Link copied!
Sign in / Sign up
52
Shares

ഗര്‍ഭകാലത്ത് എങ്ങനെ ഉറങ്ങാം? 4 രീതികള്‍ ഇതാ..

ഗര്‍ഭധാരണ സമയത്ത് രാത്രി നല്ലൊരു ഉറക്കം ലഭിക്കുക എന്നത് ഒരിത്തിരി ബുദ്ധിമുട്ടുള്ള കാര്യമാണ്. ചൂടെടുക്കും, വിയര്‍ക്കും, ഇടുപ്പ് വേദനിക്കും, കിടക്കുന്ന നേരത്ത് നെഞ്ചെരിച്ചില്‍ കൂടും, അങ്ങനെ ഒട്ടേറെ പ്രശ്നങ്ങള്‍ നേരിടേണ്ടി വരുന്ന ഒരു സമയമാണ് ഇത്. ആശ്വാസത്തിനായ് അവസാനം കുറെ തലയണകളുടെ നടുവില്‍ കിടക്കുന്ന നമുക്ക് ചിലപ്പോള്‍ ലൈറ്റ് ഓഫ് ചെയ്ത ഉടനെയായിരിക്കും ഇനി വീണ്ടും ഒരു മൂത്രശങ്കയുണ്ടാകുന്നത്. കിടന്ന ഉടനെ തന്നെ ഉറങ്ങിപോകും വിധം നല്ലവണ്ണം ക്ഷീണിതയായ ഒരു ദിനം ആണെന്നിരിക്കട്ടെ, അപ്പോഴായിരിക്കും കുഞ്ഞ് നിങ്ങളുടെ വയ്യറ്റില്‍ നൃത്തം വെക്കാന്‍ തുടങ്ങുക. ഇതൊക്കെ ഓര്‍ത്തുകൊണ്ട് തന്നെ നമുക്ക് ഗര്‍ഭകാലത്ത് ഉറങ്ങാന്‍ സുഖകരമായതും അല്ലാത്തതുമായ രീതികളെ ഒന്ന്‍ അവലോകനം ചെയ്യാം.!

1. കമിഴ്ന്നു കിടന്നുറങ്ങുന്നത്

പ്രേഗ്നന്സിയുടെ തുടക്കത്തില്‍ ഇങ്ങനെ കിടക്കുന്നത് കൊണ്ട് വലിയ പ്രശ്നങ്ങളൊന്നും ഉണ്ടാവുകയില്ലെങ്കിലും, പിന്നീടുള്ള നാളുകളില്‍ ഇങ്ങനെ കിടക്കുന്നത് കുഞ്ഞിന് ദോഷകരമായ് ഭാവിക്കാം. നിറവയറുമായ് കമിഴ്ന്നു കിടക്കാന്‍ സ്വാഭാവികമായ് നിങ്ങള്‍ക്കും ഒരു ബുദ്ധിമുട്ടുണ്ടാകുമല്ലോ. ഗര്‍ഭധാരണ സമയത്ത് കമിഴ്ന്നു കിടന്ന്‌ ഉറങ്ങാത്തതാണ് പൊതുവേ അമ്മയുടെയും കുഞ്ഞിന്‍റെയും ആരോഗ്യത്തിന് നല്ലത്.

2. മലര്‍ന്നു കിടന്നുറങ്ങുന്നത്

ഗര്‍ഭധാരണത്തിന്റെ ആദ്യ മൂന്നുമാസക്കാലയളവില്‍ നിങ്ങള്‍ ഉറങ്ങാന്‍ കിടക്കുന്ന രീതി അത്രത്തോളം പ്രശ്നമുണ്ടാക്കുന്ന ഒന്നല്ല. പക്ഷെ രണ്ടാമത്തെ ട്രൈമെസ്റ്റര്‍ (മൂന്നുമാസക്കാലം) തൊട്ട് മലര്‍ന്നു കിടന്നുറങ്ങുന്നത് ഒഴിവാക്കണം. മലര്‍ന്നു കിടന്നുറങ്ങുന്നത് നിങ്ങളുടെ ഹൃദയത്തിലേക്ക് രക്തം തിരിച്ചെത്തിക്കുന്ന രക്തകുഴലുകളുടെ മേല്‍ ഗര്‍ഭാശയം സമ്മര്‍ദ്ദം ചെലുത്താന്‍ കാരണമാകും. കുറെ നാളുകളോളം ഈ രീതിയില്‍ കിടന്നുറങ്ങുന്നത്, പ്ലാസെന്‍റ്റ വഴി കുഞ്ഞിലേക്ക് എത്തുന്ന രക്തത്തിന്റെയും പോഷകവസ്തുക്കളുടെയും ഒഴുക്കിനെ പരിമിതപ്പെടുത്തും. ഛര്‍ദ്ദിക്കാനുള്ള തോന്നലുകള്‍ വരാനും തലകറക്കം അനുഭവപ്പെടാനും ഇത് കാരണമായേക്കാം.

3. വലത് കൈയ്യുള്ള ഭാഗത്തേക്ക് കിടന്നുറങ്ങുന്നത്

ഗര്‍ഭധാരണത്തിന്റെ അവസാന ഘട്ടങ്ങളില്‍ കമിഴ്ന്നോ മലര്‍ന്നു കിടന്നോ ഉറങ്ങുന്നതിന് പകരം വലത് കൈയ്യുള്ള ഭാഗത്തേക്ക് തിരിഞ്ഞ് കിടന്നുറങ്ങാന്‍ നിര്‍ദ്ദേശിക്കാറുണ്ടെങ്കിലും ഇടത് കയ്യുടെ വശത്തേക്ക് തിരിഞ്ഞുറങ്ങുന്നതിന്റെ അത്രയും നല്ലതല്ല ഇത്. വലത് കയ്യുള്ള വശത്തേക്ക് ചരിഞ്ഞ് കിടന്നുറങ്ങുന്നത് ശരീരത്തിന്റെ വലത് വശത്ത് ഉള്ള കരളിന് മേല്‍ സമ്മര്‍ദ്ദം ഉണ്ടാക്കാനുള്ള സാദ്ധ്യതകള്‍ ഉള്ളത് കൊണ്ടാണ് ഡോക്ടര്‍മാര്‍ ഇത് ഒഴിവാക്കാന്‍ പറയുന്നത്.

4. ഇടത് കയ്യുടെ വശത്തേക്ക് കിടന്നുറങ്ങുന്നത്

ഇടത് വശത്തേക്ക് കിടന്നുറങ്ങാനാണ് പൊതുവേ എല്ലാ ഡോക്ടര്‍മാരും നിര്‍ദ്ദേശിക്കാറുള്ളത്. ശരീരത്തിന്റെ വലത് ഭാഗത്ത് സ്ഥിതി ചെയ്യുന്ന കരളിന്മേല്‍ ഗര്‍ഭാശയം സമ്മര്‍ദ്ദം ചെലുത്തുവാനുള്ള സാദ്ധ്യതകള്‍ ഒഴിവാകുന്നതിനോടൊപ്പം പ്ലാസെന്‍റ്റ വഴി കുഞ്ഞിന് ആവശ്യമായ ഓക്സിജനും പോഷണവും ലഭിക്കുന്നത് സുഗമമാക്കാനും ഇത്തരത്തില്‍ ഉറങ്ങുന്നത് സഹായിക്കും. രക്തത്തിന്റെ ഒഴുക്ക് അനുവദിക്കുന്നത് കൂടാതെ രക്തചംക്രമണം ശരീരത്തിന് അമിത അധ്വാനം ഇല്ലാതെ തന്നെ നന്നായി നടക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താനും ഇത് ഉപകരിക്കും. ഗര്‍ഭധാരണത്തിന്റെ അവസാനരാത്രി ഇടത് കയ്യുള്ള വശത്തേക്ക് ചരിഞ്ഞ് ഉറങ്ങുന്നത് കുഞ്ഞ് ചാപിള്ളയാകുവാനുള്ള സാദ്ധ്യതകള്‍ പകുതിയായി കുറയ്ക്കുമെന്നാണ് ഒരു പഠനം കണ്ടെത്തിയിട്ടുള്ളത്. പ്രസവം എന്നാണെന്ന് കൃത്യമായ് പ്രവചിക്കാന്‍ കഴിയാത്തതിനാല്‍ ഗര്‍ഭധാരണത്തിന്റെ അവസാന ദിവസങ്ങളില്‍ ഇടത് കയ്യുടെ ഭാഗത്തേക്ക് ചരിഞ്ഞ് കിടക്കുന്നതാണ് നല്ലത്.

ഉറങ്ങുന്നതിനിടയില്‍ തിരിയുന്നതും മറിയുന്നതും തടയാന്‍ പ്രത്യേകിച്ച് മാര്‍ഗ്ഗങ്ങള്‍ ഒന്നുമില്ല. നിങ്ങളുടെ നിറവയര്‍ ചിലപ്പോള്‍ ഒരു പക്ഷെ ഇത് ഒരു പരിധിവരെ ഒഴിവാക്കാന്‍ സഹായിച്ചേക്കാം, ഇനി അഥവാ ഇല്ലെങ്കില്‍ തന്നെ ഇതേ ഓര്‍ത്ത് ആശങ്കപ്പെടേണ്ട അവശ്യമില്ല.

ഇടത് കയ്യുടെ ഭാഗത്തേക്ക് ചരിഞ്ഞ് ഉറങ്ങുന്നയിടത്തോളം കാലം നിങ്ങള്‍ക്ക് അധികം പ്രശ്നങ്ങള്‍ ഒന്നും ഉണ്ടാവുകയില്ല. രാത്രി ഉറക്കത്തിന്‍റെ മദ്ധ്യേ വലത് കയ്യുടെ വശത്തേക്ക് ചരിഞ്ഞ് ഉണരുകയാനെങ്കില്‍ തന്നെ, വീണ്ടും ഉറങ്ങുന്നതിന് മുന്‍പ് ഇടത് കയ്യുടെ വശത്തേക് ചരിഞ്ഞ് കിടക്കാന്‍ ശ്രമിക്കുക. അഥവാ ബുദ്ധിമുട്ടുണ്ടെങ്കില്‍ പങ്കാളിയോട് സഹായിക്കാന്‍ പറയുക. കൂടുതല്‍ സംശയനിവാരണത്തിനായ് നിങ്ങളുടെ ഡോക്ടറെ സമീപിക്കുക.

ബാദ്ധ്യതാ നിരാകരണം: ഈ പോസ്റ്റിന്റെ ഉള്ളടകം തികച്ചും വിജ്ഞാനപരവും വിദ്യാഭ്യാസപരവും മാത്രമാണ്. ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവർ സാധുത സംബന്ധിച്ച യാതൊരു ഉത്തരവാദിത്തവും വഹിക്കുന്നില്ല. ഇതിനെ വൈദ്യ ഉപദേശമായി കണക്കാകരുത്. സർട്ടിഫൈഡ് മെഡിക്കൽ അല്ലെങ്കിൽ ഹെൽത്ത് കെയർ പ്രൊഫഷണലുമായി ബന്ധപ്പെട്ട് അവരുടെ നിര്‍ദ്ദേശാനുസാരം മാത്രം ഇതിലെ ഉള്ളടക്കം ഉപയോഗിക്കുക.

Click here for the best in baby advice
What do you think?
0%
Wow!
0%
Like
0%
Not bad
0%
What?
scroll up icon