Link copied!
Sign in / Sign up
36
Shares

ഗർഭാശയത്തിനകത്ത് ശരിക്കും എന്താണ്? കണ്ടെത്തുക!

മാതാപിതാക്കൾ പലപ്പോഴും ഗർഭപാത്രത്തിനുള്ളിലുള്ള കുഞ്ഞിനോട് സംസാരിക്കാറുണ്ട്.നിങ്ങൾ പലപ്പോഴും ആഗ്രഹിക്കും നിങ്ങളുടെ കുട്ടിക്ക് പ്രതികരിക്കാൻ കഴിഞ്ഞിരുന്നെങ്കിലെന്ന്. എന്നാൽ നിങ്ങളുടെ കുഞ്ഞിന് തീർച്ചയായും നിങ്ങൾ പറയുന്നതെന്തും കേൾക്കാനും പ്രതികരിക്കാനും കഴിയുന്നു എന്നറിയുമ്പോൾ ഒരു ആശ്വാസമാണ്. ശരീരത്തിലെ പല ഭാഗങ്ങളിൽ നിന്നും നിങ്ങളുടെ കുട്ടിക്ക് വിവരങ്ങൾ മനസ്സിലാക്കാം. നിങ്ങളുടെ കുഞ്ഞ് രുചിയും ഗന്ധവും തിരിച്ചറിയുവാൻ തുടങ്ങും. വാസ്തവത്തിൽ ഗർഭപാത്രത്തിൽ ഗർഭസ്ഥശിശുവിൻറെ ജീവൻ നിങ്ങൾ അറിയുന്നതിനെക്കാൾ തിരക്കേറിയതാണ്.

ഒരു കാര്യം ഉറപ്പാണ്, ഗർഭപാത്രത്തിലുള്ള നിങ്ങളുടെ കുഞ്ഞിന് എന്താണ് ഇപ്പോൾ തോന്നുന്നത് എന്ന നിങ്ങൾ പലപ്പോഴും ചിന്തിച്ചിട്ടുണ്ടാവും. ഈ വീഡിയോ അതിനുള്ള മറുപടിയാണ്.

നമ്മൾ ഈ ഭൂമിയിൽ എങ്ങനെയാണ് വന്നത്? ജീവൻ എന്ന മഹാത്ഭുതം ഇന്ന് പലയാളുകൾക്കുമിടയിൽ ഒരു രഹസ്യം തന്നെയാണ്. പ്രകൃതി നൽകിയതിൽ വെച്ച് ഏറ്റവും അതിശയിപ്പിക്കുന്നത് ഈ ജീവൻ തന്നെയാണ്. ഏതാനും വർഷം മുമ്പ്, ഇതുപോലൊരു വീഡിയോ അസാധ്യമായിരുന്നു. ആധുനിക ശാസ്ത്രത്തിന്റെ സഹായത്തോടെ, അൾട്രാസൗണ്ട്സും ഹൈ ടെക് ഉപകരണങ്ങളും ഉപയോഗിച്ച്, കുഞ്ഞിനെ ഗർഭം ധരിക്കുമ്പോൾ നിങ്ങളുടെ കുഞ്ഞിന് സംഭവിക്കുന്ന എല്ലാ ചെറിയ വിശദാംശങ്ങളും നിങ്ങൾക്ക് അറിയാൻ കഴിയും.

ഒരിക്കൽ അണ്ടാശയത്തിലെത്തിയ ഭീജം ഫലദീകരിച്ചാൽ, നിരവധി കോശങ്ങൾ വളരെ വേഗത്തിൽ ഉൽപ്പാത്തിക്കപ്പെടുന്നു. ഈ കോശങ്ങൾ ഒടുവിൽ ശിശുവായി മാറുന്നു.

കുഞ്ഞ് വികസിക്കുന്നതനുസരിച്ച് പ്ലാസന്റയിലൂടെ ഓക്സിജൻ ലഭിക്കുന്നു. നിങ്ങളുടെ കുഞ്ഞിന്റെ ശ്വാസകോശം ജനനത്തിനുശേഷം മാത്രമേ വായുവാൽ നിറയപ്പെടു. നിങ്ങൾക്ക് ഇതിനകം തന്നെ അറിയാമായിരുന്നതുപോലെ, കുഞ്ഞിന് പൊക്കിള്‍ക്കൊടിയിൽ നിന്ന് പോഷകാഹാരം ലഭിക്കുന്നു. അതിനാൽ, നിങ്ങൾ കഴിക്കുന്ന കാര്യങ്ങളിൽ ശ്രദ്ധിക്കുക കാരണം നിങ്ങൾ രണ്ടുപേർക്ക് വേണ്ടിയാണ് കഴിക്കുന്നത്.

ഓരോ തവണയും കുഞ്ഞ് ചവിട്ടുന്നതായോ അല്ലെങ്കിൽ ഏതെങ്കിലും തരത്തിലുള്ള ചലനം അനുഭവപ്പെടുത്തുമ്പോൾ അത് നിങ്ങളുടെ കുഞ്ഞിനെ വളരെയധികം സജീവമാണ് എന്നാണ് സൂചിപ്പിക്കുന്നത്.

തള്ള വിരൽ ഈമ്പുക, തുമ്മുക, മൂത്രമൊഴിക്കുക, കോട്ടുവായിടുക എന്നിവയാണ് നിങ്ങളുടെ കുഞ്ഞ് ഗർഭാശയത്തിൽ ചെയ്യുന്ന മറ്റു കാര്യങ്ങൾ.

ഒരു കുഞ്ഞ് ജനിക്കുന്നതിന്റെ മനോഹര ദൃശ്യം നിങ്ങൾ ആസ്വദിച്ചോ? എങ്കിൽ ഈ ലേഖനം തീർച്ചയായും ഷേർ ചെയ്യുക.

Click here for the best in baby advice
What do you think?
0%
Wow!
0%
Like
0%
Not bad
0%
What?
scroll up icon