Link copied!
Sign in / Sign up
5
Shares

ചേലാകർമം: കുഞ്ഞു മരിച്ചു!

ചേലാകർമത്തിനു വിധേയമായതിനെ തുടർന്ന്  29 ദിവസം പ്രായമുള്ള കുഞ്ഞു മരിച്ചു. തൃപ്രയാർ തളിക്കുളത്താണ് ദാരുണമായ സംഭവം നടന്നത്. ചേലാകർമത്തെ തുടർന്ന് രക്തം നഷ്ടപ്പെട്ടതാണ് മരണകാരണം എന്ന് മെഡിക്കൽ കോളേജ് അധികൃതർ പറഞ്ഞു. കുഞ്ഞിന് 28 ദിവസം പ്രായമുള്ളപ്പോൾ ആണ് വീടിനു സമീപമുള്ള സ്വകാര്യ ഡോക്ടർ ചേലാകർമം നടത്തിയത്. തുടർന്ന് രക്തം നിലയ്ക്കാതായപ്പോൾ ചികിത്സ നൽകി മടക്കിയയച്ചു. വീട്ടിലെത്തിയിട്ടും രക്തം നിൽക്കാത്തതിനെ തുടർന്ന് വീണ്ടും ഡോക്ടറെ വിളിച്ചെങ്കിലും നമ്പർ ലഭ്യമായിരുന്നില്ല. പിറ്റേന്ന് രാവിലെ ബന്ധുക്കൾ കുഞ്ഞിനേയും കൊണ്ട് വീണ്ടും ഡോക്ടറെ സന്ദർശിച്ചു. ഡോക്ടറുടെ നിർദേശമനുസരിച്ചു സർജനെ കാണിക്കാൻ വിവിധ ആശുപത്രികളിൽ എത്തിയെങ്കിലും സർജൻ ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. തുടർന്ന് മെഡിക്കൽ കോളേജിൽ ചികിത്സ തേടി. അപ്പോഴേക്കും കുഞ്ഞിന് ഏഴു ശതമാനമേ ഹൃദയമിടിപ്പ് ഉണ്ടായിരുന്നുള്ളൂവെന്നും രക്തനഷ്ടം മൂലം കുടലുകൾ തകരാറിൽ ആയിരുന്നെന്നും മെഡിക്കൽ കോളേജ് റിപ്പോർട്ടിലുണ്ട്.

Click here for the best in baby advice
What do you think?
0%
Wow!
0%
Like
0%
Not bad
0%
What?
scroll up icon