Link copied!
Sign in / Sign up
10
Shares

ഗർഭകാല ശുചിത്വം എങ്ങനെ വേണം?

ഗർഭകാലത്ത്‌ മറ്റെന്തിനേക്കാളും പ്രാധാന്യമുള്ള ഒന്നാണ് ശുചിത്വം. എത്ര നല്ല ആഹാരം കഴിച്ചാലും, മരുന്ന് കഴിച്ചാലുമെല്ലാം ശരിയായ ശുചിത്വം പാലിക്കാതിരിക്കുന്നത് വളരെയേറെ അപകടം വരുത്തി വയ്ക്കും. ഗർഭിണിയാണെങ്കിലും അല്ലെങ്കിലും യോനിയുടെ ഭാഗം കൃത്യമായി ശുചിയാക്കേണ്ടത് വളരെ അത്യാവശ്യമാണ്. ആ ഭാഗത്തെ രോമങ്ങൾ മറ്റു ഭാഗങ്ങളിലെ പോലെ നീക്കം ചെയ്യുന്നത് നല്ലതാണോ ചീത്തയാണോ എന്നത് കുറേക്കാലമായി തർക്കമുള്ള കാര്യമാണ്. എന്നാൽ ഗർഭകാലത്തും ഇതാവർത്തിക്കുന്നത് അത്ര നല്ലതല്ല എന്നാണ് വിദഗ്ധർ പറയുന്നത്. യോനിയിലൂടെ ശരീരത്തിനുള്ളിലേക്ക് കടന്നേക്കാവുന്ന ബാക്റ്റീരിയകളെ തടയാൻ ആ ഭാഗത്തെ രോമങ്ങൾ വളരെയധികം സഹായിക്കുന്നുണ്ട്. പ്രസവത്തിനു മുൻപ് ഡോക്ടർമാരുടെ നിർദേശപ്രകാരം ഇവ നീക്കം ചെയ്യുന്നത് പ്രസവ സമയത്തു കുഞ്ഞിന്റെ ചലനങ്ങൾ കൃത്യമായി കാണാനും  പ്രസവശേഷം ഉണ്ടാകുന്ന രക്തസ്രാവം രോമങ്ങളിൽ കെട്ടിനിൽക്കാതിരിക്കാനും സഹായിക്കും. കൂടാതെ ഗർഭകാലത്തു വയറിന്റെ വലുപ്പം മൂലം ഇവ കൃത്യമായി നീക്കം ചെയ്യാനും തടസ്സപ്പെടുത്തും. ഇത് പിന്നീട് രോമങ്ങൾ ഉള്ളിലേക്ക് വളരാൻ കാരണമാകും. രോമങ്ങൾ നീക്കം ചെയ്തേ തീരൂ എന്നാണെകിൽ ഒരു പ്രാവശ്യം ഉപയോഗിച്ച ശേഷം കളയാവുന്ന ഡിസ്പോസിബിൾ റേസർ, അണുവിമുക്തമാക്കിയ റേസർ എന്നിവ ഉപയോഗിക്കുന്നതാവും ഉചിതം. 

ഷേവ് ചെയ്യുന്നതിന് മുൻപ് യോനിയും ചുറ്റുമുള്ള ഭാഗങ്ങളും ഇളം ചൂട് വെള്ളത്തിൽ കഴുകുക. ഇത് ചർമത്തെ മൃദുവാക്കുന്നു. ശേഷം കത്രിക ഉപയോഗിച്ച് രോമത്തിന്റെ നീളം കുറയ്ക്കുക. ഇത് ഷേവിങ് കൂടുതൽ എളുപ്പമാക്കും. ശേഷം ബിക്കിനി ഏരിയയിൽ ഉപയോഗിക്കുന്ന ഷേവിങ്ങ് ക്രീം പുരട്ടാം. നേർപ്പിച്ച ഷാംപൂ പുരട്ടുന്നതും നല്ലതാണ്. പക്ഷെ ഉള്ളിലേക്ക് ഇവ കടക്കാതിരിക്കാൻ ശ്രദ്ധിക്കുക.

രോമം വളരുന്ന ദിശയിൽ തന്നെ വേണം ഷേവ് ചെയ്യേണ്ടത്. മറിച്ചായാൽ കൂടുതൽ മുറിവുകൾ ഉണ്ടാകുന്നതിന് അത് കാരണമാകും. രോമങ്ങൾ നീക്കം ചെയ്തതിനു ശേഷം എത്രയും വേഗം ചെറുചൂട് വെള്ളത്തിൽ കഴുകി തുടച്ചതിനു ശേഷം ആന്റിസെപ്റ്റിക് ക്രീം പുരട്ടാം. ഷേവ് ചെയ്യുന്നതിന് പുറമെ ഇടയ്ക്കിടെ ഇളം ചൂട് വെള്ളത്തിൽ വെറുതെ കഴുകുന്നത് നല്ലതാണ്. എന്നാൽ വെള്ളത്തിന് ചൂട് കൂടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ഇവ നല്ല ബാക്റ്റീരിയകൾ നശിക്കാൻ കാരണമാകും. വീട്ടിൽ തയ്യാറാക്കിയ കറ്റാർവാഴ നീര്  ഉപയോഗിച്ച് കഴുകുന്നതും നല്ലതാണ്.

Click here for the best in baby advice
What do you think?
0%
Wow!
0%
Like
0%
Not bad
0%
What?
scroll up icon