Link copied!
Sign in / Sign up
18
Shares

ദാമ്പത്യത്തിലെ വില്ലന്മാർ ഇവരാണ് !

"ചട്ടിയും കലവുമാകുമ്പോൾ തട്ടിയും മുട്ടിയുമിരിക്കും" എന്നാണ് വിവാഹജീവിതത്തെപ്പറ്റി പൊതുവെ പറയാറ്.സന്തോഷവും സങ്കടവും പിണക്കങ്ങളും ഇണക്കങ്ങളും എല്ലാം ഒരുപോലെ കൂടിച്ചേരുമ്പോഴേ ഏതൊരു ദാമ്പത്യവും വിജയിച്ചു  എന്ന് പറയാനാവൂ.. ഇണക്കമില്ലാത്തിടത്തു പിണക്കവുമുണ്ടാവില്ല എന്നാണ് വയ്പ്. എന്നാൽ പങ്കാളിയോട് പറയാതെ നമ്മുടെ മനസ്സിൽ ഒളിപ്പിച്ചു വച്ചിരിക്കുന്ന ഓരോ കാര്യങ്ങൾക്കും എത്രത്തോളം പ്രാധാന്യമുണ്ടെന്ന് അറിയാമോ.. ഒരു കടുകുമണിയോളം വലുപ്പമുള്ള പ്രശ്നമാണെങ്കിൽ പോലും അത് മനസ്സിലിട്ടു വളർത്തി വലുതാക്കി പിന്നീട് മുറിച്ചുമാറ്റാനാവാത്ത വടവൃക്ഷമാക്കി മാറ്റുന്നവരുണ്ട്. ഇത്തരം കാര്യങ്ങളാണ് പിന്നീട് ജീവിതം തന്നെ ഇല്ലാതാക്കിയേക്കാവുന്ന സംഭവങ്ങളിൽ കൊണ്ടെത്തിക്കുന്നത്.

1.എന്റെ സന്തോഷമാകണം അവളുടെയും/അവന്റെയും 

എല്ലാ ദാമ്പത്യജീവിതത്തിലും സുഖവും ദുഃഖവും ഉണ്ടാവും. പങ്കാളിയെക്കാൾ പ്രാധാന്യം സ്വന്തം സ്വന്തം സമ്മർദ്ദങ്ങൾക്കും പ്രശ്നങ്ങൾക്കും നൽകുക, സ്വന്തം സന്തോഷത്തിൽ മാത്രമേ പങ്കാളിയും സന്തോഷിക്കാൻ പാടുള്ളു എന്ന് വാശി പിടിക്കുക തുടങ്ങിയവ രണ്ടു പേർക്കും ഒരേപോലെ ഭാരമാണ്. ഈ വിഷയത്തിന്റെ പേരിൽ തർക്കിക്കുന്നതും നിങ്ങളുടെ സന്തോഷം ഇല്ലാതാക്കുന്നു.

2.മറ്റാരെങ്കിലുമായിരുന്നെങ്കിൽ...

സ്വാർത്ഥത എന്നത് മനുഷ്യഗണത്തിന്റെ ജീനിൽ ഉള്ളതാണ്. എത്ര നല്ലതു കിട്ടിയാലും കുറച്ചുകൂടെ നല്ലതു കിട്ടിയിരുങ്കെങ്കിൽ എന്ന് ചിന്തിക്കുന്നവരാണ് എല്ലാവരും തന്നെ. ഭർത്താവും ഭാര്യയും തമാശയ്‌ക്കെങ്കിലും പറഞ്ഞിട്ടുണ്ടാവും, നിനക്ക് പകരം അവളായിരുന്നെങ്കിൽ അഥവാ അവനായിരുന്നെങ്കിൽ എന്ന്. നിസാരമായി തോന്നാമെങ്കിലും കേൾക്കുന്നയാളിൽ ഇതുണ്ടാക്കുന്ന ആഘാതം വളരെ വലുതായിരിക്കും. എത്ര വലിയ വഴക്കാണെങ്കിലും ഇത്തരം വാക്കുകൾ ഒഴിവാക്കാൻ പരമാവധി ശ്രദ്ധിക്കുക.

3.നമ്മൾ തമ്മിൽ ചേരില്ല.

സിനിമാക്കഥയല്ല ജീവിതം. "മെയ്ഡ്  ഫോർ ഈച് അദർ" എന്ന സങ്കൽപം ഒഴിവാക്കുന്നതാവും ബുദ്ധി. പങ്കാളിയുടെ നല്ല വശങ്ങളും കുറവുകളും ഒരുപോലെ അംഗീകരിക്കാൻ രണ്ടുപേർക്കും കഴിയണം. എങ്കിലേ ജീവിതം സുതാര്യമാവൂ..

4.കുട്ടികൾക്കുമുണ്ട് മനസ് 

പരസ്പരം കുറ്റപ്പെടുത്തുന്നതിനിടയിൽ കുഞ്ഞുങ്ങളെ ശ്രദ്ധിക്കാത്തവരാകും മിക്ക ദമ്പതികളും. എന്നാൽ അച്ഛനും അമ്മയും തമ്മിലുള്ള സ്ഥിരമായ വഴക്ക്  ഏതുപ്രായത്തിലുള്ള കുട്ടികളെയാണെങ്കിലും ബാധിക്കുമെന്നോർക്കേണ്ടതാണ്. ഇതവരെ വിഷാദരോഗത്തിലേക്കു വരെ കൊണ്ടെത്തിച്ചേക്കാം.

Tinystep Baby-Safe Natural Toxin-Free Floor Cleaner

Dear Mommy,

We hope you enjoyed reading our article. Thank you for your continued love, support and trust in Tinystep. If you are new here, welcome to Tinystep!

We have a great opportunity for you. You can EARN up to Rs 10,000/- every month right in the comfort of your own HOME. Sounds interesting? Fill in this form and we will call you.

Click here for the best in baby advice
What do you think?
0%
Wow!
0%
Like
0%
Not bad
0%
What?
scroll up icon