Link copied!
Sign in / Sign up
13
Shares

ഗർഭകാലത്തെ സ്കാനിംഗ് ഇവയാണ്!

 

സ്കാനിംഗ് എന്ന് കേൾക്കുമ്പോഴേ നെറ്റിചുളിക്കുന്നവരായിരുന്നു പണ്ട് കാലത്തു ഭൂരിഭാഗവും ആളുകൾ. എന്തെങ്കിലും പ്രശ്നമുള്ളപ്പോൾ ആണ് സ്കാൻ ചെയ്യാറ് എന്നായിരുന്നു പണ്ടുള്ളവർ വിശ്വസിച്ചിരുന്നത്.എന്നാൽ ഇന്ന് സ്ഥിതി മാറി. കുഞ്ഞിന്റെ ആരോഗ്യസ്ഥിതി അറിയുവാൻ വിവിധ തരത്തിലുള്ള സ്കാനിങ്ങുകൾ ഉപകാരപ്രദമാണ്.ഗർഭകാലത്തിന്റെ ഓരോ ഘട്ടത്തിലും ചെയ്യേണ്ട സ്കാനുകളെപ്പറ്റി അറിയാൻ വായിക്കൂ...

വയബിലിറ്റി സ്കാൻ

ഗര്ഭത്തിന്റെ ആറു മുതൽ പത്തു വരെയുള്ള ആഴ്ചകൾക്കുള്ളിൽ നടത്തുന്ന സ്കാൻ ആണിത്.ഗര്ഭപത്രത്തിനുള്ളിൽ എത്ര ഭ്രൂണം ഉണ്ടെന്നും അവയുടെ വളർച്ച സാധാരണ ഗതിയിലാണോ നടക്കുന്നതെന്നും ഇതുവഴി അറിയാൻ സാധിക്കും.ഒപ്പം കുഞ്ഞിന്റെ ഹൃദയമിടിപ്പും അളക്കാൻ ഇതുപയോഗിക്കുന്നു. നേരത്തെ അബോർഷൻ നടന്നിട്ടുള്ളതും ഗർഭകാലത്തു രക്തസ്രാവം ഉണ്ടായിട്ടുള്ളതുമായ സ്ത്രീകളിൽ ഈ സ്കാൻ വളരെ ഉപകാരപ്രദമാണ്.

എന്റി സ്കാൻ

പന്ത്രണ്ടാമത്തെ ആഴ്ചയിൽ ആണ് ഈ സ്കാൻ നടത്തുന്നത്.കുഞ്ഞിന്റെ ആരോഗ്യം,ക്രോമസോം അപാകത,ഡൌൺ സിൻഡ്രോം സാധ്യത എന്നിവ വിലയിരുത്തുന്നതിനുമായാണ് ഇത് നടത്തുന്നത്.വളരെ പ്രധാനപ്പെട്ട സ്കാനുകളിൽ ഒന്നാണിത്.

അനോമലി സ്കാൻ

പതിനെട്ടിനും ഇരുപതിനും ആഴ്ചകളിക്കിടയിലാണ് ഇത് നടത്തുന്നത് .തലച്ചോറ്, മുഖം,നട്ടെല്ല്, വയർ തുടങ്ങിയ അവയവങ്ങളുടെ വളർച്ച ഇതിലൂടെ അറിയാൻ സാധിക്കും.ഗർഭസ്ഥ ശിശുവിന്റെ സ്ഥാനവും ആമ്നിയോട്ടിക് ദ്രവത്തിന്റെഅളവും അറിയാൻ ഇത് സഹായകമാണ്.

ഫീറ്റൽ എക്കോകാർഡിയോഗ്രാഫി

ഗർഭസ്ഥ ശിശുവിന്റെ ഹൃദയവും ബന്ധപ്പെട്ട രക്തധമനികളും വിശദമായി പരിശോധിക്കുന്നതിന് വേണ്ടി നടത്തുനിന്ന സ്കാൻ ആണിത്.അനോമലി സ്കെയിൽ എന്തെങ്കിലും പ്രശ്നം കാണുമ്പോഴാണ് ഈ സ്കാൻ ചെയ്യുന്നത്.

ഫീറ്റൽ വെൽബീയിങ്

29 മുതൽ 39 വരെ ആഴ്ചകൾക്കിടയിൽ നടത്തുന്ന സ്കാൻ ആണിത്.ഗർഭസ്ഥശിശുവിന്റെ സ്ഥാനവും സ്ഥിതിയും ഇതുവഴി മനസിലാക്കാം.

Click here for the best in baby advice
What do you think?
0%
Wow!
0%
Like
0%
Not bad
0%
What?
scroll up icon