Link copied!
Sign in / Sign up
19
Shares

എന്താവാം അവൻ നശിക്കാൻ കാരണം?

ഡിഗ്രിയ്ക്ക് പഠിച്ചുകൊണ്ടിരുന്നപ്പോൾ കോളേജിൽ മൂന്നു ദിവസത്തെ കൗൺസിലിംഗ് ക്യാമ്പ് നടന്നു. സെമിനാരിയിൽ പഠിച്ചുകൊണ്ടിരുന്ന കൊച്ചച്ചന്മാർ ആയിരുന്നു ക്ലാസ് എടുക്കാൻ വന്നത്. അതിലൊരാൾ അദ്ദേഹത്തിന്റെ ഒരു അനുഭവം പങ്കുവച്ചു. സംഗതി ഇതായിരുന്നു: അച്ചന്റെ വീടിനടുത്തു ഒരു വറീത് ചേട്ടനും ഭാര്യയും രണ്ടു കുട്ടികളും താമസിച്ചിരുന്നു. രാവിലെ പണിക്കു പോകുന്ന വറീത്ചേട്ടൻ  വൈകിട്ട് തിരിച്ചു വരുന്നത് ചൊറിയൻ വറീത് ആയിട്ടായിരുന്നു. മറ്റൊന്നുമല്ല ഷാപ്പിൽ പോയി വയറു നിറയെ ചാരായം കുടിച്ചു ബോധമില്ലാതെയായിരുന്നു വരവ്.വഴിയിൽ വച്ച് ആരെങ്കിലും എന്തെങ്കിലും ചോദിയ്ക്കാൻ ചെന്നാൽ അപ്പൊ തുടങ്ങും തെറി. അത് നിൽക്കണമെങ്കിൽ ബോധം പോകണം. അങ്ങനെയൊരിക്കൽ അടിച്ചു പാമ്പായി വീട്ടിൽ ചെന്ന അങ്ങേര് പിണങ്ങി കിടന്ന ഭാര്യയെ ബലാത്സംഗം ചെയ്തു. അതേ.., ബലാത്സംഗം തന്നെ!

അവർ ഗർഭിണിയുമായി. ഭർത്താവിനോടുള്ള വെറുപ്പും ദേഷ്യവും ഡിപ്രെഷനും ഒക്കെയായപ്പോൾ അവർ ആ കുഞ്ഞിനെ നശിപ്പിക്കാൻ തന്നെക്കൊണ്ട് ആവുന്നതെല്ലാം ചെയ്‌തെങ്കിലും ഒന്നും ഫലം കണ്ടില്ല. ഒടുവിൽ ആ കുഞ്ഞു ജനിച്ചപ്പോൾ ഏതൊരു അമ്മയെയും പോലെ അതിനെയും അവർ സ്നേഹിച്ചു വളർത്തി. സ്നേഹിക്കുന്തോറും കൂടുതൽ നിഷേധിയും തല്ലിപ്പൊളിയും ആയാണ് അവൻ വളർന്നു വന്നത്. ഒടുവിൽ മറ്റാരുടെയോ കത്തിക്കിരയാകും വരെ ആ അമ്മയുടെ കണ്ണീർ തോർന്നിട്ടില്ല. എന്താവാം അവൻ നശിക്കാൻ കാരണം?

ഗർഭിണികൾ ഒരിക്കലും സങ്കടപ്പെടാൻ പാടില്ലെന്ന് പൊതുവെ പറയാറുണ്ട്. അമ്മയുടെ മാനസിക നില കുഞ്ഞിനെ വളരെയധികം ബാധിക്കുമെന്നതാണ് കാരണം. ഗർഭകാലത്തു ഒരുപാട് ശാരീരികവും മാനസികവുമായ മാറ്റങ്ങൾ ഓരോ സ്ത്രീകളിലും നടക്കുന്നുണ്ട്. ഇത് പലവിധ മൂഡ് മാറ്റങ്ങൾക്കും കാരണമാകുന്നു. ഓരോ ആളുകളും കടന്നുപോകുന്ന ജീവിതസാഹചര്യങ്ങൾക്ക് അനുസരിച്ച് സന്തോഷവും സങ്കടവുമൊക്കെ മാറി മാറി വരാം. ചില സ്ത്രീകൾ പ്രത്യേകിച്ച് ഒരു കാരണവുമില്ലാതെ സന്തോഷിക്കുകയും സങ്കടപ്പെടുകയും ചെയ്യാറുമുണ്ട്. 

പണ്ടു കാലം മുതൽ ഗർഭിണികളായ സ്ത്രീകൾ കരയാനോ മനസ് വിഷമിക്കാനോ പാടില്ലെന്നാണ് പറയാറുള്ളത്. അമ്മ കരയുകയോ വിഷമിക്കുകയോ ചെയ്‌താൽ അത് കുഞ്ഞിനെ മോശമായി ബാധിക്കുമത്രേ. ഗർഭകാലത്തു ഒരുപാടു സമ്മർദങ്ങൾ നേരിടുകയും കരയുകയും ചെയ്യുന്നവർക്ക് ജനിക്കുന്ന കുട്ടികൾക്ക് ഉദരരോഗവും മറ്റു അസ്വസ്തതകളും കൂടുതലാണ് എന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. ഇത്തരം കുഞ്ഞുങ്ങൾ ആണല്ലോ പൊതുവെ കൂടുതലായി കരയാറുള്ളത്.

ഈ സമയത്തു ഒരുപാട് ശാരീരിക ബുദ്ധിമുട്ടുകളും വേദനകളും നേരിടേണ്ടി വരുന്നതിനാൽ തന്നെ ഗർഭിണികൾക്ക്‌ ദേഷ്യവും സങ്കടവുമെല്ലാം മാറി വരുന്നത് സർവ സാധാരണമാണ്. അതുകൊണ്ടു തന്നെ ഇതൊഴിവാക്കാൻ പങ്കാളികളും വീട്ടിലുള്ള മറ്റു മുതിർന്നവരുമാണ് ശ്രദ്ധിക്കേണ്ടത്. ഒപ്പം മനസിന് സന്തോഷം നൽകുന്ന പ്രവർത്തികളിൽ ഏർപ്പെടാൻ ശ്രമിക്കാം. പെയിന്റിങ്, ചിത്രരചന, പുസ്തകവായന, സിനിമ കാണൽ തുടങ്ങി പാചക പരീക്ഷണവും ഭക്ഷണം കഴിക്കലും വരെ ഹോബിയാക്കാം. അല്പം നിയന്ത്രണം വേണമെന്ന് മാത്രം.

Click here for the best in baby advice
What do you think?
0%
Wow!
0%
Like
0%
Not bad
0%
What?
scroll up icon