Link copied!
Sign in / Sign up
19
Shares

സിസേറിയൻ: എങ്ങനെ തിരിച്ചുവരാം?

സ്വാഭാവിക പ്രസവം സാധ്യമല്ലാത്ത സാഹചര്യമെത്തുമ്പോഴാണ് ഡോക്ടർമാർ സിസേറിയനു നിർദേശിക്കുന്നത്. എന്നാൽ പലരും കരുതുമ്പോലെ ഇതത്ര നിസാരമല്ല. മറ്റേതൊരു ശത്രക്രിയയും പോലെയുള്ള മേജർ ഓപ്പറേഷൻ തന്നെയാന്ന് സിസേറിയനും. അതിനാൽ തന്നെ സാധാരണ ശസ്ത്രക്രിയയുടെ എല്ലാ സങ്കീര്ണതകളും ഇവിടെയുമുണ്ടാകാം.ലോകാരോഗ്യസംഘടന 10 -15 ശതമാനം മാത്രമേ സിസേറിയൻ ശുപാർശ ചെയ്യുന്നുള്ളു. ശരീരത്തിൽ ഗര്ഭപാത്രത്തിനോളം മാറ്റങ്ങൾ പെട്ടെന്നു ഉൾക്കൊള്ളുന്ന മറ്റൊരു അവയവം ഇല്ലെന്നു തന്നെ പറയാം. ഗർഭകാലത്തു വികസിക്കുകയും പിന്നീട് ചുരുങ്ങുകയും ചെയ്യുന്ന ഗര്ഭപാത്രത്തിനു പെട്ടെന്ന് തന്നെ പൂർവ സ്ഥിതിയിലെത്താനുള്ള  കഴിവുണ്ട്. ഏതു മാർഗ്ഗത്തിലൂടെയാണ്  കുഞ്ഞിന് ജന്മം നൽകിയത്  എന്നതിനെ ആശ്രയിച്ചായിരിക്കും പ്രസവശേഷമുള്ള ശരീരത്തിന്റെ പ്രതികരണം. 

സിസേറിയനു ശേഷം ശരീരം എങ്ങനെ പൂര്വസ്ഥിതിയിലേക്കു വരുന്നു?

വയറിന്റെ താഴ്ഭാഗത്തു C ആകൃതിയിൽ മുറിവുണ്ടാക്കി അതിലൂടെയാണ് കുഞ്ഞിനെ പുറത്തെടുക്കുന്നത്. ഇതിനുശേഷം ശരീരം പൂര്വസ്ഥിതിയിലേക്കെത്താൻ ശരീരത്തിന് വേണ്ടിവരുന്ന സമയം ഓരോരുത്തർക്കും വ്യത്യസ്ഥമായിരിക്കും. സിസേറിയൻ നടത്തിയവർക് പ്രസവവേദനയിലൂടെ കടന്നു പോകേണ്ടി വരില്ലെങ്കിലും ശസ്‌ത്രക്രിയയ്‌ക്കു ശേഷം വേദന കൂടുതലായിരിക്കും. പ്രത്യേകിച്ചും ആദ്യത്തെ ആഴ്ചയിൽ.

എത്രനാൾ?

മിക്കവാറും കേസുകളിൽ ഓപ്പറേഷനു ശേഷം അധികം വൈകാതെ തന്നെ നാഡികൾ സ്വയം പൂര്വസ്ഥിതിയിലേക്ക് തിരിച്ചെത്താറുണ്ട്. വളരെ അപൂർവമായി മാത്രം ഡാമേജ് സംഭവിക്കാനും ഇടയുണ്ട്. സാധാരണ  ഗതിയിൽ 3 മാസം വരെയാണ് വിശ്രമസമയമായി ഡോക്ടർമാർ നിര്ദേശിക്കാറുള്ളത് . ചില ആളുകൾക്ക്  പൂർണമായി  സുഖംപ്രാപിക്കാൻ 6 മാസം വരെ വേണ്ടിവന്നേക്കാം. ഇക്കാലയളവിൽ ഡോക്ടറുടെ നിർദേശപ്രകാരം ആഹാരം, ജോലി തുടങ്ങിയവയിൽ നിയന്ത്രണം വരുത്തേണ്ടതാണ്. എന്തൊക്കെയായാലും സാധാരണ പ്രസവത്തിനും ഓപ്പറേഷനും അതിന്റെതായ ഗുണങ്ങളും ദോഷങ്ങളുമുണ്ട്. നിങ്ങളുടെ അനുഭവങ്ങൾ പങ്കുവയ്ക്കൂ...

Tinystep Baby-Safe Natural Toxin-Free Floor Cleaner

Dear Mommy,

We hope you enjoyed reading our article. Thank you for your continued love, support and trust in Tinystep. If you are new here, welcome to Tinystep!

Recently, we launched a baby-safe, natural and toxin-free floor cleaner. Recommended by moms and doctors all over India, this floor-cleaner liquid gets rid of germs and stains without adding harmful toxins to the floor. Click here to buy it and let us know if you liked it.

Stay tuned for our future product launches - we plan to launch a range of homecare products that will keep your little explorer healthy, safe and happy!

Click here for the best in baby advice
What do you think?
0%
Wow!
0%
Like
0%
Not bad
0%
What?
scroll up icon