രഞ്ജിഷ് നെ എല്ലാവര്ക്കും ഓർമയില്ലേ?മാസങ്ങൾക്കു മുൻപ് വധുവിനെ തേടി ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ട രഞ്ജിഷിന്റെ വിവാഹം കഴിഞ്ഞു.
ഏപ്രിൽ 18 നു ഗുരുവായൂർ വച്ചാണ് രഞ്ജിഷ് വിവാഹിതനായത്.അധ്യാപികയായ സരിഗമയെ ഫേസ്ബുക്കിൽ നിന്ന് തന്നെയാണ് കണ്ടെത്തിയതും.മുപ്പത്തിനാല് വയസ്സായിട്ടും വിവാഹം നടക്കാത്തതിലുള്ള വിഷമം ഫേസ്ബുക്കിൽ പങ്കുവച്ചതിനു പിന്നാലെ ഒരുപാടു ആലോചനകൾ വന്നകാര്യം രഞ്ജിഷ് വെളിപ്പെടുത്തിയിരുന്നു.ഫേസ്ബുക് മാട്രിമോണി എന്ന പുതിയ രീതി പങ്കുവച്ച രഞ്ജിഷ് നെ മാതൃകയാക്കി പേടി ഒരുപാട് പേർ മുൻപോട്ടു വരുന്നുണ്ട്.
"എന്റെ കല്യാണം ഇതുവരെ ശരിയായിട്ടില്ല, അന്വേഷണത്തിലാണ്. പരിചയത്തിലുള്ളവരുണ്ടെങ്കില്‍ അറിയിക്കണം. എനിക്ക് 34 വയസ്. കണ്ടിഷ്ടപ്പെടണം, മറ്റ് ഡിമാന്റുകളില്ല.ജോലി: പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍ ( ranjishmanjeri.com ). ഹിന്ദു. ജാതി വിഷയമല്ല. അച്ഛനും അമ്മയും വിവാഹിതയായ സഹോദരിയും ഉണ്ട്.FacebookMtarimony ഇങ്ങനെ പ്രയോജനപ്പെടുത്താം എന്ന ആശയം എന്റേതല്ല. അദ്ദേഹത്തിന്റെ പേര് പിന്നീട് പറയാം."ഇതായിരുന്നു രഞ്ജിഷിന്റെ ഫേസ്ബുക് കുറിപ്പ്.
വിവാഹം കഴിഞ്ഞതിനു പിന്നാലെ പോസ്റ്റ് വൈറലാക്കിയ മാധ്യമങ്ങൾക്കും സുക്കര്‍ബര്‍ഗിനും നന്ദി പറഞ്ഞുകൊണ്ടായിരുന്നു രഞ്ജിഷ് ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടത്.എന്തായാലും പോസ്റ്റും രസകരമായ വിവാഹവും വീണ്ടും വൈറലാവുകയാണ്.
