Link copied!
Sign in / Sign up
3
Shares

ഫെയ്സ്ബുക്ക് സ്റ്റാറ്റസ് പണിതന്നു: വീട്ടിൽ കള്ളൻ കയറി!

ഫെയ്‌സ്ബുക്കിൽ ഇനി സ്റ്റാറ്റസ് ഇടുമ്പോൾ രണ്ടു വട്ടം ആലോചിക്കുന്നത് നന്നായിരിക്കും. പ്രത്യേകിച്ചും ദൂരയാത്രകളെ കുറിച്ച്! ബാംഗ്ലൂരിലെ ആർ.ടി നഗറിലെ പ്രേമലതക്ക് വന്ന അബദ്ധം അറിഞ്ഞാൽ ഇന്ന് സമൂഹമാധ്യമങ്ങളിൽ മുഴുകിയിരിക്കുന്ന ഏതൊരു മലയാളിയും ഞെട്ടും...!

തന്റെ ആങ്ങള ലോഹിതിനൊപ്പം താമസിക്കുന്ന പ്രേമലത, ജന്മസ്ഥലത്തേക്കും ഒപ്പം തമിഴ്നാട്ടിലെ ഒരമ്പലത്തിലേക്കും കുടുംബസമേതം പോകുന്ന യാത്രയുടെ എല്ലാ വിവരങ്ങളും തന്റെ ഫെയ്‌സ്ബുക്ക് പ്രൊഫൈലിൽ തത്സമയം രേഖപ്പെടുത്തിക്കൊണ്ടിരുന്നു. യാത്ര കഴിഞ്ഞ് പുലർച്ചെ രണ്ടു മണിക്ക് തിരിച്ചെത്തിയപ്പോൾ കണ്ടതോ, വീടു കുത്തിത്തുറന്ന് പണവും ആഭരണങ്ങളും കൂടാതെ മുറ്റത്തെ സ്കൂട്ടറും എടുത്ത് കള്ളൻമാർ സ്ഥലം വിട്ടിരിക്കുന്നു!

57000 രൂപയും ഏകദേശം അഞ്ചു ലക്ഷം രൂപ മൂല്യം വരുന്ന ആഭരണങ്ങളും നഷ്ടപ്പെട്ടതായി കണക്കാക്കുന്നു. ഫെയ്സ്ബുക്കിൽ പ്രേമലത രേഖപെടുത്തിയ സ്റ്റാറ്റസ് എല്ലാവർക്കും കാണാവുന്ന തരത്തിൽ ആയിരുന്നെന്നും ഇത് കണ്ടായിരിക്കാം കള്ളന്മാർ വീട് തിരഞ്ഞെടുത്തത് എന്നു സംശയിക്കുന്നതായി പോലീസ് അഭിപ്രായപ്പെട്ടു. അതുപോലെ തന്നെ, പരിസര പ്രദേശത്തെ സി.സി.ടി.വി കേടായിരുന്നതും മോഷ്ടാക്കൾക്ക് ഗുണകരമായി. വീട്ടുകാരുടെയും പരിസരനിവാസികളുടെയും മൊഴി പോലീസ് രേഖപ്പെടുത്തി.

സമൂഹമാധ്യമങ്ങളിൽ സുരക്ഷിതരായിരിക്കുക.

ഫെയ്‌സ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റാഗ്രാം തുടങ്ങി അനുഭവങ്ങളും അഭിപ്രായങ്ങളും പങ്കുവെക്കാനുള്ള ഒരുപാട് മാധ്യമങ്ങൾ ഇന്നുണ്ട്. പക്ഷെ, പലപ്പോഴും നമ്മൾ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളും സ്റ്റാറ്റസുകളും എത്രത്തോളം സ്വകാര്യമാണ് എന്ന് നമ്മൾ പരിശോധിക്കാറില്ല. വ്യക്തിപരമായ കാര്യങ്ങൾ പങ്കുവെക്കുമ്പോൾ ദയവായി സുഹൃത്തുക്കൾ മാത്രം കാണുന്ന രീതിയിൽ പങ്കുവെക്കാൻ ശ്രദ്ധിക്കുക. ഇതിനുള്ള ഓപ്ഷൻ സമൂഹമാധ്യമങ്ങളിൽ ലഭ്യമാണ്. അറിയാത്തതോ സംശയം ജനിപ്പിക്കുന്നതോ ആയ പ്രൊഫൈലുകളെ സുഹൃത്തുക്കളാക്കാതിരിക്കാൻ ശ്രദ്ധിക്കുമല്ലോ! 

 

Click here for the best in baby advice
What do you think?
0%
Wow!
0%
Like
0%
Not bad
0%
What?
scroll up icon