Link copied!
Sign in / Sign up
7
Shares

ചക്കക്കുരു ബാൾസ് :ഒരു നാലുമണി പലഹാരം

ചക്കക്കുരു കൊണ്ട് ഒരുപാട് വിഭവങ്ങൾ ഉണ്ടാക്കാൻ എല്ലാർവർക്കും അറിയാം. എന്നാൽ വളരെ വ്യത്യസ്തമായ ഒരു വിഭവം ഇതാ..

വേണ്ട ചേരുവകൾ

ചക്കക്കുരു:15 എണ്ണം

കുതിർത്തു വച്ച അരി:ഒരു കപ്പ്

തേങ്ങ ചിരകിയത് :ഒരു കപ്പ് 

ശർക്കര: അര കപ്പ് 

ഏലക്കാപ്പൊടി:കാൽ ടീസ്പൂൺ 

ഉണക്കമുന്തിരി/അണ്ടിപ്പരിപ്പ്:അരകപ്പ് 

എള്ള് :കാൽ ടീസ്പൂൺ 

 ഉപ്പ് /വെള്ളം:ആവശ്യത്തിന് 

തയ്യാറാക്കുന്ന വിധം 

അടിവശം കട്ടിയുള്ള ഒരു പാത്രത്തിൽ അരി എടുത്ത് ഇളം ബ്രൗൺ നിറമാകുന്നതു വരെ വറുക്കുക.ഇത് മിക്സിയിൽ നന്നായി പൊടിച്ചെടുക്കുക.ശർക്കര അല്പം വെള്ളമൊഴിച്ചു ചൂടാക്കി പാനി ആക്കുക.അതിനു ശേഷം അരിച്ചു വയ്ക്കുക.നുറുക്കി വച്ചിരിക്കുന്ന ചക്കക്കുരു ആവശ്യത്തിന് വെള്ളമൊഴിച്ചു അല്പം ഉപ്പിട്ട്  വേവിച്ചു ഉടച്ചെടുക്കുക.ഒരു പാൻ നന്നായി ചൂടാക്കി അതിലേക്ക് ശർക്കര പാനി,ചക്കക്കുരു എന്നിവ ചേർത്ത് കുറഞ്ഞ തീയിൽ നന്നായി ഇളക്കുക.ഇതിലേക്ക് തേങ്ങാ ചിരകിയത്,അരി പൊടിച്ചത്,ഏലക്കാപ്പൊടി,ഉണക്കമുന്തിരി/അണ്ടിപ്പരിപ്പ്,എള്ള് എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക.ചെറുചൂടിൽ ഉണ്ടകളായി ഉരുട്ടിയെടുക്കുക.സ്വാദിഷ്ഠമായ ചക്കക്കുരു ബാൾസ് റെഡി.

Tinystep Baby-Safe Natural Toxin-Free Floor Cleaner

Click here for the best in baby advice
What do you think?
0%
Wow!
0%
Like
0%
Not bad
0%
What?
scroll up icon