍ഭകാലത്ത് ലൈങ്ങികബന്ധത്തില്‍ ഏര്‍പ്പെടുന്നതില്‍ തെറ്റില്ല. ശരീരത്തില്‍ നടക്കുന്ന വ്യത്യാനങ്ങള്‍ കാരണം ഈ സമയത്തുള്ള സെക്സ് കുറച്ച് കൂടി സുഖപ്രദമായ ഒന്നായിരിക്കാനുള്ള സാധ്യതകളും ഉണ്ട്.

2. ഗര്‍ഭകാലത്തെ സെക്സ് കുഞ്ഞിനെ ദോഷകരമായ് ബാധിക്കുകയില്ല

എല്ലാ ദമ്പതികളുടെയും പ്രധാന പേടി ഇതാണ്. ശരീരത്തിന്റെ കുറെ പാളികള്‍ക്കടിയില്‍ കുഞ്ഞ് സുരക്ഷിതമാണ്, അതുകൊണ്ട് തന്നെ പ്രേഗ്നന്‍സി സമയത്തുള്ള സെക്സ് കുഞ്ഞിനെ ബാധിക്കാനുള്ള സാദ്ധ്യത ഇല്ല.

3. പൊസിഷന്‍ ശ്രദ്ധിക്കുക

ഗര്‍ഭിണിയായിരിക്കെ വയര്‍ അമര്‍ത്തി കിടക്കാനോ അധികനേരം വയറ്റിന് മേല്‍ ഭാരം താങ്ങാനും കഴിഞ്ഞെന്ന് വരില്ല. ആദ്യ കുറച്ച് ആഴ്ചകളില്‍ ചില പൊസിഷനുകള്‍ കൊണ്ട് വല്യ ബുദ്ധിമുട്ടുണ്ടാവുകയില്ലെങ്കിലും 16-20 ആഴ്ചകള്‍ക്ക് ശേഷം ഇവയില്‍ ചില പൊസിഷന്‍സ് സ്വീകരിക്കുന്നത് ഉപേക്ഷിക്കേണ്ടി വരും. ഗര്‍ഭകാലം മുഴുവനും സുഖകരമായ് ആസ്വദിക്കാവുന്ന ചില പോസിഷനുകളും ഉണ്ട്.

4. പ്രൊട്ടെക്ഷൻ  ഉപയോഗിക്കുക

ലൈങ്ങിക രോഗങ്ങള്‍ അഥവാ സെക്ഷ്വലി ട്രാന്‍സ്മിറ്റെഡ് ഡിസീസെസ് ഒഴിവാക്കുവാന്‍ വേണ്ടി കോണ്ടം പോലെയുള്ള സുരക്ഷാമാർഗ്ഗങ്ങൾ  സ്വീകരിക്കുക. അനാല്‍ സെക്സ്, വാജിനല്‍ സെക്സ്, ഓറല്‍ സെക്സ് എന്നിങ്ങനെയുള്ള എല്ലാ മാര്‍ഗ്ഗങ്ങളിലൂടെയും ജനന വൈകല്യത്തിന് കാരണമായ് ഭവിക്കാവുന്ന ഹെര്‍പ്പീസ് സിംപ്ലെക്സ്‌ എന്നൊരു വൈറസ് പടരാനുള്ള സാധ്യതകളുണ്ട്. അതുകൊണ്ട് തന്നെ ഒരു മുന്‍കരുതല്‍ എപ്പോഴും നല്ലതാണ്.

5. സെക്സ്ന് ശേഷമുള്ള രക്തസ്രാവം ഒട്ടും സ്വാഭാവികമല്ല!

ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോഴുള്ള ചെറിയ പേശിവലിവ് (cramps) ഒക്കെ പേടിക്കേണ്ട ഒന്നല്ല. അതു സ്വാഭാവികം ആണ്. പക്ഷെ ഇത്തരത്തിലുള്ള ക്രാംപ്‌സ് കുറച്ച്  മിനിറ്റുകൾക്ക്  ശേഷം മാറുന്നില്ലേങ്കിലോ അല്ലേങ്കില്‍ സെക്സ്ന് ശേഷം രക്തസ്രാവം ഉണ്ടാവുകയോ ചെയ്‌താല്‍, അത് ഒരു പ്രശ്നമാണ്. ഇങ്ങനെയുള്ള അവസരങ്ങളില്‍ ഉടനെ തന്നെ ഒരു ഡോക്ടറെ കാണുക.

ഇത് കൂടാതെ, ഗര്‍ഭകാലത്ത് ലൈങ്ങികബന്ധത്തില്‍ ഏര്‍പ്പെടാനുള്ള ആഗ്രഹം തോന്നാതിരിക്കുന്നതും തികച്ചും സ്വാഭാവികമാണ്. ചിലപ്പോള്‍ ഒരു വിഷണ്ണതയായിരിക്കാം അല്ലേങ്കില്‍ നിങ്ങള്‍ക്ക് ഗര്‍ഭകാലത്ത് സെക്സിനോട് വല്യ താല്പര്യമില്ലായ്മ ആകാം. ഇത് ഓർത്ത് വിഷമിക്കേണ്ടതില്ല,  പ്രസവം കഴിഞ്ഞ് നിങ്ങളുടെ പിഞ്ചോമന ഈ ലോകത്തേക് വന്ന ശേഷവും നിങ്ങളുടെ സൗകര്യാനുസരണം നിങ്ങളുടെ പങ്കാളിയോടൊപ്പം ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാമല്ലോ.

നിങ്ങളുടെ ജീവിതപങ്കാളിയോടൊപ്പമുള്ള ആരോഗ്യകരമായ ഒരു ലൈംഗിക ജീവിതം എന്നത് ദാമ്പത്യ ജീവിതത്തിലെ ഒരു പ്രധാന ഭാഗമാണല്ലോ. ചിലതൊക്കെ കേട്ട് ഗര്‍ഭകാലത്ത് അത് ഒഴിവാക്കേണ്ടതുണ്ടോ? എന്ത് തന്നെയായാലും, ഗര്‍ഭധാരണത്തിന്റെ അവസാനത്തെ ആഴ്ചയില്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് ഒഴിവാക്കുക (നിങ്ങളുടെ ഡോക്ടര്‍ ഇതിനു വിപരീതമായ് നിര്‍ദ്ദേശിച്ചിട്ടില്ലെങ്കില്‍). അല്ലാത്തപക്ഷം നിങ്ങളുടെ പങ്കാളിയെ കൂടുതൽ അടുത്തറിയാൻ ഈ കാലയളവ് പൂർണ്ണമായ് ഉപയോഗിക്കുക. ഗര്‍ഭകാലത്തെ സെക്സ്സിന്റെ വരുംവരായ്കകളെക്കുറിച്ച് കൂടുതല്‍ അറിയുന്നതിനായ് നിങ്ങളുടെ ഡോക്ടറുടെ നിര്‍ദ്ദേശം സ്വീകരിക്കുക.

ഈ പോസ്റ്റ് ഉപകാരപ്രദമായി തോന്നിയാൽ ഷെയർ ചെയ്യൂ..!

Click here for the best in baby advice
What do you think?
0%
Wow!
0%
Like
0%
Not bad
0%
What?
scroll up icon