Link copied!
Sign in / Sign up
1
Shares

അർജന്റീന ആരാധകന്റെ ക്രൂരത നായയോട്! രൂക്ഷ വിമർശനം! (വീഡിയോ)

ലോകകപ്പിന്റെ ആവേശം കൊടുമ്പിരി കൊണ്ടിരിക്കുമ്പോൾ ആരാധന മൂത്ത അർജന്റീന ആരാധകൻ മിണ്ടാപ്രാണിയോട് ചെയ്തത്  വലിയ ക്രൂരത! ദൈവത്തിന്റെ സ്വന്തം നാട്ടിൽ തന്നെയാണ് സംഭവം!

അർജന്റീനയുടെ ആരാധകൻ ആയ യുവാവ് ബ്രസീലിന്റെ മഞ്ഞ ജഴ്‌സി അണിയിപ്പിച്ച നായയോട് കാണിക്കുന്ന ക്രൂരതയുടെ വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ രൂക്ഷ വിമർശനം ഉയർത്തുന്നത്.

അർജന്റീനയുടെ കുപ്പായമിട്ട ഇയാൾ നായയുടെ അടുത്തേക്ക് പന്ത് തട്ടിക്കൊണ്ടു ചെല്ലുകയും നായ ഒപ്പം കളിയ്ക്കാൻ കൂടുകയും ചെയ്യുന്നു. "എടാ നെയ്മറെ.. നീ മെസിയോട് കളിക്കാന്‍ വാടാ... നിനക്ക് കളി അറിയാമോടാ....." എന്ന് പറഞ്ഞുകൊണ്ടാണ് അയാൾ അടുത്തേക്ക് ചെല്ലുന്നത്. ആദ്യം നായയുമായി ഫുട്ബോൾ കളിച്ചശേഷം "നിനക്ക് കളിക്കാന്‍ അറിയില്ലേ ഡാ" എന്നുപറഞ്ഞ് നായയെ തൂക്കിയെടുത്ത് അടുത്തുള്ള  വെള്ളക്കെട്ടിലേക്ക് തൂക്കിയെറിയുന്നു. പാവം നായക്കുട്ടി വീണ്ടും അയാളുടെ അടുത്തേക്ക് വാലാട്ടിക്കൊണ്ടു ചെല്ലുന്നതാണ് വീഡിയോ.

നിമിഷനേരം കൊണ്ടാണ് വീഡിയോ വൈറൽ ആയത്. വീഡിയോയുടെ പേരിൽ അർജന്റീന -ബ്രസീൽ ആരാധകരും തമ്മിലടി തുടങ്ങിയിട്ടുണ്ട്. 

"അവനു കാൽപന്ത് കളിയുടെ വികാരം അറിയില്ല അറിഞ്ഞിരുന്നെങ്കിൽ ഇങ്ങനെ ചെയ്യില്ലായിരുന്നു ഒരാൾ ചെയിത ചെറ്റത്തരത്തിന് ഒരു ടീംമിനെ കുറ്റം പറയുന്നത് ശെരി അല്ല " എന്നാണ് ഒരു ആരാധകന്റെ അഭിപ്രായം. വീഡിയോയിൽ ഉള്ള യുവാവിന്റെ മേൽ അസഭ്യവർഷം ചൊരിയുകയാണ് മറ്റൊരു കൂട്ടർ!

 

 

Tinystep Baby-Safe Natural Toxin-Free Floor Cleaner

Click here for the best in baby advice
What do you think?
0%
Wow!
0%
Like
0%
Not bad
0%
What?
scroll up icon