Link copied!
Sign in / Sign up
17
Shares

ഡയപ്പർ ഉപയോഗിക്കുമ്പോൾ....!

"കുഞ്ഞാവ ശൂശൂ വച്ചു..! കണ്ടോ ഞാൻ അപ്പഴേ പറഞ്ഞതാ ഒരു ഡയപ്പർ ഇടിക്കാമെന്നു.." പൊതുസ്ഥലങ്ങളിൽ വച്ച് പ്രത്യകിച്ചും കല്യാണ വീടുകളിൽ വച്ച്  ഒരു പത്തു വർഷം മുൻപ് വരെ പറഞ്ഞു കേട്ടിരുന്ന ഒരു ഡയലോഗ് ആണിത്. തന്നെ കൊഞ്ചിച്ചു ഉപദ്രവിച്ച മാമന്മാർക്കും ആന്റിമാർക്കും ചില കുറുമ്പന്മാരും കുറുമ്പികളും നൈസ് ആയിട്ട് കൊടുക്കുന്ന പണിയാണ് ഈ ശൂശൂ വയ്ക്കൽ! വീട്ടിൽ വച്ച് മര്യാദക്കാരാണെങ്കിലും പുറത്തിറങ്ങി കഴിയുമ്പോൾ പണി തരുന്ന വിരുതന്മാരെ പേടിച്ചാണ് അമ്മമാർ ഡയപ്പർ ഉപയോഗിക്കാൻ തുടങ്ങിയത് തന്നെ! കഴുകി വൃത്തിയാക്കിയാൽ ഒന്നിൽ കൂടുതൽ തവണ ഉപയോഗിക്കാൻ കഴിയുന്ന കോട്ടൺ ഡയപ്പർ മുതൽ പ്ളാസ്റ്റിക്, സിന്തറ്റിക് മെറ്റീരിയലുകൾ കൊണ്ടുണ്ടാക്കിയ ഡിസ്പോസിബിൾ ഡയപ്പർ വരെ എത്തി നിൽക്കുന്നു കാര്യങ്ങൾ. ഒരിക്കൽ മാത്രം ഉപയോഗിച്ച് വലിച്ചെറിയാവുന്ന ഇവ മലമൂത്ര വിസർജനത്തോട് അറപ്പുള്ള ന്യൂ ജെൻ അമ്മമാർക്ക് നൽകുന്ന ആശ്വാസം ചില്ലറയല്ല. എന്നാൽ ഇവയുണ്ടാക്കുന്ന പണച്ചെലവും ആരോഗ്യപ്രശ്നങ്ങളും തീരെ കുറവല്ല! ഡയപ്പർ വ്യവസായത്തിലൂടെ തഴച്ചു വളർന്ന കമ്പനികളും ധാരാളം. 

നവജാത ശിശുക്കൾ ആണെങ്കിൽ ദിവസം ഒരു പത്തു മുതൽ പന്ത്രണ്ടു ഡയപ്പർ വരെ വേണ്ടി വരും(കൃത്യമായ ഇടവേളകളിൽ അവ മാറ്റിയാൽ മാത്രമാണു കേട്ടോ).ഏതാണ്ട് ഒരു വയസു വരെ ഈ കണക്കിൽ വല്യ മാറ്റം ഒന്നും പ്രതീക്ഷിക്കേണ്ട! എന്നാൽ ഇതിനു വേണ്ടി വരുന്ന പണച്ചെലവ് അത്ര ചെറുതൊന്നുമല്ല! എന്നാൽ ഇത് പേടിച്ചു കൃത്യസമയത്തു ഡയപ്പർ മാറ്റാതിരുന്നാലോ? അതിനെപ്പറ്റി ചിന്തിക്കുകയേ വേണ്ട! അപ്പോൾ എന്താണ് ഒരു വഴി? 

ഓൺലൈൻ ഡിസ്‌കൗണ്ട്!

ഇപ്പൊ എല്ലാം ഓൺലൈൻ കാലമാണല്ലോ! കടുക് മുതൽ കർപ്പൂരം വരെ ഓൺലൈൻ വാങ്ങുന്ന ആളുകളുടെ എണ്ണം കൂടി വരികയാണ്! അപ്പോൾ പിന്നെ ഡയപ്പർ മാത്രമായിട്ട് മാറ്റി വയ്ക്കുന്നത് എന്തിനാണല്ലേ? പ്രമുഖ ബ്രാൻഡുകളുടെ ഡയപ്പർ എടുത്തു നോക്കിയാലറിയാം ഏതാണ്ട് 8 മുതൽ 10 രൂപ വരെ വിലയുണ്ട്  ഒരു ഡയപ്പറിന്! എന്താലേ? ഇക്കണക്കിനു ദിവസം ഒരു 8 ഡയപ്പർ ആയാലോ? കീശ കാലിയായതു തന്നെ. അപ്പോൾ പിന്നെ ഡിസ്‌കൗണ്ട് നോക്കിയല്ലേ പറ്റൂ.. അമ്മമാരുടെ ഈ ആവശ്യം മനസിലാക്കിയാവണം 500 രൂപയ്ക്കു മുകളിൽ വിലവരുന്ന ജംബോ പായ്ക്കുകൾ ഇപ്പോൾ ലഭ്യമാണ്! ചെറിയ പാക്കറ്റുകൾ കടയിൽ നിന്നും സൂപ്പർ മാർക്കറ്റിൽ നിന്നും വാങ്ങുമ്പോൾ അവിടെ ലൈറ്റ് ഇട്ടതിന്റെയും എയർ കണ്ടിഷണർ വച്ചതിന്റെയും പെയിന്റടിച്ചതിന്റെയും ഒക്കെ ഒരു വിഹിതം അങ്ങ് പിഴിഞ്ഞെടുക്കും. ഇതിൽ നിന്നൊക്കെ ഒരാശ്വാസം കിട്ടും ഓൺലൈൻ ആയി വാങ്ങിയാൽ. പിന്നൊരു കാര്യം, അത്ര പ്രമുഖമല്ലാത്ത ഒരുപാട് ബ്രാൻഡുകൾ ദിവസവും വിപണിയിൽ എത്തുന്നുണ്ട്.വലിയ വിലയും ഉണ്ടാവില്ല. വല്ലപ്പോഴുമെങ്കിലും ഇവയും വാങ്ങുന്നത് കൊണ്ട് അത്ര വല്യ കുഴപ്പമില്ല കേട്ടോ.

പല പ്രായത്തിലുമുള്ള കുഞ്ഞുങ്ങൾക്ക് പല വലിപ്പത്തിലും കനത്തിലും ഒക്കെ ഡയപ്പർ വാങ്ങാൻ കിട്ടും. നിങ്ങളുടെ കുഞ്ഞു മൂത്രമൊഴിക്കുന്നതിന്റെ ഇടവേളകളും മറ്റും ഏതാണ്ട് ഒരു പാറ്റേണിൽ ആയിരിക്കും. ഇത് നിരീക്ഷിച്ചു വയ്ക്കുക. അതിനനുസരിച്ചു ഡയപ്പർ ഉപയോഗിക്കുക. പണച്ചെലവ് കാര്യമായി കുറയുന്നതു കാണാം. പിന്നെ പുറത്തിറങ്ങുമ്പോൾ അല്ലാതെ വീട്ടിൽ എപ്പോഴും ഡയപ്പർ ഉപയോഗിക്കുന്നത് കുഞ്ഞിനും നല്ലതല്ല. വലിച്ചു മുറുക്കി വയ്ക്കുമ്പോൾ ഉണ്ടാകുന്ന ആ അസ്വസ്ഥത കുഞ്ഞുങ്ങൾക്കും ബാധകമാണ്. അതുകൊണ്ടു തന്നെ കുറച്ചു നേരമെങ്കിലും കടയിൽ നിന്ന് വാങ്ങിയ ഡയപ്പറുകൾ ഒഴിവാക്കാം. കൂടാതെ വൃത്തിയുള്ള തുണി കോണോടു കോൺ മടക്കി അതും ഉപയോഗിക്കാവുന്നതാണ്. 

ഡയപ്പർ ഇടുവിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്, 

ഏതു ബ്രാൻഡിന്റെ ഡയപ്പർ ഉപയോഗിച്ചാലും റാഷസ് അഥവാ ചുവന്ന തടിപ്പുകളൂം പാടുകളും ഉണ്ടാകാതെ നോക്കേണ്ടതുണ്ട്. അതുകൊണ്ടു തന്നെ മൂന്നോ നാലോ മണിക്കൂറുകൾ കൂടുമ്പോൾ ഇവ മാറ്റി കൊടുക്കുക. ഇതിനു പുറമെ മലമൂത്ര വിസർജനം നടന്നാലുടൻ ഡയപ്പർ മാറ്റി അവിടം മുൻപിൽ നിന്നും പുറകോട്ടു കഴുകി വൃത്തിയാക്കുക. ഈർപ്പം നന്നായി മാറിയതിനു ശേഷം മാത്രമേ വീണ്ടും ഡയപ്പർ വയ്ക്കാവൂ. അതും ആവശ്യമുണ്ടെങ്കിൽ മാത്രം. അല്ലാത്തപ്പോൾ സ്വതന്ത്രമാക്കി വിടുക. റാഷസ് കണ്ടു കഴിഞ്ഞാൽ സിങ്ക് ഓക്സൈഡ് അടങ്ങിയ ഡയപ്പര്‍ ഓയിന്‍മെന്റ് പുരട്ടാം... അതും ഡോക്ടറുടെ നിര്ദേശപ്രകാരം മതി..

Tinystep Baby-Safe Natural Toxin-Free Floor Cleaner

Dear Mommy,

We hope you enjoyed reading our article. Thank you for your continued love, support and trust in Tinystep. If you are new here, welcome to Tinystep!

We have a great opportunity for you. You can EARN up to Rs 10,000/- every month right in the comfort of your own HOME. Sounds interesting? Fill in this form and we will call you.

Click here for the best in baby advice
What do you think?
0%
Wow!
0%
Like
0%
Not bad
0%
What?
scroll up icon