Link copied!
Sign in / Sign up
14
Shares

സിസ്സേറിയന്‍ അണുബാധ : ഇവ ശ്രദ്ധിക്കുക!

പ്രസവവേദന അറിയാതെ പ്രസവിക്കാനും സ്വാഭാവിക പ്രസവം ബുദ്ധിമുട്ടാകുന്ന ഘട്ടങ്ങളില്‍ ഒരു അവസാന രക്ഷാമാര്‍ഗ്ഗം എന്ന രീതിയിലുമാണ് പൊതുവേ സിസ്സേറിയന്‍ അഥവാ സി – സെക്ഷന്‍ ചെയ്യുക പതിവ്. ഇങ്ങനെ ഒരു അവസാന മാര്‍ഗ്ഗമായി ഇതിനെ അവലംബിക്കുന്നതിന് പിന്നില്‍ തക്കതായ ഒരു കാരണവുമുണ്ട്. സി – സെക്ഷന്‍ ഒരു ശസ്ത്രക്രിയയാണ് എന്നതാണ് ഇതിനെ സാധാരണ പ്രസവത്തില്‍ നിന്ന് വ്യത്യസ്മാക്കുന്നത്. ആയതിനാല്‍ അനുഭാധയുണ്ടാകുനുള്ള സാധ്യതകളും ഇതിനുണ്ട്. ഇത്തരം അണുബാധയെ വിളിക്കുന്നത് പോസ്റ്റ്‌ സിസ്സേറിയന്‍ ഇന്‍ഫെക്ഷന്‍ അഥവാ സി സെക്ഷന്‍ ഇന്‍ഫെക്ഷന്‍ എന്നാണ്. കീറി മുറിച്ച ഭാഗത്ത് ബാക്ടീരിയ കാരണം അല്ലേങ്കില്‍ അടിവയറ്റില്‍ തന്നെ ഇത്തരം അണുബാധകള്‍ ഉണ്ടായെന്ന് വരാം

{!{ad_unit_600_200}!

സി സെക്ഷന്‍ ഇന്‍ഫെക്ഷന്‍ ഉണ്ടോയെന്ന് എങ്ങനെ അറിയാം 

ചില ലക്ഷണങ്ങള്‍ ശ്രദ്ധിച്ചാല്‍ തന്നെ ഇത്തരം ഇന്‍ഫെക്ഷനുകളുണ്ടോയെന്ന് എളുപ്പം തിരിച്ചറിയാനും തുടക്കത്തില്‍ തന്നെ ചികിത്സിച്ച് മാറ്റാനും കഴിയും. അവയില്‍ ചിലത് ഇതാ താഴെ കൊടുത്തിരിക്കുന്നു.

- അസഹനീയമായ അടിവയര്‍ വേദന

- ഇന്സിഷന്‍ ചെയ്ത ഭാഗത്ത് (ശസ്ത്രക്രിയക്കു വേണ്ടി കീറിമുറിച്ച ഭാഗത്ത്) ചുവപ്പ്.

- ശസ്ത്രക്രിയക്കു വേണ്ടി കീറിമുറിച്ച ഭാഗത്ത് വേദനയോടു കൂടിയോ അല്ലാതെയോ ഉള്ള ചെറിയ വീക്കം.

- തുന്നി ചേര്‍ക്കാന്‍ വേണ്ടി ഇട്ട സ്റ്റിച്ചുകളില്‍ നിന്നും ഏതെങ്കിലും തരത്തിലുള്ള ദ്രാവകമോ ചലമോ വരികയാണെങ്കില്‍.

- 100.4 ഡിഗ്രി സെല്‍ഷ്യസ്-നു മേലെയുള്ള പനി

- മൂത്രസംബന്ധമായ പ്രശ്നങ്ങള്‍

- ദുര്‍ഗന്ധമുള്ള യോനീസ്രവം

- രക്തകട്ടയോട് കൂടിയോ ഇല്ലാതെയോ ഉള്ള ഏതെങ്കിലും തരത്തിലുള്ള രക്തസ്രാവം

സിസ്സേറിയന്‍ അണുബാധയുണ്ടാകാന്‍ കൂടുതല്‍ സാധ്യത ആര്‍ക്കാണ്?

നേരാവണ്ണം ശുചിത്വം പാലിക്കാത്തതാണ് ഇത്തരം അനുബാധകള്‍ ഉണ്ടാകാനുള്ള പ്രധാന കാരണമെങ്കിലും ചില സ്ത്രീകള്‍ക്ക് ഇത്തരം അണുബാധയുണ്ടാകാനുള്ള സാദ്ധ്യതകള്‍ ഒരല്പം കൂടുതലാണ്.

- അമിതവണ്ണമോ അധികഭാരമോ ഉള്ള സ്ത്രീകള്‍

- മുന്പ് ഒരിക്കല്‍ സി – സെക്ഷന്‍ ചെയ്തിട്ടുള്ള സ്ത്രീകള്‍

- പ്രമേഹമുള്ള സ്ത്രീകള്‍

- സ്റ്റിരോയിഡുകള്‍ എടുക്കുന്ന സ്ത്രീകള്‍

- പ്രസവസമയത്ത് ധാരാളം രക്തം നഷ്ടപെട്ട സ്ത്രീകള്‍

 

എങ്ങനെയാണ് ചികിത്സിക്കുക?

ഇന്‍ഫെക്ഷന്‍ ഉണ്ടാകാന്‍ കാരണമാകുന്ന അണുക്കളുടെ ഇനങ്ങളെ അനുസരിച്ച് ചികിത്സാരീതിയും മാറും. ബാക്റ്റീരിയ ആണ് കാരണമെങ്കില്‍ ചെറിയ രീതിയിലുള്ള ഇന്‍ഫെക്ഷനുകള്‍ക്ക് കഴിക്കാന്‍ പാകത്തിനുള്ള ആന്‍റിബയോട്ടിക്കുകളും കാര്യമായിട്ടുള്ള ഇന്‍ഫെക്ഷനുകള്‍ക്ക് തുള്ളികളുടെ രൂപത്തിലും ആന്റിബയോട്ടിക്കുകള്‍ കൊടുക്കും.

ചര്‍മ്മത്തിനടിയില്‍ ചലം കെട്ടിയിട്ടുണ്ടെങ്കില്‍, ആന്റിബയോട്ടിക്കുകള്‍ മതിയാകില്ല. അത്തരം അബ്സെസ്സുകളില്‍ നിന്നും ദ്രാവകം പുറത്തെടുത്തശേഷം പുണ്ണിനെ അണുവിമുക്തമായ (സ്റ്റേറെയില്‍) സൊല്യുഷന്‍ ഉപയോഗിച്ച് കഴുകും. പുണ്ണിനേ കഴുകികെട്ടിയ ശേഷം പിന്നീട് കുറച്ച് നാള്‍ പതിവായുള്ള പരിശോധനയ്ക്കായ്‌ നിര്‍ദ്ദേശിക്കും.

സിസ്സേറിയന്‍ ഇന്‍ഫെക്ഷന്‍ എങ്ങനെ ഒഴിവാക്കാം?

1. മുറിവിനെ പരിചരിക്കുന്നതിന് വേണ്ടി ഡോക്ടര്‍ നല്‍കിയ നിര്‍ദ്ദേശങ്ങള്‍ പാലിക്കുക.

2. ആന്റിബയോട്ടിക്കുകള്‍ എടുക്കാന്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ നിര്‍ദ്ദേശിക്കപ്പെട്ട കോഴ്സ് തീരും വരെ നേരം തെറ്റാതെ കഴിക്കുക.

3. മുറിവിനെ പതിവായി കഴുകി വൃത്തിയാക്കി ഡ്രെസ്സ് ചെയ്യുന്നത് വളരെ പ്രധാനമാണ്.

4. ഞെരുക്കമുള്ളതോ മുറുക്കം ഉള്ളതോ ആയ വസ്ത്രങ്ങള്‍ കഴിവതും ഒഴിവാക്കുക.

5. മുലയുട്ടുമ്പോള്‍ കുഞ്ഞ് മുറിവിനു മേല്‍ സമ്മര്‍ദ്ദം ചെലുത്തുനില്ലെന്ന് ഉറപ്പ് വരുത്തുക.

6. നേരത്തെ പറഞ്ഞതില്‍ ഏതെങ്കിലും ലക്ഷണം കാണുകയാണെങ്കില്‍ ഉടനെ തന്നെ വൈദ്യോപദേശം തേടുക.

സിസ്സേറിയന്‍ ചെയ്തിട്ടുണ്ടെങ്കില്‍ തന്നെ ഇത്തരം ഇന്‍ഫെക്ഷന്‍ വരാനുള്ള സാദ്ധ്യതകള്‍ കുറവാണ്, അതുകൊണ്ട് ഇനി ഇതിനെ പറ്റി ആലോചിച്ച് വിഷമിക്കേണ്ടതില്ല. മുറിവ് ഉണങ്ങുന്നുണ്ടോയെന്ന്‍ നല്ല വണ്ണം ശ്രദ്ധിച്ചാല്‍ തന്നെ എല്ലാം നന്നായി ഭവിക്കും.

ബാദ്ധ്യതാ നിരാകരണം: ഈ പോസ്റ്റിന്റെ ഉള്ളടകം തികച്ചും വിജ്ഞാനപരവും വിദ്യാഭ്യാസപരവും മാത്രമാണ്. ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവർ സാധുത സംബന്ധിച്ച യാതൊരു ഉത്തരവാദിത്തവും വഹിക്കുന്നില്ല. ഇതിനെ വൈദ്യ ഉപദേശമായി കണക്കാകരുത്. സർട്ടിഫൈഡ് മെഡിക്കൽ അല്ലെങ്കിൽ ഹെൽത്ത് കെയർ പ്രൊഫഷണലുമായി ബന്ധപ്പെട്ട് അവരുടെ നിര്‍ദ്ദേശാനുസാരം മാത്രം ഇതിലെ ഉള്ളടക്കം ഉപയോഗിക്കുക.

Click here for the best in baby advice
What do you think?
0%
Wow!
0%
Like
0%
Not bad
0%
What?
scroll up icon