Link copied!
Sign in / Sign up
10
Shares

ഒന്നരവർഷം മുൻപ് കാണാതായ കുട്ടി ടെറസ്സിലെ പെട്ടിക്കുള്ളിൽ!


ഒന്നരവർഷം മുൻപ് കാണാതായ കുട്ടിയുടെ മൃതദേഹം വീടിന്റെ ടെറസ്സിലുള്ള പെട്ടിക്കുള്ളിൽ നിന്ന് കണ്ടെത്തി. ലഖ്‌നൗവിലെ ഗാസിയാബാദിൽ ആണ് ദാരുണമായ സംഭവം. 2016 ഡിസംബർ ഒന്നിനാണ് വീടിനു പുറത്തു കളിക്കുകയായിരുന്ന ബാർബർ ഷോപ്പ് ഉടമയായ നാസർ മുഹമ്മദിന്റെ മകൻ നാലുവയസുള്ള സെയ്ദിനെ കാണാതാവുന്നത്. തുടർന്ന് കുട്ടിയെ തട്ടിക്കൊണ്ടു പോയതാണെന്നും മോചനദ്രവ്യം വേണമെന്നും ആവശ്യപ്പെട്ട് പലരിൽ നിന്നായി ഫോൺകോളുകൾ വരികയും ചെയ്തു. പോലീസ് അന്വേഷണത്തിൽ രണ്ടു പേര് അറസ്റ്റിലായെങ്കിലും കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.

കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് കളിക്കുന്നതിനിടയിൽ ബോൾ എടുക്കാൻ ടെറസ്സിൽ കയറിയ സെയ്ദിന്റെ സഹോദരൻ ജുനൈദ് ആണ് പെട്ടിക്കുള്ളിൽ പേടിപ്പിക്കുന്ന ഒരു പാവയെ കണ്ടെന്നു വീട്ടുകാരോട് പറഞ്ഞത്. ആദ്യം ഇത് കാര്യമാക്കിയില്ലെങ്കിലും പിന്നീട് പരിശോധിച്ചപ്പോൾ ആണ് ദ്രവിച്ച നിലയിലുള്ള കാണാതായ കുട്ടിയുടെ  മൃതദേഹം ആണെന്ന് മനസിലായത്. കാണാതാവുമ്പോൾ ധരിച്ചിരുന്ന യൂണിഫോം ആയിരുന്നു മൃതദേഹത്തിലും ഉണ്ടായിരുന്നത്. 

അയൽവാസിയുടേതാണ് മൃതദേഹം കണ്ടെത്തിയ മരപ്പെട്ടി. തനിക്കൊരു ബന്ധു സമ്മാനിച്ചതാണ് ഇതെന്നും ഇതുവരെ തുറന്നിട്ടില്ലെന്നുമാണ് മൊഴി. നാസറിന്റെയും കുടുംബത്തിന്റെയും അവസാന പ്രതീക്ഷയും തകർത്തുകളഞ്ഞ സംഭവം നാടിനെ നടുക്കിയിരിക്കുകയാണ്.

കുട്ടികളെ മുറികളിൽ അടച്ചിടാതെ ആവശ്യാനുസരണം കളിയ്ക്കാൻ വിടണമെന്നും പുറത്തു പോകാൻ അനുവദിക്കണമെന്നും പറയുമ്പോൾ എല്ലാം രക്ഷിതാക്കളുടെ മനസ്സിൽ ഉണ്ടാകുന്ന ആശങ്ക വളരെ വലുതാണ്. എന്നാൽ മുറിക്കുള്ളിൽ തന്നെ ഇരുത്തുന്നതും അവരെ ദോഷകരമായേ ബാധിക്കൂ. കുട്ടികളുടെ അമിതവണ്ണം, കാഴ്ചക്കുറവ്, വിഷാദരോഗം എല്ലാം ഇതിന്റെ പരിണിത ഫലങ്ങളുമാണ്. ഒറ്റയ്ക്ക് കളിയ്ക്കാൻ വിടാതെ കൂട്ടുകാരോടൊപ്പം കളിയ്ക്കാൻ വിടുക എന്നത് മാത്രമാണ് മാർഗം. വീടിനു തൊട്ടു പരിസരങ്ങളിൽ ആണെങ്കിൽ പോലും ഇടയ്ക്കിടെ ശ്രദ്ധ ചെലുത്തുന്നത് വളരെ നന്നായിരിക്കും.സംസാരിക്കാൻ പ്രായമാകാത്ത കുഞ്ഞുങ്ങൾ ആണെങ്കിൽ മാതാപിതാക്കൾ തന്നെ കുഞ്ഞിന്റെ പരിസരങ്ങളിൽ ഉണ്ടാവേണ്ടതുണ്ട്. കുറച്ചുകൂടി വലിയ കുട്ടികൾ ആണെങ്കിൽ കൂട്ടുകാരോടൊപ്പം ശബ്ദമുള്ള കളികൾ കളിക്കാൻ ആവശ്യപ്പെടാം. ഇരുന്നുള്ള കളികൾ ആണെങ്കിൽ ഗേറ്റിനുള്ളിൽ തന്നെ കളിയ്ക്കാൻ പറയാം.

അപരിചിതരോ മറ്റോ വരികയാണെങ്കിൽ ഉറക്കെ സംസാരിക്കാൻ നിർദേശിക്കുക. അതോടൊപ്പം മുതിർന്നവരെ വിളിക്കാനും പറയുക. അതോടൊപ്പം ഒരു ദിവസം നടന്ന സംഭവങ്ങൾ എല്ലാം തന്നെ വീട്ടിൽ വന്നു പറയാൻ അവരെ ശീലിപ്പിക്കുക.അതോടൊപ്പം അമ്മയ്ക്കും കുഞ്ഞിനും മാത്രമറിയാവുന്ന കോഡ് ഭാഷാരീതി പ്രയോഗിക്കാവുന്നതാണ്. സ്കൂളുകളിൽ മാതാപിതാക്കൾക്ക് പകരം എത്തുന്ന ബന്ധുക്കളോടോ സുഹൃത്തുക്കളോടോ അമ്മ പറഞ്ഞു തന്നിരിക്കുന്ന കോഡ് ചോദിയ്ക്കാൻ കുട്ടികളെ ശീലിപ്പിക്കുക. തട്ടിപ്പുകാരെ ഇത്തരത്തിൽ വേഗം തിരിച്ചറിയാൻ സാധിക്കും.ഗ്രൗണ്ടുകളിലും മറ്റും കളിയ്ക്കാൻ പോകുന്ന കുട്ടികൾ ആണെങ്കിൽ തിരികെ വീട്ടിലേക്ക് വരുമ്പോൾ കൂട്ടുകാരോടൊപ്പം വരാൻ പറയുക. അല്ലാത്ത പക്ഷം എത്ര തിരക്കാണെങ്കിലും മാതാപിതാക്കൾ തന്നെ കൂട്ടേണ്ടതുണ്ട്. സ്നേഹിക്കുന്നതിനോടൊപ്പം നമുക്ക് ജാഗ്രതയും പാലിക്കാം.

Tinystep Baby-Safe Natural Toxin-Free Floor Cleaner

Click here for the best in baby advice
What do you think?
0%
Wow!
0%
Like
0%
Not bad
0%
What?
scroll up icon