Link copied!
Sign in / Sign up
12
Shares

ഈ ചിക്കൻ വിഭവം നമ്മുടെ നാവിൽ വെള്ളമൂറിക്കുമെന്ന് തീർച്ച!

ചിക്കൻ ഹരിയാലി പഞ്ചാബിലെ പ്രസിദ്ധമായ ഒരു വിഭവമാണ്. എല്ലില്ലാത്ത ചിക്കൻ ചീരയിലയുടെയോ പുതിനയിലയുടെയോ പേസ്റ്റിൽ പുരട്ടിയാല് ഈ വിഭവം ഉണ്ടാക്കുന്നത്. പഞ്ചാബിലെ ഈ പ്രസിദ്ധമായ വിഭവം തന്തൂരി റൊട്ടിയുടെ കൂടെയോ നാനിന്റെ കൂടെയോ കഴിക്കാവുന്നതാണ്. ചിക്കൻ ഹരിയാലിയുടെ മറ്റൊരു പേരാണ് ഹരിയാലി മുർഗ്. ഈ വിഭവം എല്ലില്ലാത്ത ചിക്കൻ കൊണ്ടുണ്ടാക്കുന്നതാണ് ഏറെ സ്വാദിഷ്ടം അല്ലാതേയും തയ്യാറാക്കാവുന്നതാണ്. 

ചിക്കൻ ഹരിയാലി എങ്ങനെ തയ്യാറാക്കാം എന്നും അതിനു വേണ്ട സാധനങ്ങൾ എന്തൊക്കെയാണെന്നും നോക്കാം..

ആവശ്യമായ സാധനങ്ങൾ :

1 . പുതിന ഇല - 1 / 2 കെട്ട്

2 . പച്ചമുളക് - 4 എണ്ണം

3 . വെളുത്തുള്ളി - 4 എണ്ണം

4 . മല്ലി തണ്ട് - ആവശ്യത്തിന്

5 . തൈര് - 1 / 2 കപ്പ് അല്ലെങ്കിൽ 1 ടേബിൾസ്പൂൺ

6 . ചിക്കൻ

7 എണ്ണ - ആവശ്യത്തിന് ( 2 - 3 ടേബിൾസ്പൂൺ )

8 . ഉപ്പ് - ആവശ്യത്തിന്

ചിക്കൻ ഹരിയാലി തയ്യാറാക്കുന്ന വിധം

1 . പുതിന ഇലയും, പച്ചമുളകും, വെളുത്തുള്ളിയും, മല്ലി തണ്ടും കൂടെ മിക്സിയിൽ നന്നായി അരച്ചെടുക്കുക. ഈ അരപ്പ് മാറ്റി വെക്കുക. ആവശ്യമെങ്കിൽ അരപ്പിലേക്ക് കുറച് വെള്ളം ചേർക്കാം. കുറച് കട്ടിയുള്ള ഗ്രേവിയാണ് ഇഷ്ടമെങ്കിൽ കുറച് വെള്ളം ചേർത്താൽ മതിയാകും. ഗ്രേവി കുറച് കൂടുതൽ വേണമെങ്കിൽ അതനുസരിച്ചു എത്രവെള്ളം വേണം എന്ന് നിങ്ങൾക്ക് തീരുമാനിക്കാം..

2 . ഒരു പാത്രത്തിൽ ആവശ്യത്തിന് (ഏതാണ്ട് 2 ടേബിൾസ്പൂൺ) എണ്ണ ഒഴിച്ച് വൃത്തിയാക്കി വച്ചിരിക്കുന്ന ചിക്കൻ അതിലേക്കിടുക. ചിക്കൻ പാകമാവുമ്പോൾ അതിലേക്ക് അരച്ചുവച്ചിരിക്കുന്ന അരപ്പ് ഒഴിക്കുക. ആവശ്യത്തിന് ഉപ്പും ഇട്ടിട്ട് നന്നായി ഇളക്കുക.

 

3 . 1 / 2 കപ്പ് തൈര് ഇതിലോട്ട് ചേർക്കുക എന്നിട് നന്നായി ഇളക്കികൊടുക്കുക. ശേഷം 10 - 15 മിനിറ്റ് വരെ നന്നായി അടച്ചു വെക്കുക. കറി അടിയിൽപിടിക്കാതെ ശ്രദ്ധിക്കുക അതിനായി സ്റ്റവ്വ് സിമ്മിൽ ആക്കിവെക്കാം.

4 . 10 മിനിട്ടിനു ശേഷം അടപ്പ് തുറന്ന് നന്നായി ഇളക്കികൊടുക്കുക ശേഷം 5 മിനിറ്റ് കൂടെ ലോ ഫ്ലെമിൽ വച്ചുതിളപ്പിക്കുക.

5. . 5 മിനിട്ടിനു ശേഷം ഗ്രേവി നല്ല തിക്ക് ആവുമ്പോൾ ഗ്യാസ് ഓഫ് ആക്കി കറി വേറൊരു പാത്രത്തിലേക്ക് മാറ്റാം. 

സ്വാദിഷ്ടമായ ചിക്കൻ ഹരിയാലി തയ്യാർ. വളരെ എളുപ്പവും അതികം സമയച്ചിലവും ഇല്ലാത്ത ഈ വിഭവം വളരെ സ്വാദിഷ്ടവും ആണ്. എണ്ണ അതികം ഉപയോഗിക്കാത്തവരാണെകിൽ അതിനനുസരിച്ചു എണ്ണ എത്രെ എടുക്കണം എന്ന് നിങ്ങൾക്കു തീരുമാനിക്കാം. ഉപ്പും മുളകും അതുപോലെതന്നെ കഴിക്കുന്ന ആളുകളുടെ ഇഷ്ടത്തിനനുസരിച്ചു കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം.

ചൂടോടെ ചപ്പാത്തിക്കൊപ്പമോ , റോട്ടിക്കൊപ്പമോ കഴിക്കാം.   

പലരുടെയും സ്വാദുകൾ പലവിധത്തിലായിരിക്കും , ഉദാഹരണത്തിന് ഇന്നത്തെ പുതുതലമുറക്കാരാണ് പൊതുവെ നോർത്ത് ഇന്ത്യൻ ഭക്ഷണങ്ങളുടെ ആരാധകർ എന്നാൽ കുറച് പഴയ ആൾക്കാർക്ക് ഇത് അത്ര ഇഷ്ടപ്പെടണം എന്നില്ല. നിങ്ങൾ കുടുംബത്തിലെ എല്ലാവർക്കും വേണ്ടിയാണു പാചകം ചെയ്യുന്നതെങ്കിൽ നിങ്ങളുടേതായ രീതിയിൽ വേണമെങ്കിൽ കുറച് സവാളയും കൂടെ ചിക്കന്റെ കൂടെ എണ്ണയിൽ ഇടാവുന്നതാണ്. മൂത്തുവരുന്ന സവാളയുടെ മണം കൂടെ ആവുമ്പോൾ എല്ലാവർക്കും ഒന്ന് സ്വാദുനോക്കാം എന്നുതോന്നും. ഇങ്ങനെ ചെയ്ത് കറിയുടെ യഥാർത്ഥ സ്വാദ് കളയണ്ട എന്നാണെകിൽ ഒന്നും ചെയേണ്ടതില്ല.

Tinystep Baby-Safe Natural Toxin-Free Floor Cleaner

Dear Mommy,

We hope you enjoyed reading our article. Thank you for your continued love, support and trust in Tinystep. If you are new here, welcome to Tinystep!

We have a great opportunity for you. You can EARN up to Rs 10,000/- every month right in the comfort of your own HOME. Sounds interesting? Fill in this form and we will call you.

Click here for the best in baby advice
What do you think?
0%
Wow!
0%
Like
0%
Not bad
0%
What?
scroll up icon