Link copied!
Sign in / Sign up
92
Shares

മുലയൂട്ടുന്ന അമ്മമാർ കഴിയ്ക്കാൻ പാടില്ലാത്തത് എന്തൊക്കെയാണ് ?

ഗര്‍ഭാവസ്ഥ പോലെ തന്നെ പ്രധാനപ്പെട്ടത്താണ് കുഞ്ഞിനു മൂലയൂട്ടുന്നതും കുഞ്ഞിനെ പരിപാലിക്കുന്നതും. മുലപ്പാല്‍ കൊടുക്കുന്ന ഒരമ്മ ആരോഗ്യപ്രദമായ രീതിയില്‍ തന്നെ ഭക്ഷണം കഴിക്കേണ്ടതും അനിവാര്യമാണ്. ഈ സമയത്ത് അമ്മമാര്‍ക്ക് അധികം വിശപ്പും ദാഹവും അനുഭവപ്പെടുന്നത് സാധാരണമാണ്. പക്ഷെ ഇത്തരം സമയങ്ങളില്‍ അമ്മമാര്‍ കഴിക്കുന്ന ഭക്ഷ്യവസ്തുക്കളില്‍ ചിലത് കുഞ്ഞിന്റെ ആരോഗ്യത്തിന് നേരിട്ടോ അല്ലാതെയോ ഉള്ള രീതിയില്‍ ദോഷകരമായ് ഭവിച്ചെക്കാം. ചില ഭക്ഷ്യപദാര്‍ത്ഥങ്ങള്‍ കുഞ്ഞിനു അലര്‍ജി ഉണ്ടാകാനും സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ മൂലയൂട്ടുന്ന അമ്മമ്മാര്‍ അവര്‍ കഴിക്കുന്ന ഭക്ഷണത്തിന്റെ കാര്യത്തില്‍ ഒരല്പം ശ്രദ്ധ ചെലുത്തേണ്ടതുണ്ട്.

താഴെ പറഞ്ഞിരിക്കുന്ന വസ്തുക്കള്‍ ഭക്ഷിക്കുന്നതില്‍ നിന്ന് വിട്ട് നില്‍ക്കുന്നത് അമ്മയുടെയും കുഞ്ഞിന്‍റെയും ആരോഗ്യത്തിന് ഗുണം ചെയ്യും.

1. ചോക്ലേറ്റ്

നമ്മുടെ എല്ലാവരുടെയും പ്രിയപ്പെട്ട ചോക്ലേറ്റിനെ ഒഴിവാക്കുന്നത് ഒരിത്തിരി ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് അറിയാം. ഗര്‍ഭകാലത്ത് കൊതിതീരും വരെയൊക്കെ നിങ്ങളില്‍ പലരും ചോക്ലേറ്റ് തിന്നിട്ടുണ്ടാവുമല്ലോ. പക്ഷെ നമ്മുടെ ജീവന്റെ ജീവനായ കുഞ്ഞിനു വേണ്ടി നമ്മുടെ ജീവനായ ചോക്ലേറ്റിനെ മാറ്റി നിര്‍ത്തുന്നതാണ് നല്ലത്. മുലയൂട്ടുന്ന കാലയളവില്‍ അമിതമായി ചോക്ലേറ്റ് കഴിച്ചാല്‍ കുഞ്ഞിനു അത് വയറിളക്കുന്നൊരു മരുന്നെന്ന പോലെ ഫലം ചെയ്യും. നിങ്ങള്‍ ചോക്ലേറ്റ് പൂര്‍ണമായി ഉപേക്ഷിക്കണമെന്നില്ല, അഥവാ കഴിക്കാന്‍ തോന്നിയാല്‍ തന്നെ കുഞ്ഞിനു ദോഷം ചെയ്യാത്ത വണ്ണം മിതമായ അളവില്‍ കഴിക്കുക.

2. ക്ഷീരോല്‍പ്പന്നങ്ങള്‍ (പശുവിന്‍ പാല്‍) 

മുലപ്പാല്‍ കുടിക്കുന്ന പ്രായത്തിലുള്ള അനേകം കുഞ്ഞുങ്ങള്‍ക്ക് ക്ഷീരോല്‍പ്പന്നങ്ങള്‍ അലര്‍ജിക്ക് കാരണമാകാറുണ്ട്. എന്നിരുന്നാലും, ഇതിനെ ലാക്ടോസ് അസഹിഷ്ണുതയായ് തെറ്റിദ്ധരിക്കരുത്. പശുവിന്‍ പാലിലെ പ്രൊട്ടീനുകളാണ്‌ ഇത്തരം അലര്‍ജികള്‍ ഉണ്ടാക്കുന്നതിന് കാരണമാകുന്നത്. ഇതിന്റെ ലക്ഷണങ്ങള്‍ ഓരോരുത്തര്‍ക്കും പല രീതിയിലായിരിക്കും. പശുവിന്‍ പാലിലെ പ്രൊട്ടീനുകളോടുള്ള അസഹിഷ്ണുതയുടെ ചില ലക്ഷണങ്ങളാണ് എക്സിമ, അതിസാരം, ഛര്‍ദ്ദി, മലബന്ധം, മൂക്കടപ്പ്, ശ്വാസതടസം, വീസിംഗ് എന്നിവ. നിങ്ങളുടെ കുഞ്ഞിന്‌ ഇത്തരത്തില്‍ ഏതെങ്കിലും ഒരു പ്രശ്നമുണ്ടെങ്കില്‍ വൈകാതെ തന്നെ ഒരു പീഡിയാട്രീഷ്യന്റെ നിര്‍ദ്ദേശം തേടുക. ഒരാഴ്ചയോളം നിങ്ങളുടെ ഭക്ഷണത്തില്‍ നിന്നും ക്ഷീരോല്‍പ്പനങ്ങള്‍ ഒഴിവാക്കിയ ശേഷം കുഞ്ഞിന് വീണ്ടും ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടോയെന്ന് നോക്കാനായിരിക്കും മിക്ക ഡോക്ടര്‍മാരും നിര്‍ദ്ദേശിക്കുക.ക്ഷീരോല്‍പ്പനങ്ങള്‍ തന്നെയാണ് പ്രശ്നക്കാരനെങ്കില്‍ മുലയൂട്ടല്‍ നിര്‍ത്തും വരെ നിങ്ങള്‍ ഇത്തരം പദാര്‍ത്ഥങ്ങളില്‍ നിന്നും വിട്ട് നില്‍ക്കുന്നതായിരിക്കും ഉചിതം.

3. മീന്‍

മൂലയുട്ടുന്ന അമ്മമാരോട് ഡോക്ടര്‍മാര്‍ പലപ്പോഴും കടല്‍ മത്സ്യങ്ങള്‍ കഴിക്കുന്നത് ഒഴിവാക്കാന്‍ പറയാറുണ്ട്. ചൂര (ട്യൂണ), സ്രാവ്, അയക്കൂറ പോലുള്ള കടല്‍ മീനുകളില്‍ വിഷമയമായ മെര്‍ക്കുറിയുടെ അളവ് കൂടുതലാണ്. മുലയൂട്ടുന്നൊരമ്മ ഇത്തരം മീനുകള്‍ കഴിച്ചാല്‍ ഈ മെര്‍ക്കുറി പാലിലൂടെ കുഞ്ഞിലും എത്തിയെന്ന് വരാം. മെര്‍ക്കുറിയുടെ പ്രഭാവം കുഞ്ഞിന്റെ മൊത്തത്തിലുള്ള വളര്‍ച്ചയെ തന്നെ ബാധിച്ചേക്കാം. കടല്‍ മത്സ്യങ്ങള്‍ അല്ലാതെയുള്ള മറ്റു മീനുകള്‍ കഴിക്കുന്നതില്‍ തെറ്റില്ല, പക്ഷെ ഇവ നന്നായി പാകം ചെയ്തവയായിരിക്കണം. പാകം ചെയ്യാതെയുള്ള പച്ചയായ മീന്‍ കഴിക്കുന്നത് കഴിവതും ഒഴിവാക്കാന്‍ ശ്രമിക്കുക.

4. മദ്യപാനം

കുഞ്ഞിനെ മുലയൂട്ടേണ്ടി വരുന്ന കാലയളവില്‍ അമ്മമാര്‍ മദ്യപ്പിക്കുന്നത് കുഞ്ഞിനു വളരെയേറെ ഹാനികരമാണ്. ഇത്തരം ശീലങ്ങള്‍ കാരണം അമ്മയുടെ പാലില്‍ ഉണ്ടാകുന്ന മദ്യത്തിന് കുഞ്ഞിന്റെ വളര്‍ച്ചയെ തന്നെ ദോഷകരമായ് ബാധിക്കാനുള്ള കഴിവുണ്ട്. കുഞ്ഞിന് ബലക്കുറവുണ്ടാകാനും ഉറക്കം തൂങ്ങാനും ഇത് കാരണമായേക്കാം. ഒഴിവാക്കാന്‍ പറ്റാത്ത ചില സന്ദര്‍ഭങ്ങളില്‍ അഥവാ ഒന്ന് രണ്ട് പെഗ്ഗ് കഴിക്കേണ്ടി വരികയാണെങ്കില്‍, ഒരു 2-3 മണിക്കൂര്‍ നേരത്തേക്കെങ്കിലും ഈ അവസ്ഥയില്‍ കുഞ്ഞിനെ മുലയൂട്ടാതിരിക്കാന്‍ ശ്രമിക്കുക, മദ്യപാനം പോലെ തന്നെ മുലയൂട്ടുന്ന അമ്മമാര്‍ ഒഴിവാക്കേണ്ട മറ്റൊന്നാണ് പുകവലി.

5. പ്രോസ്സെസ്ഡ് ഫുഡ്‌സ്

രുചിയും നിറവും കുട്ടുന്നതിനായ് അമിതമായ രീതിയില്‍ ഫുഡ് അഡിറ്റീവ്സും പ്രിസെർവേറ്റീവ്സും ചേർത്ത ഒട്ടേറെ പ്രോസ്സെസ്ഡ് ഭക്ഷണപദാര്‍ത്ഥള്‍ ഇപ്പോള്‍ നമ്മുടെ കടകളില്‍ സുലഭമാണ്. ഇത്തരത്തില്‍ ഭേദഗതി വരുത്തിയിട്ടുള്ള ഭക്ഷണപദാര്‍ത്ഥങ്ങളിലെ ആഡിറ്റീവ്സും പ്രിസെർവേറ്റീവ്സും കുഞ്ഞിന്റെ ആരോഗ്യത്തിന് നല്ലതല്ല. അലര്‍ജി ഉണ്ടാകാന്‍ ഇത് മതി. ഇത് കൂടാതെ ചില കുഞ്ഞുങ്ങളില്‍ ഇടയ്ക്കിടെയുള്ള ഭാവമാറ്റം ഒക്കെ ഇത് കാരണവുമാകാം..

മേല്‍പറഞ്ഞവ കൂടാതെ മുലയൂട്ടുന്ന അമ്മമാര്‍ ഒഴിവാക്കേണ്ട മറ്റു ഭക്ഷ്യവസ്തുക്കളാണ് കാപ്പി, അമിത എരിവുള്ള ഭക്ഷണങ്ങള്‍, അമ്ലമയമായ ഭക്ഷ്യസാധനങ്ങള്‍ (വിറ്റാമിന്‍ സി അടങ്ങിയിട്ടുള്ളവ പ്രത്യേകിച്ച്), സോയ്‌, നിലക്കടല (കപ്പലണ്ടി), തക്കാളി, ക്യാബേജ് എന്നിവയൊക്കെ. 

ബാദ്ധ്യതാ നിരാകരണം: ഈ പോസ്റ്റിന്റെ ഉള്ളടകം തികച്ചും വിജ്ഞാനപരവും വിദ്യാഭ്യാസപരവും മാത്രമാണ്. ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവർ സാധുത സംബന്ധിച്ച യാതൊരു ഉത്തരവാദിത്തവും വഹിക്കുന്നില്ല. ഇതിനെ വൈദ്യ ഉപദേശമായി കണക്കാകരുത്. സർട്ടിഫൈഡ് മെഡിക്കൽ അല്ലെങ്കിൽ ഹെൽത്ത് കെയർ പ്രൊഫഷണലുമായി ബന്ധപ്പെട്ട് അവരുടെ നിര്‍ദ്ദേശാനുസാരം മാത്രം ഇതിലെ ഉള്ളടക്കം ഉപയോഗിക്കുക.

Tinystep Baby-Safe Natural Toxin-Free Floor Cleaner

Click here for the best in baby advice
What do you think?
0%
Wow!
100%
Like
0%
Not bad
0%
What?
scroll up icon