Link copied!
Sign in / Sign up
3
Shares

ഹോട്ടലിലെ അതേ രുചിയുള്ള ഡ്രാഗൺ ചിക്കൻ ഇനി മുതൽ അടുക്കളയിൽ തയ്യാറാക്കാം..

നാവിൽ വെള്ളമൂറുന്ന ചിക്കൻ വിഭവങ്ങൾ അനവധിയാണ്. അവയിൽ പലതും നമ്മുടെയൊക്കെ അടുക്കളയിലും താരങ്ങളായിക്കൊണ്ടിരിക്കുന്നു. അങ്ങനെയെന്നരിക്കെ, ഡ്രാഗൺ ചിക്കൻ എന്ന ആകർഷകമായ വിഭവം എങ്ങനെ വീട്ടിൽ തന്നെ എളുപ്പത്തിൽ ഉണ്ടാക്കാമെന്ന് നമുക്ക് നോക്കാം...

ഒരുക്കാനുള്ള സമയം : 10 മിനുട്ട്

കൂട്ട് പുരട്ടാനുള്ള സമയം : 15 മിനുട്ട്

പാകം ചെയ്യാനുള്ള സമയം : 30 മിനുട്ട്

 

കൂട്ട് പുരട്ടാനുള്ള ചേരുവകൾ:

അര കിലോ ബോൺലെസ്സ് ചിക്കൻ,

സോയ സോസ് 2 ടീസ്പൂൺ,

ചുവന്ന മുളക് പേസ്റ്റ് 1 ടേബിൾസ്പൂൺ,

മൈദ അര കപ്പ്,

കോൺ ഫ്‌ളവർ കാൽ കപ്പ്,

ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചത് 1 ടേബിൾസ്പൂൺ,

ഉപ്പ് പാകത്തിന്,

കുരുമുളക് 1 ടീസ്പൂൺ,

അജിനോമോട്ടോ 1 ടീസ്പൂൺ (വേണമെങ്കിൽ മാത്രം).

 

ഗ്രേവി ഉണ്ടാക്കാനുള്ള ചേരുവകൾ:

എണ്ണ 2 ടേബിൾസ്പൂൺ,

ചുവന്ന മുളക് ഉണക്കിയത് 3 എണ്ണം,

കശുവണ്ടി ചെറിയ കഷ്ണങ്ങൾ ആക്കിയത് 4 ടേബിൾസ്പൂൺ,

ഉള്ളി 1 കഷ്ണങ്ങളായി അരിഞ്ഞത്,

ക്യാപ്സിക്കം 1 കഷ്ണങ്ങളായി അരിഞ്ഞത്,

ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചത് 1 ടേബിൾസ്പൂൺ,

ചുവന്ന മുളക് പേസ്റ്റ് 1 ടേബിൾസ്പൂൺ,

സോയ സോസ് 1 ടേബിൾസ്പൂൺ,

തക്കാളി കെച്ചപ്പ് കാൽ കപ്പ്,

ഉപ്പ് പാകത്തിന്,

അജിനോമോട്ടോ (വേണമെങ്കിൽ മാത്രം) 1 ടീസ്പൂൺ,

പഞ്ചസാര 2 ടീസ്പൂൺ.

തയ്യാറാക്കുന്ന വിധം:

ചിക്കൻ ഒരു പാത്രത്തിൽ എടുക്കുക. കൂട്ടിന്റെ ചേരുവകൾ എല്ലാം ചേർത്തു നന്നായി പുരട്ടി പതിനഞ്ച് മിനുട്ട് വെക്കുക. ഡീപ്ഫ്രൈ ചെയ്യാൻ വേണ്ടി എണ്ണ ചൂടാക്കുക. എണ്ണ ചൂടയാൽ കൂട്ട് പുരട്ടി വെച്ച ചിക്കൻ മുക്കി പൊരിക്കുക. ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ എടുത്തുവെക്കുക.

 

 

ഇനി ഫ്രൈയിങ് പാനിൽ എണ്ണ ചൂടാക്കുക. ചുവന്ന മുളകും(ഉണക്കിയത്) കശുവണ്ടിയും ചേർത്ത് ഗോൾഡൻ ബ്രൗൺ നിറം ആകുന്ന വരെ വഴറ്റുക. തുടർന്ന് ഉള്ളിയും ക്യാപ്സിക്കവും ചേർക്കുക. ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചതും ചേർത്ത് ഒരു മിനുട്ട് വഴറ്റുക. ചുവന്ന മുളക് പേസ്റ്റും, സോയ സോസും, തക്കാളി കെച്ചപ്പും, ഉപ്പും, പഞ്ചസാരയും, അജിനോമോട്ടോയും ചേർത്തിളക്കുക. വെള്ളം പതുക്കെ വറ്റി ഗ്രേവിക്ക് കൊഴുപ്പേറുന്ന വരെ പാകം ചെയ്യുക.

 

 

 ഇതിലേക്ക് നേരത്തെ ഫ്രൈ ചെയ്തു വെച്ച ചിക്കൻ കഷ്ണങ്ങൾ ചേർക്കുക. വേണമെങ്കിൽ മല്ലിയില കൊണ്ട് ഗാർണിഷ് ചെയ്യാവുന്നതാണ്. ഡ്രാഗൺ ചിക്കൻ ഇതാ തയ്യാർ! ചൂടോടെ വിളമ്പുക. 

 

Click here for the best in baby advice
What do you think?
0%
Wow!
0%
Like
0%
Not bad
0%
What?
scroll up icon