സിസിടിവി നിരീക്ഷണം അതിരു കടന്നു; ഗേൾസ് സ്കൂളിൽ നടന്നത് നിയമ ലംഘനം
കുട്ടികളുടെ സുരക്ഷിതത്വത്തിന്റെ പേരിൽ സ്കൂളിലും കോളേജിലും സിസിടിവി ക്യാമറകൾ വയ്ക്കുന്നത് അതിരു കടക്കുന്നു. ദൃശ്യങ്ങൾ കണ്ടാസ്വദിക്കാൻ ചെറുപ്പക്കാർക്ക് അനുവാദവും. തിരുവനന്തപുരം ചിറയിന്‍കീഴ് ശാര്‍ക്കര എസ്എസ്വിജിഎച്ച്എസ്എസിലാണ് സംഭവം. ക്ളാസ്സ് മുറികളിൽ നിരീക്ഷണ കാമറകൾ സ്ഥാപിക്കാൻ പാടില്ലെന്ന് സംസ്ഥാന ഹയർ സെക്കന്ററി ഡയറക്ടറുടെ നിർദേശം കാറ്റിൽ പറത്തിയാണ് സ്കൂൾ അധികൃതർ ക്ലാസ് മുറികളിൽ ക്യാമറ സ്ഥാപിച്ചത്.
അതും പോരാ, നിരീക്ഷണത്തിനു സ്കൂൾ മാനേജരുടെ ഡ്രൈവർ ഉം കൂട്ടാളിയും. സ്കൂളിന്റെ പ്രിൻസിപ്പലും പിടിഎ യും പരാതി നൽകിയിട്ടും യാതൊരു നടപടിയും ഇക്കാര്യത്തിൽ എടുത്തിട്ടില്ലെന്നും ആരോപണമുണ്ട്.
തങ്ങളുടെ കുട്ടികൾ ഗേൾസ് സ്കൂളുകളിൽ സുരക്ഷിതരാണെന്ന് കണ്ണുമടച്ചു വിശ്വസിക്കുന്ന രക്ഷിതാക്കൾക്ക് ഒരു മുന്നറിയിപ്പാണ് ഈ സംഭവം. മാനേജരുടെ ഡ്രൈവറും കൂട്ടാളിയും ചേർന്ന് സ്വകാര്യമുറിയിൽ സിസിടിവി ദൃശ്യങ്ങൾ കണ്ടാസ്വദിക്കുന്നതിന്റെ ദൃശ്യങ്ങൾ കെ എസ് ടി എ പ്രവര്‍ത്തകര്‍ ആണ് പുറത്തുവിട്ടത്.
അധ്യാപകരെ വരെ സിസിടിവിയിൽ കൂടി കണ്ടാസ്വദിക്കുന്ന മാനേജരുടെ പ്രവര്തിക്കെതിരെ പരാതി നൽകിയെങ്കിലും പോലീസും നിഷ്ക്രിയത്വം പാലിക്കുകയായിരുന്നു. പ്രശ്നം വഷളായപ്പോൾ ക്ലാസിൽ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറകൾ അപ്രത്യക്ഷമായി. വാക്കുതർക്കമുണ്ടായതിനെ തുടർന്ന് പോലീസ് എത്തി പ്രവർത്തകരെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല.
സംഭവത്തിന്റെ ദൃശ്യങ്ങൾ വാട്ട്സാപ്പിലൂടെയും മറ്റു സമൂഹ മാധ്യമങ്ങളിലൂടെയും പ്രചരിക്കുകയാണ്.
