Link copied!
Sign in / Sign up
1
Shares

കൊല്ലാൻ വേണ്ടി കൊല്ലാതെ തിന്നാൻ വേണ്ടി കൊല്ലുന്നത് കണ്ടിട്ടുണ്ടോ?

കൊല്ലാൻ വേണ്ടി കൊല്ലാതെ തിന്നാൻ വേണ്ടി കൊല്ലുന്നത് കണ്ടിട്ടുണ്ടോ? പറഞ്ഞു വന്നത് മനുഷ്യന്റെ കാര്യമല്ല, വിശപ്പടക്കാനായി കൊല്ലുന്ന ജീവികളെക്കുറിച്ചാണ്..! അവർ കൊല്ലുന്നത് ഇഞ്ചിഞ്ചായല്ല, പതിയെ വന്നു ഒറ്റയടിക്ക് റാഞ്ചിയെടുത്ത്... അവർ ചോരവാർന്നൊലിക്കുന്നത് നോക്കി നിൽക്കാറില്ല.., കൊന്നാൽ പാപം തിന്നാൽ തീരും എന്നാണല്ലോ, നമ്മൾ കണ്ടു പഠിക്കേണ്ട ചില പാഠങ്ങളുണ്ട്.

ഇരയെ റാഞ്ചുന്നതിൽ പരുന്തിനോളം കഴിവ് മറ്റൊരു ജീവിക്കുമില്ല. ആകാശത്തിന്റെ ഏതോ കോണിൽ നിന്നും ഇത്തിരിപ്പോന്ന ഇരയെ കണ്ടുപിടിച്ചു അവയുടെ ചലനങ്ങൾ നിരീക്ഷിച്ചു ചാട്ടുളി പോലെ വന്നു റാഞ്ചാൻ പരുന്തിന് മാത്രമേ കഴിയൂ...

ഇരപിടിക്കാൻ അല്ലെങ്കിൽ അപകടസമയത്ത്  സഹജീവികളെ രക്ഷിക്കാനുള്ള സന്മനസ്സുമുണ്ട് മനുഷ്യനല്ലാത്ത മറ്റു ജീവികൾക്ക്. ഒരുവേള മനുഷ്യരെ പോലും രക്ഷിക്കാനുള്ള "മൃഗത്വം" ഇവർ കാണിക്കാറുണ്ട്. 

എന്നാൽ മനുഷ്യരോ? അപകടത്തിൽ പെട്ട സഹജീവിയെ രക്ഷപ്പെടുത്താനുള്ള മനസ് പോലും കാണിക്കുന്നില്ല. ജാതിയുടെയും മതത്തിന്റെയും നിറത്തിന്റെയും പ്രത്യയശാസ്ത്രത്തിന്റെയും പേരിൽ കൊല്ലാനും കൊല്ലിക്കാനും മുന്നിലിറങ്ങുന്നു. ഇരയെ കൊന്നൊടുക്കുന്നതിനു മുൻപ് അവർ പരുന്തിനെ പോലെ നിരീക്ഷിക്കും, സിംഹത്തെ പോലെ ക്ഷമയോടെ ഒരവസരത്തിനായി കാത്തു നിൽക്കും. പക്ഷെ നായയുടെ പോലും സ്നേഹവും നന്ദിയുമുണ്ടാകില്ല. വിശ്വസിച്ചിരുന്ന പ്രത്യയ ശാസ്ത്രത്തിന്റെ പേരിൽ വർഗീയ ചെകുത്താന്മാർ ഇല്ലാതാക്കിയ അഭിമന്യുവിന് സമർപ്പിക്കുന്നു.

 

Click here for the best in baby advice
What do you think?
0%
Wow!
0%
Like
0%
Not bad
0%
What?
scroll up icon