Link copied!
Sign in / Sign up
11
Shares

ഫേസ്ബുക്ക് അഡിക്ഷൻ ദമ്പതികളുടെ ജീവനെടുത്തു!

ഫേസ്ബുക് അഡിക്ഷൻ മൂലം ദമ്പതികൾ തൂങ്ങിമരിച്ചു. ബംഗളൂരുവിൽ താമസമാക്കിയ അനൂപ് (28), ഭാര്യ സൗമ്യ അനൂപ് (23) എന്നിവരാണ് ഫേസ്ബുക് അഡിക്ഷനെ ചൊല്ലി പരസ്പരം വഴക്കിട്ടതിനെ തുടർന്ന് ആത്മഹത്യ ചെയ്തത്. ഇരുവരുടെയും രണ്ടുവയസുകാരനായ മകൻ ഹർദിക് വീട്ടിലുള്ളപ്പോൾ ആണ് ദുരന്തം നടന്നത്. 

ഇരുവരെയും രണ്ടു മുറികളിൽ സീലിങ്ങിൽ തൂങ്ങിമരിച്ച നിലയിൽ ആണ് കണ്ടെത്തിയത്. ആദ്യം ആരാണ് ആത്മഹത്യ ചെയ്തത് എന്ന് തീർച്ചയില്ലെന്നും ആദ്യത്തെയാളുടെ മരണമാകാം അടുത്തയാളെയും ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിച്ചതെന്നും ബംഗളൂരു ബലാഗുണ്ടെ പോലീസ് പറഞ്ഞു. 

കുടക് ജില്ലയിലെ സോമവാർപേട്ട് സ്വദേശികളായ അനൂപും സൗമ്യയും ഒന്നരവർഷമായി ബംഗളൂരുവിൽ ആണ് താമസിക്കുന്നത്. സൗമ്യയുടെ മണിക്കൂറുകൾ നീണ്ട ഫേസ്ബുക് ഉപയോഗം അനൂപിനെ അസ്വസ്ഥനാക്കിയിരുന്നു. ഇതിനെച്ചൊല്ലി ഇരുവരും തർക്കിക്കുകയും പതിവായിരുന്നു. കഴിഞ്ഞ ഞായറാഴ്ച വൈകിട്ടും ഇരുവരും തമ്മിൽ വഴക്കിട്ടു. തുടർന്ന് അനൂപ് ഭാര്യാസഹോദരനായ രവിചന്ദ്രയെ വിളിച്ചു ഭാര്യയെ കൂട്ടിക്കൊണ്ടുപോകാൻ ആവശ്യപ്പെട്ടു. താൻ ബംഗളുരുവിൽ എത്തി സൗമ്യയോട് സംസാരിക്കാമെന്നു രവിചന്ദ്ര ഉറപ്പുകൊടുക്കുകയും ചെയ്തിരുന്നു. തിങ്കളാഴ്ച രാവിലെ സൗമ്യയും സഹോദരനെ വിളിച്ചു വഴക്കിന്റെ കാര്യം അറിയിച്ചു. ഉച്ചക്ക് ഒന്നരയോടെ ഇവരുടെ വീട്ടിൽ എത്തിയ രവിചന്ദ്ര വാതിലിൽ മുട്ടിയെങ്കിലും ആരും വാതിൽ തുറന്നില്ല. തുടർന്നു പോലീസിനെ അറിയിച്ചു. പോലീസ് എത്തി വാതിൽ തുറക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. 

വർധിച്ചു വരുന്ന സോഷ്യൽ മീഡിയ ഉപയോഗം നമ്മുടെ ദൈനംദിന ജീവിതത്തിന്റെ മുക്കാൽ ഭാഗവും കവർന്നെടുത്തിരിക്കുകയാണ്. പ്രത്യേകിച്ചും ദമ്പതികൾക്കിടയിൽ ഫേസ്ബുക്കും വാട്ട്സ്ആപ്പും ഉണ്ടാക്കുന്ന അകലം വളരെ വലുതുമാണ്. ഓൺലൈൻ സുഹൃത്തുക്കൾക്ക് കുടുംബത്തിലുള്ളവരേക്കാൾ പ്രാധാന്യം നല്കുന്നവരും കുറവല്ല. ഈയടുത്താണ് കൊല്ലത്ത് ഫേസ്ബുക് സുഹൃത്തുക്കളുടെ പിറന്നാൾ പാർട്ടിയിൽ പങ്കെടുക്കാൻ പോയ യുവതി വീട്ടുകാർ ശകാരിച്ചതിനെ തുടർന്ന് ആത്മഹത്യ ചെയ്തത്. ഈ സംഭവത്തിൽ മാതാപിതാക്കളുടെ പക്വതയില്ലായ്മയിൽ പൊലിഞ്ഞത് രണ്ടു വയസുകാരന്റെ ജീവിതമാണ്. 

Tinystep Baby-Safe Natural Toxin-Free Floor Cleaner

Dear Mommy,

We hope you enjoyed reading our article. Thank you for your continued love, support and trust in Tinystep. If you are new here, welcome to Tinystep!

We have a great opportunity for you. You can EARN up to Rs 10,000/- every month right in the comfort of your own HOME. Sounds interesting? Fill in this form and we will call you.

Click here for the best in baby advice
What do you think?
0%
Wow!
0%
Like
0%
Not bad
0%
What?
scroll up icon