Link copied!
Sign in / Sign up
2
Shares

ചക്കക്കുരു ചെമ്മീൻ വറ്റിച്ചത്!

ചക്ക വളരെ സുലഭമായ കാലമാണിത്. മുന്പെങ്ങുമില്ലാത്ത വിധമാണ് ഇപ്പോൾ ചക്ക വിഭവങ്ങൾ തീന്മേശകളിലും കടകളിലും നിറയുന്നത്. ചക്കക്കുരുവും തീരെ മോശമല്ല. പണ്ട് കാലം മുതൽ അമ്മമാരുടെ ഇഷ്ടവിഭവമാണ് ചക്കക്കുരു. പണച്ചെലവില്ലാതെ നല്ല സ്വാദിഷ്ടമായ കറികൾ ഉണ്ടാക്കാമെന്ന തന്നെ കാരണം. ചക്കക്കുരു കൊണ്ടുള്ള മറ്റൊരു കിടിലൻ കറി ഇതാ..

വേണ്ട ചേരുവകള്‍

ഉണക്കചെമ്മീന്‍-200 gm

ചക്കകുരു-15 എണ്ണം

പുളി കൂടുതൽ ഉള്ള മാങ്ങ-1

തേങ്ങ-1മുറി

പച്ചമുളക്- 3എണ്ണം

കാന്താരിമുളക് -4 

മുളക്പൊടി-1/2tsp

മഞ്ഞള്‍പൊടി-1/2tsp

ചെറിയഉള്ളി-8 എണ്ണം

ഉപ്പ്-ആവശ്യത്തിന്

വെളിച്ചെണ്ണ-ആവശ്യത്തിന്

കടുക്-1tsp

കറിവേപ്പില-1തണ്ട്

വെളുത്തുള്ളി-2 അല്ലി

ജീരകം-1 ടീസ്പൂൺ 

തയ്യാറാക്കുന്നവിധം

ചെമ്മീന്‍ ചൂടാക്കിയെടുത്ത്, അതിന്റെ തല കളഞ്ഞു വെക്കുക.. ഇതില്‍ നിന്ന് കുറച്ചു ചെമ്മീന്‍ മാറ്റി വെക്കുക. മാങ്ങ, ചക്കകുരു തൊലി കളഞ്ഞത് നുറുക്കി വെക്കുക. തേങ്ങ, ജീരകം, മഞ്ഞൾപ്പൊടി, വെളുത്തുള്ളി എന്നിവ ചതച്ചെടുക്കുക. ഒരു മണ്‍ചട്ടിയില്‍ ചക്കക്കുരു വേവിക്കുക. പകുതി വേവാകുമ്പോൾ ചെമ്മീന്‍, മാങ്ങ, പച്ചമുക് അരിഞ്ഞത്, മുളക്പൊടി, മഞ്ഞള്‍പൊടി എന്നിവ ചേർത്ത് ആവശ്യത്തിന് വെള്ളം ഒഴിച്ചു വേവിക്കുക. ഇതിലേക്ക് ഉപ്പും, അരച്ചു വെച്ച നാളികേരവും ചേര്‍ത്തു നന്നായി വറ്റിക്കുക.

പാനില്‍ വെളിച്ചെണ്ണ ഒഴിച്ചു ചൂടാകുമ്പോള്‍ കടുക്, കറിവേപ്പില, വറ്റൽമുളക്‌ , ചുവന്നുള്ളി എന്നിവ ഇട്ടു മൂപ്പിച്ചു കറിയിൽ ചേർക്കുക.

Click here for the best in baby advice
What do you think?
0%
Wow!
0%
Like
0%
Not bad
0%
What?
scroll up icon