Link copied!
Sign in / Sign up
8
Shares

വീട്ടിൽ ഉണ്ടാക്കാം ചിക്കൻ 65!

ചിക്കൻ വിഭവങ്ങൾ ഇഷ്ടമല്ലാത്തവർ ആരും തന്നെ ഉണ്ടാവില്ല. ചിക്കൻ വറുത്തത്, ചിക്കൻ വറുത്തരച്ചത്, കറി വച്ചത്, കബാബ്, പോപ്‌കോൺ എന്നിങ്ങനെ ഒരുപാടു ചിക്കൻ വിഭവങ്ങൾ നമുക്കു സുപരിചിതമാണ്. അക്കൂട്ടത്തിൽ ഒന്നാണ് ചിക്കൻ 65. ഹോട്ടലുകളിലും മറ്റും പോയി മായം ചേർത്ത ഭക്ഷണം കഴിക്കുന്നതിനേക്കാൾ എത്രയോ നല്ലതാണ് വീട്ടിൽ തയ്യാറാക്കി കഴിക്കുന്നത്? അല്ലേ? കുറഞ്ഞ ചേരുവകൾ കൊണ്ട് നല്ല കിടിലൻ ചിക്കൻ 65 ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം..!

വേണ്ട ചേരുവകൾ

എല്ലില്ലാത്ത ചിക്കൻ- അര കിലോ 

മുട്ട- 1

കോൺ ഫ്‌ളോർ-2 ടേബിൾസ്പൂൺ

അരിപ്പൊടി-1 ടേബിൾസ്പൂൺ

എണ്ണ -ആവശ്യത്തിന് 

ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -അര ടേബിൾസ്പൂൺ

മുളകുപൊടി-അര ടേബിൾസ്പൂൺ

തൈര്- ഒന്നര ടേബിൾസ്പൂൺ

കുരുമുളക് പൊടി- അര ടേബിൾസ്പൂൺ

മഞ്ഞൾപൊടി -കാൽ ടീസ്പൂൺ 

ഉപ്പ് -ആവശ്യത്തിന് 

സവാള -2 എണ്ണം 

പച്ച മുളക്- 3 എണ്ണം 

തയ്യാറാക്കുന്ന വിധം

ചിക്കൻ നന്നായി കഴുകി വൃത്തിയാക്കി ചെറിയ കഷണങ്ങളായി മുറിച്ചു വയ്ക്കുക.മുളകുപൊടി, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, തൈര്, കുരുമുളക് പൊടി, മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവ പുരട്ടി ഒരു മണിക്കൂർ വയ്ക്കുക. എണ്ണ ചൂടാക്കി ഗോൾഡൻ നിറത്തിൽ ചിക്കൻ വറുത്തുകോരുക. മറ്റൊരു പാനിൽ എണ്ണ ചൂടാക്കി കറിവേപ്പില, പച്ചമുളക്, ജീരകം എന്നിവ ചൂടാക്കി മാറ്റി വയ്ക്കുക. ഇതിലേക്ക് തൈരൊഴിച്ച് ചൂടാക്കുക. ഇതിലേക്കു ചിക്കൻ ചേർത്ത് നന്നായി ഇളക്കി ചൂടാക്കി വച്ചിരിക്കുന്ന മസാല, സവാള അരിഞ്ഞതും ചേർത്ത് വിളമ്പാം.

Click here for the best in baby advice
What do you think?
0%
Wow!
0%
Like
0%
Not bad
0%
What?
scroll up icon