Link copied!
Sign in / Sign up
7
Shares

ആദ്യമാസം എടുക്കേണ്ട മുൻകരുതലുകൾ ഇവയാണ്!

പ്രെഗ്നൻസി ടെസ്റ്റ് പോസിറ്റീവ് ആയാൽ ആദ്യം വേണ്ടത് ഒരു മെഡിക്കൽ പരിശോധനയിലൂടെ ഗർഭിണിയാണെന്ന് ഉറപ്പിക്കുകയാണ്. ഡോക്ടറുടെ നിർദേശപ്രകാരം ചെറിയ വ്യായാമങ്ങൾ ഒക്കെ ചെയ്തു തുടങ്ങാം. ഏറ്റവും നല്ലത്‌ എന്നും രാവിലെ അൽപനേരം നടക്കുകയാണ്. അമ്മമാർക്കായി നടത്തുന്ന യോഗ ക്ളാസുകളിൽ പങ്കെടുക്കുന്നതും വളരെയധികം ഗുണം ചെയ്യും.

കഴിക്കേണ്ടതെന്തൊക്കെ?

ഡോക്ടർ കുറിച്ച് തരുന്ന ഫോളിക് ആസിഡ് ടാബ്ലെറ്റുകൾക്കൊപ്പം കുഞ്ഞിന്റെ വളർച്ചയ്ക്ക് ആവശ്യമുള്ള ഭക്ഷണങ്ങളും കഴിച്ചു തുടങ്ങേണ്ടതുണ്ട്. ഫോളിക് ആസിഡ് കൂടുതലായി അടങ്ങിയിരിക്കുന്ന ഭക്ഷ്യവസ്തുക്കളും ആഹാരത്തിൽ ഉൾപ്പെടുത്താം. ഒപ്പം അയൺ കൂടുതലായി അടങ്ങിയ ഭക്ഷണവും കഴിക്കണം.

പ്രഭാത ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടവ: ഓട്സ്, കോൺഫ്ലേക്സ്, ഗോതമ്പ് ബ്രെഡ്.

ഇലക്കറികൾ: മുള്ളങ്കി ഇലകൾ, പാലക് ചീര, മല്ലിയില, പുതിനയില, ഉലുവ ഇല എന്നിവയിൽ ധാരാളം ഫോളിക് ആസിഡ് അടങ്ങിയിട്ടുണ്ട്.

പച്ചക്കറികൾ: കോളിഫ്‌ളവർ, ബ്രൊക്കാളി, ബീൻസ്, കാബ്ബേജ്, കാപ്സിക്കം, കാരറ്റ്, പാവക്ക, ബീറ്റ്റൂട്ട്

പഴങ്ങൾ:ഓറഞ്ച്,പേരക്ക

നട്സ്:കടല,ബദാം,വാൾനട്ട്

s

മീറ്റ്‌സ്: ചിക്കൻ കരൾ, ബീഫ്, മട്ടൺ എന്നിവ ഇരുമ്പിന്റെ കലവറയാണ്. ഗർഭിണികൾ കരൾ കഴിക്കരുതെന്നാണ് പണ്ടുള്ളവർ പറഞ്ഞിരുന്നത്. കൂടുതലായി ഇറച്ചി കഴിക്കുന്നതും ഒഴിവാക്കേണ്ടതുണ്ട്.

മുകളിൽ പറഞ്ഞവ കൂടാതെ വിറ്റാമിൻ സി അടങ്ങിയ ആഹാരം കഴിക്കേണ്ടതും അത്യാവശ്യമാണ്. അയൺ ആഗിരണം ചെയ്യാൻ വിറ്റാമിൻ സി കൂടിയേ തീരൂ.

ആദ്യ മാസത്തിൽ ഏറ്റവും ഏറ്റവും പ്രധാനം വിറ്റാമിൻ B6 ന്റെ ലഭ്യതയാണ്. ഗർഭകാലത്തിന്റെ തുടക്കത്തിൽ മിക്കവാറും എല്ലാവരിലും കണ്ടുവരുന്ന ഓക്കാനവും ഛർദിയും കുറയ്ക്കാൻ ഇത് വളരെയധികം സഹായിക്കും. ചൂര മീൻ, സോയ എന്നിവയിൽ വിറ്റാമിൻ B6 കൂടുതലായി അടങ്ങിയിട്ടുണ്ട്. 80% സ്ത്രീകളിലും കാണപ്പെടുന്ന പ്രശ്നമാണ് മലബന്ധം. പഴങ്ങൾ കൂടുതലായ അളവിൽ കഴിക്കുന്നത് ഇതിനു പരിഹാരമാകും. ദിവസം ഒരു നേരമെങ്കിലും പഴങ്ങൾ മാത്രം കഴിക്കാൻ ശ്രദ്ധിക്കാം. പപ്പായ അബോർഷന് കാരണമാകുമെന്ന് പറയപ്പെടുന്നുണ്ടെങ്കിലും ആധുനിക ശാസ്ത്രം ഇതിനെ എതിർക്കുന്നുണ്ട്. എങ്കിലും നന്നായി പഴുത്ത പപ്പായ കഴിക്കുന്നതുകൊണ്ട് കുഴപ്പമില്ല. പാലും പാലുൽപ്പന്നങ്ങളും കഴിക്കുന്നത് കാല്സ്യത്തിന്റെയും മറ്റു മിനെറൽസിന്റെയും അളവ് ആവശ്യത്തിന് ലഭിക്കാൻ സഹായകമാകും. ഒപ്പം നന്നായി വേവിച്ച മുട്ടയും ഉൾപ്പെടുത്തുന്നത് നല്ലതാണ്.

ഇവ ഒഴിവാക്കുക

  • ചീസ്: ഭക്ഷ്യവിഷബാധയ്ക്കു കാരണമാകുമെന്നതിനാൽ ചീസ് ഒഴിവാക്കാം.
  • മധുരപലഹാരങ്ങൾ: ഗർഭിണി ആണെന്നറിഞ്ഞെത്തുന്ന ബന്ധുക്കളും സുഹൃത്തുക്കളും കൊണ്ടുവന്നു തരുന്ന പ്രധാന ഇനമാണ് മധുരപലഹാരങ്ങൾ. പക്ഷേ ഇവയുടെ അളവ് നന്നേ കുറയ്ക്കുന്നതാവും കുഞ്ഞിന്റെ ആരോഗ്യത്തിനു നല്ലത്. ഒപ്പം അമിതവണ്ണം ഉണ്ടാകാതിരിക്കാനും ശ്രദ്ധിക്കേണ്ടതാണ്.
  • പച്ച പപ്പായ, പൈനാപ്പിൾ എന്നിവ.

 

  • വലിയ മീനുകൾ: ഇവയിൽ മെർക്കറിയുടെ അംശം കൂടിയ അളവിൽ ഉണ്ടാകാൻ സാധ്യതയുണ്ട്.
  • ജങ്ക് ഫുഡ്: പാക്കറ്റിൽ കിട്ടുന്ന കറുമുറെ പലഹാരങ്ങൾ നിർബന്ധമായും ഒഴിവാക്കണം. സോഫ്റ്റ് ഡ്രിങ്കുകളും നല്ലതല്ല.
  • ചായ, കാപ്പി: ചായയുടെയും കാപ്പിയുടെയും അളവ് കുറയ്ക്കുക. ഇവയിലടങ്ങിയിരിക്കുന്ന കഫീൻ കുഞ്ഞിന് ദോഷം ചെയ്യും.
  • പുകവലിയും മദ്യപാനവും പൂർണമായി ഒഴിവാക്കുക.

 ഇതൊക്കെയാണെങ്കിലും ഓരോ സ്ത്രീകളുടെയും ശരീരപ്രകൃതി വ്യത്യസ്തമായതിനാൽ ഡോക്ടറുടെ നിർദേശം  അനുസരിച്ചു വേണം മുൻപോട്ടു പോകാൻ.

Click here for the best in baby advice
What do you think?
0%
Wow!
0%
Like
0%
Not bad
0%
What?
scroll up icon