എല്ലാ വീടുകളിലും ഇപ്പോഴും കാണുന്ന പച്ചക്കറി ആണ് തക്കാളി.ഒരുപാട് വിറ്റാമിനുകൾ അടങ്ങിയിട്ടുള്ള തക്കാളി ഒരു സൗന്ദര്യ വർധക വസ്തു കൂടി ആണെന്ന് നമ്മളിൽ എത്ര പേർക്കറിയാം?മുഖക്കുരു,കറുത്ത പാടുകൾ തുടങ്ങിയവ അകറ്റാൻ തക്കാളി കൊണ്ടുള്ള ചില വിദ്യകൾ ഇതാ..
തക്കാളി പേസ്റ്റ്
മുഖത്ത് അമിത എണ്ണമയം ഉള്ളവർക്ക് നല്ലൊരു പ്രതിവിധി ആണ് തക്കാളി പേസ്റ്റ്.മീഡിയം വലുപ്പത്തിലുള്ള തക്കാളി വെള്ളം ചേർക്കാതെ നന്നായി അരയ്ക്കുക.മുഖക്കുരുവും കറുത്ത പാടുകളും ഉള്ളിടങ്ങളിൽ നന്നായി പുരട്ടുക.ഒരുമണിക്കൂറിനു ശേഷം കഴുകിക്കളയാം.ഒന്നിടവിട്ട ദിവസങ്ങളിൽ ഈ രീതി ആവർത്തിക്കുന്നത് ഗുണം ചെയ്യും.
തക്കാളി-അവോക്കാഡോ മിക്സ്
ഒരു വലിയ തക്കാളി,മീഡിയം വലുപ്പത്തിലുള്ള അവോക്കാഡോ എന്നിവ എടുത്ത് മിക്സിയിൽ അടിച്ചു യോജിപ്പിക്കുക.ഒരു പാത്രത്തിൽ വെള്ളം തിളപ്പിച്ച് 15 മിനിറ്റ് ആവികൊള്ളുക.തയാറാക്കിവച്ച മിക്സ് മുഖത്തുപുരട്ടി 40 മിനിട്ടിനു ശേഷം ചെറു ചൂടുവെള്ളത്തിൽ കഴുകി കളയുക.
തക്കാളി-വെള്ളരിക്ക മിക്സ്
ഒരു വലിയ തക്കാളി എടുത്ത് പൾപ്പ് എടുക്കുക.വെള്ളരിക്ക മിക്സിയിൽ അടിച്ചു നീരെടുക്കുക. രണ്ടും നന്നായി മിക്സ് ചെയ്യുക.ഒരു ചെറിയ ബോൾ പഞ്ഞി എടുത്ത് ഈ മിക്സിൽ മുക്കി മുഖത്ത് പുരട്ടുക.15 മിനുട്ടിനു ശേഷം ചെറുചൂടുവെള്ളത്തിൽ കഴുകിക്കളയുക.
