Link copied!
Sign in / Sign up
14
Shares

ദാമ്പത്യ ജീവിതം സുന്ദരമാക്കാൻ കിടിലൻ വഴികൾ

എടീ... മേരിയേ..., നീയറിഞ്ഞാരുന്നോ അപ്രത്തെ മറിയാമ്മ ചേടത്തീടെ മോള് ദേ ബന്ധം പിരിഞ്ഞു വീട്ടിൽ വന്നെന്നു... എന്റെ മാതാവേ.., ഈ കൊച്ചിനിത് എന്തിന്റെ കേടാ?? കെട്ടു കഴിഞ്ഞിട്ട് കൊല്ലം രണ്ടല്ലേ ആയൊള്ളൂ.. അപ്പളേക്കും ഒക്കത്തൊരു കൊച്ചുമായി ഇവളിനി എങ്ങനെ ജീവിക്കാനാ..?? 

അടുത്ത വീട്ടിലെ ആന്റിമാർ കഴിഞ്ഞ ദിവസം ഇരുന്നു പറയുന്നത് കേട്ടപ്പോൾ ശെരിക്കും ഞെട്ടി. അടുത്ത വീട്ടിലെ മറിയാമ്മ ചേടത്തീടെ മോൾടെ കല്യാണത്തിന് കഴിച്ച ബിരിയാണീടെ ടേസ്റ്റ് ഇപ്പോഴും നാവിൽ നിന്നും മാറിയിട്ടില്ല. അപ്പോഴേക്കും പിരിയാൻ മാത്രം എന്ത് വലിയ പ്രശ്നം ആയിരിക്കും അവർക്കിടയിൽ ഉണ്ടായിട്ടുണ്ടാവുക? എന്നാൽ പിന്നെ ഒന്ന് ചേച്ചിയെ കണ്ടു സംസാരിക്കാമെന്നു വച്ച് ചെന്നപ്പോഴാണ് അറിയുന്നത് കെട്ടിയോന് ഇപ്പൊ പഴയ സ്നേഹമൊന്നും ഇല്ലത്രെ... കുഞ്ഞുണ്ടായി കഴിഞ്ഞതിൽ പിന്നെ ഭർത്താവിന് കുഞ്ഞിനെ മാത്രം മതി, തന്നെ വേണ്ടെന്നാണ് ചേച്ചി പറയുന്നത്. ഭർത്താവു പറയുന്നത് തന്നെ സ്നേഹിക്കാൻ ഭാര്യക്ക് സമയം ഇല്ലെന്നും. കുഞ്ഞാണോ ഇവിടത്തെ വില്ലൻ? ഒരിക്കലുമല്ല. പരസ്പരം സംസാരിച്ചു തീർക്കാമായിരുന്ന ഈ പ്രശ്നം ഇരു വീട്ടുകാരും ചേർന്ന് പറഞ്ഞു വഷളാക്കി ഒരു കുടുംബം കലക്കിയെന്നു പറഞ്ഞാൽ മതിയല്ലോ...

വിവാഹം കഴിഞ്ഞു ഒരു കുഞ്ഞാവുന്നതോടെ സ്വാഭാവികമായും അമ്മയുടെ ശ്രദ്ധ പൂർണമായും കുഞ്ഞിലേക്ക് തിരിയാറാണ് നമ്മുടെ നാട്ടിലെ പതിവ്. കുഞ്ഞിനെ നോക്കുന്നതിനോടൊപ്പം തന്നെ പരസ്പരം തുറന്നു സംസാരിക്കാനുള്ള സമയം ഭാര്യയും ഭർത്താവും കണ്ടെത്തേണ്ടതുണ്ട്. കല്യാണത്തിന് മുൻപ് കണ്ണേ പൊന്നേ എന്നൊക്കെ പറഞ്ഞു നടന്നിട്ട് ഇപ്പോൾ ആ സ്നേഹമില്ലെന്നു പറയുന്നവർ ഇനി പറയുന്ന വഴികൾ ഒന്ന് പരീക്ഷിച്ചു നോക്കൂ.. സ്വർഗം പോലുള്ള ഒരു ജീവിതം ഉറപ്പ്!!

 

ഡേറ്റിംഗ് ആകാം

ആഴ്ചയിൽ ഒരിക്കൽ ഏതെങ്കിലും ഒരു ദിവസം കുറച്ചു മണിക്കൂറുകൾ പരസ്പരം ചെലവഴിക്കുന്നതിനായി മാത്രം നീക്കി വയ്ക്കുക. പുറത്തു പോവുകയാണെങ്കിൽ അതൊരു ഷോപ്പിംഗ് പരമ്പരയാക്കി മാറ്റാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ചുമ്മാ ഒരു കാപ്പി കുടിക്കാനോ ഐസ് ക്രീം കഴിക്കാനോ ഒക്കെയായി ഇത്തരം ഇടവേളകൾ ഒതുക്കാം. ഇനിയിപ്പോ പുറത്തു പോയില്ലെങ്കിലും വേണ്ടില്ല, കുറച്ചു നേരം ഒരുമിച്ചു പാചകം ചെയ്യാനും ഇടക്കിടയ്ക്കു വാചകമടിക്കാനും സമയം കണ്ടെത്തിയാൽ മതിയാകും..

പ്രധാനപ്പെട്ട കാര്യങ്ങൾ സംസാരിക്കുന്നതിന് മുൻപ് പങ്കാളി അത് ശ്രദ്ധിക്കുന്നുണ്ടെന്നു ഉറപ്പുവരുത്തുക.

താൻ പറയുന്ന കാര്യങ്ങൾ കൂടെയുള്ളവർ ശ്രദ്ധിക്കുന്നില്ലെന്ന് വന്നാൽ ആർക്കായാലും ദേഷ്യം വരിക സ്വാഭാവികം. ഇത് പിന്നെ ആ ദിവസത്തെ മൂഡ് തന്നെ കളഞ്ഞെന്ന് വരാം. എനിക്കൊരു കാര്യം പറയാനുണ്ട്, ഇപ്പോൾ കേൾക്കാൻ പറ്റുമോ എന്നൊരു മുഖവുരയോട് കൂടി തുടങ്ങുന്നത് നന്നായിരിക്കും. നമ്മുടെ നാട്ടിലെ രീതിയനുസരിച്ചു കേൾക്കുമ്പോൾ അല്പം വിചിത്രമായി തോന്നുമെങ്കിലും അനാവശ്യമായ വഴക്കു ഒഴിവാക്കാൻ ഇത് വളരെയധികം സഹായിക്കും.

ചെറിയ കാര്യങ്ങളിൽ വാശി പിടിക്കാതിരിക്കുക.

ഞാൻ പിടിച്ച മുയലിനു മൂന്ന് കൊമ്പ് എന്ന സ്വഭാവക്കാരാണ് നിങ്ങളെങ്കിൽ അത് മാറ്റേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു. ചെറിയ കാര്യങ്ങളിൽ വാശി പിടിക്കുന്നതിന് പകരം ഇടയ്ക്കൊക്കെ ഒന്ന് വിട്ടു കൊടുക്കെന്നേ... അതിന്റെ സന്തോഷം ഒന്ന് വേറെ തന്നെയാണ്.

എന്നോട് പറ, ഐ ലവ്യൂന്ന്!!!!

ഇടയ്ക്കൊക്കെ പരസ്പരം ഐ ലവ്യൂ എന്ന് കണ്ണിൽ നോക്കി പറയുന്നതിൽ അത്ര നാണക്കേട് തോന്നേണ്ട കാര്യമില്ല. വലിയ പണച്ചെലവ് ഒന്നുമില്ലെങ്കിലും കുഞ്ഞു കുഞ്ഞു സമ്മാനങ്ങളും സർപ്രൈസുകളും പരസ്പരം നൽകാനും മടിക്കേണ്ട. ഒരു നല്ല കോഫി ഉണ്ടാക്കി അല്പം റൊമാന്റിക് ആയി കൊടുത്തുനോക്കൂ... ആ സന്തോഷം ദിവസം മുഴുവൻ നീണ്ടു നിൽക്കുമെന്നുറപ്പ്.

വികാരങ്ങൾ പ്രകടിപ്പിക്കുമ്പോൾ സൂക്ഷിക്കുക

നിങ്ങൾക്കു പങ്കാളിയോട് അത്ര സുഖകരമല്ലാത്ത കാര്യമാണ് പറയാനുള്ളതെങ്കിലും അല്പം സ്നേഹത്തോടെ പറയുന്നത് നന്നായിരിക്കും. എന്നുവെച്ചു സോപ്പിട്ടു കുളമാക്കരുത്. പങ്കാളിക്ക് പ്രകോപനമുണ്ടാക്കുന്ന കാര്യമാണെങ്കിലും അല്പം മയത്തിൽ പറയാൻ ശ്രമിക്കുക.

Tinystep Baby-Safe Natural Toxin-Free Floor Cleaner

Dear Mommy,

We hope you enjoyed reading our article. Thank you for your continued love, support and trust in Tinystep. If you are new here, welcome to Tinystep!

Recently, we launched a baby-safe, natural and toxin-free floor cleaner. Recommended by moms and doctors all over India, this floor-cleaner liquid gets rid of germs and stains without adding harmful toxins to the floor. Click here to buy it and let us know if you liked it.

Stay tuned for our future product launches - we plan to launch a range of homecare products that will keep your little explorer healthy, safe and happy!

Click here for the best in baby advice
What do you think?
0%
Wow!
0%
Like
0%
Not bad
0%
What?
scroll up icon