Link copied!
Sign in / Sign up
3
Shares

ചില ചുവന്ന കാര്യങ്ങൾ!

 

ആർത്തവം ഇന്നൊരു ആഘോഷമാണ്.ഒരു തലയിൽക്കെട്ടും കട്ടിക്കണ്ണടയും വട്ടപ്പൊട്ടും ഒക്കെയായി വന്നു ലൈവ് ഇട്ടു കളിക്കാനുള്ള ഒരു വിഷയമായി മാറിയിരിക്കുകയാണ് ആർത്തവം ചിലർക്കെങ്കിലും.വിശ്വാസങ്ങളെ ഹനിക്കുക,പറ്റിയാൽ ഒന്ന് പ്രശസ്തരാവുക എന്ന ഒറ്റ ലക്ഷ്യമുള്ളവരാണ്എ ഇവരിൽ പലരും.എന്നാൽ ആർത്തവ ശുചിത്വത്തിന്റെ കാര്യത്തിൽ നിസഹായത അനുഭവിക്കുന്ന ലക്ഷക്കണക്കിന് ആളുകൾ ഉണ്ട്.ഇക്കൂട്ടരിൽ എത്ര പേര് സഹായിക്കുന്നുണ്ട് ഇക്കൂട്ടരെ?അതൊക്കെ പോട്ടെ,എല്ലാ മാസവും വേദനയുമായെത്തുന്ന ഒരു  "സംഭവം" എന്നതിലുപരി ഭൂരിഭാഗം സ്ത്രീകൾക്കും ആർത്തവത്തെപറ്റി അറിയാത്ത ഒരുപാട് കാര്യങ്ങളുണ്ട്.

എന്തുകൊണ്ടാണ് രക്തസ്രാവം ഉണ്ടാവുന്നത്?

നിങ്ങളുടെ ആർത്തവചക്രം പ്രധാനമായും ഗർഭധാരണത്തിനു വേണ്ടി രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്. അണ്ഡോത്പാദന സമയത്ത്, അണ്ഡാശയത്തിൽ നിന്നും പുറത്തുവരുന്ന അണ്ഡം ഫാലോപ്യൻ ട്യൂബുകളിലേക്കു നീങ്ങാൻ ഒരുങ്ങുന്നു. അതേ സമയം, ഗർഭാശയത്തിനു കട്ടിയുള്ള ഒരു പ്രതലം ഉണ്ടാകുകയും പ്രോജസ്റ്റെറോൺ ഉത്പാദനം വർദ്ധിക്കുകയും ചെയ്യുന്നു. ബീജസങ്കലന പ്രക്രിയ നടക്കാതെ വരുമ്പോൾ, അത് പ്രൊജസ്ട്രോറോൺ അളവ് കുറയ്ക്കാൻ ഇടയാക്കും. ഇതുമൂലം ഗർഭാശയത്തിന്റെ പുറംതോട് ഖണ്ഡിക്കപ്പെടുകയും അത് യോനിയിൽ നിന്ന് രക്തസ്രാവമായി പുറംതള്ളപ്പെടുകയും ചെയ്യും. ഈ പ്രക്രിയയാണ് ആർത്തവം എന്നറിയപ്പെടുന്നത്.

നിങ്ങളുടെ ആർത്തവ ചക്രം അസഹനീയമാക്കുന്ന എല്ലാ കാര്യങ്ങളും:

വേദനയും അസ്വസ്ഥതകളും ചിലർക്കെങ്കിലും ആർത്തവത്തിന്റെ കൂടെയുണ്ടാവുന്ന ഒരു പാക്കേജ് പോലെയാണ്. ഈ സമയത്തു മൂഡ് വളരെ പെട്ടെന്ന് മാറുക, പെട്ടെന്ന് ദേഷ്യം വരുക, വികാരങ്ങൾ നിയന്ത്രിക്കാനാവാതെ വരിക തുടങ്ങിയ പ്രശ്നങ്ങൾ സാധാരണമാണ്. ഗർഭാശയത്തിൻറെ പേശികളുടെ സങ്കോചം മൂലമാണ് വേദന ഉണ്ടാകുന്നത്. ആർത്തവത്തിന് ആഴ്ച മുമ്പ് തന്നെ ആഹാരത്തിലെ ഉപ്പിന്റെ അളവ് കുറച്ചാൽ ഈ വേദനകൾക്ക് ഒരു ആശ്വാസം ലഭിക്കും..

ക്രമമില്ലാത്ത ആർത്തവം നിങ്ങൾ ചിന്തിക്കുന്നതല്ല:

നിങ്ങളുടെ ആർത്തവ കാലം എത്രയായിരിക്കുമെന്ന് ഒരു പരിശോധന നടത്തി ആർത്തവകാല ദൈർഘ്യത്തിന്റെ ഒരു ട്രാക്ക് സൂക്ഷിക്കുന്നത് നല്ലതാണ് (രണ്ടു കാലഘട്ടങ്ങൾക്കിടയിലുള്ള ദിവസങ്ങളുടെ എണ്ണം). പൊതുവെ ഇത് 28 മുതൽ 30 വരെ ദിവസങ്ങൾ ആയിരിക്കുമെങ്കിലും ചിലർക്ക് ഇത് ഏറിയും കുറഞ്ഞും വരാം. ദിവസങ്ങളുടെ എണ്ണം എല്ലാ മാസവും സ്ഥിരമായിരിക്കും എങ്കിൽ നിങ്ങളുടെ ആർത്തവം തികച്ചും സാധാരണമാണ്.വലിയ അളവിലുള്ള ദൈർഘ്യവ്യത്യാസം അനുഭവപ്പെട്ടാൽ മാത്രം ഡോക്ടറുടെ ഉപദേശം നേടിയാൽ മതിയാകും.

ആർത്തവകാലം അല്ലെങ്കിൽ പോലും രക്തസ്രാവം ഉണ്ടാകാം:

അതെ. ചെറിയ രീതിയിൽ ആർത്തവചക്രത്തിന് ഇടയിൽ ഇത് സംഭവിച്ചാൽ അത് തികച്ചും സാധാരണമാണ്. ഇത് ഹോർമോൺ മാറ്റങ്ങൾ മൂലമാകാം അല്ലെങ്കിൽ അടുത്തിടെ ആരംഭിച്ച പുതിയ ഏതെങ്കിലും ജനന നിയന്ത്രണം മൂലമാകാം. വളരെ വിരളമായിട്ടാണ് ഇത് സംഭവിക്കുന്നതെങ്കിൽ പേടിക്കേണ്ടതില്ല, എന്നാൽ എല്ലാ മാസവും ഇത് തുടർന്നാൽ ഉടനെ ഒരു ഡോക്ടറിനെ കാണുക.

Click here for the best in baby advice
What do you think?
0%
Wow!
0%
Like
0%
Not bad
0%
What?
scroll up icon