Link copied!
Sign in / Sign up
3
Shares

എന്താണ് അക്ഷയ തൃതീയ? ഇതാണ് സത്യം!

 

കഴിഞ്ഞ കുറെ വര്ഷങ്ങളായി മുടങ്ങാതെ മലയാളികൾ അനുഷ്ഠിച്ചുപോരുന്ന ഒരു കർമമാണ് അക്ഷയ തൃതീയ ദിനത്തിൽ സ്വർണം വാങ്ങുക എന്നുള്ളത് .ബീവറേജ് ന്റെ മുൻപിൽ കുടിയന്മാർ നിൽക്കുന്നതിനേക്കാൾ കഷ്ടമായിട്ടാണ് ഈ ദിനത്തിൽ സ്വര്ണക്കടകൾക്കു മുൻപിൽ നിൽക്കുന്നത്. എന്താണ് യഥാർത്ഥത്തിൽ ഈ ദിവസത്തിന്റെ പ്രത്യേകത?

പുണ്യമാസമായ വൈശാഖമാസത്തിന്റെ ശുക്ലപക്ഷത്തിലെ മൂന്നാമത്തെ തിഥിയാണ് അക്ഷയതൃതീയ എന്നറിയപ്പെടുന്നത്. പരശുരാമന്റെ ജന്മദിനമാണ് ഈ ദിവസം. കൂടാതെ വേദവ്യാസൻ മഹാഭാരതം എഴുതിത്തുടങ്ങിയതും ഇതേ ദിവസമാണെന്ന് പറയപ്പെടുന്നു. ഈ നാളിൽ ചെയ്യുന്ന സദ്കർമ്മങ്ങളുടെ ഫലം ഒരിക്കലും ക്ഷയിക്കില്ല എന്നാണ് പണ്ടുമുതല്ക്കുള്ള വിശ്വാസം. പുരാണങ്ങളിലും ഇതേപ്പറ്റി പ്രസ്താവിച്ചിട്ടുണ്ട്. എന്നാൽ  യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങളാണ് ഇപ്പോൾ ഐശ്വര്യമായി കണക്കാക്കുന്നത്.

സ്വർണക്കച്ചവടക്കാർ വാണിജ്യവൽക്കരിച്ചു ഈ ദിവസത്തിന്റെ യഥാർത്ഥ പ്രാധാന്യം നഷ്ടപെടുത്തിരിക്കുകയാണ്   ഇപ്പോൾ. ഒരു 20 വര്ഷം മുൻപ് ഇല്ലാതിരുന്ന പ്രത്യേകത ഇപ്പോൾ എങ്ങനെ ഈ ദിവസത്തിനുണ്ടായി? എന്റെ ഓര്മ ശെരിയാണെങ്കിൽ 13 വര്ഷങ്ങള്ക്കുമുന്പാണു അക്ഷയ തൃതീയ എന്ന വാക്കു വ്യാപകമായി കേട്ടുതുടങ്ങിയത് . നാട്ടിലുള്ള ചില ആന്റിമാരും ചേച്ചിമാരും വായ്പ വാങ്ങി 1 ഗ്രാം തൂക്കമുള്ള മോതിരങ്ങളും ലോക്കറ്റുകളും വാങ്ങിക്കൊണ്ടു വന്നത് ഇപ്പോഴുമോർക്കുന്നു. പിറ്റേ വര്ഷം മുതൽ സ്വർണം വാങ്ങാൻ കൊള്ളാവുന്ന വർഷത്തിലെ ഒരേ ഒരു ദിനമാണിത് എന്ന നിലയ്ക്കായി കാര്യങ്ങൾ.

ദാനം നൽകാൻ ഏറ്റവും പവിത്രമായി വിശ്വസിക്കുന്ന ഈ ദിവസമാണ് സ്വർണ്ണം വാങ്ങാൻ ഏറ്റവും നല്ലതെന്നു പരസ്യം ചെയ്തു സ്വര്ണക്കടക്കാർ മലയാളികളെ പറ്റിച്ചുകൊണ്ടിരിക്കുന്നത്. ഹർത്താലിന് മുൻപ് ബീവറേജിൽ കാണുന്ന പുരുഷന്മാരുടെ എണ്ണത്തിന്റെ ഇരട്ടിയാണ് അക്ഷയതൃതീയയുടെ അന്ന് സ്വര്ണക്കടകളിൽ കാണുന്ന സ്ത്രീകളുടെ എണ്ണം. ഈ ദിവസം സ്വർണ്ണം വാങ്ങി കാശുകാരായ എത്ര ആളുകളുടെ നമ്മുടെ നാട്ടിൽ? ഓരോ വിശ്വാസവും കൊള്ളയടിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. എന്നാൽ ഇതൊന്നുംഅറിയാതെ മലയാളികൾ വീണ്ടും വീണ്ടും വിഡ്ഢികൾ ആയിക്കൊണ്ടിരിക്കുന്നു. സ്വർണ്ണച്ചേനയും മണി ചെയിനും പോലെ തന്നെ പറ്റിക്കപ്പെടാൻ തയാറായ മലയാളികൾ ഇപ്പോഴും ഇത്തരം ആഭാസങ്ങൾക്കു തലവച്ചു കൊടുക്കുന്നു.

Tinystep Baby-Safe Natural Toxin-Free Floor Cleaner

Click here for the best in baby advice
What do you think?
0%
Wow!
0%
Like
0%
Not bad
0%
What?
scroll up icon