Link copied!
Sign in / Sign up
12
Shares

ആദ്യമായി അമ്മയാകുന്നവർ വായിച്ചറിയുവാൻ...

ആദ്യമായി അമ്മയാകുന്നവരുടെ മുഖത്തെ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റുവോ..? ഇല്ല. അതായിരിക്കും ഏതൊരു അമ്മയുടെയും ജീവിതത്തിലെ അവിസ്മരണീയ നിമിഷം!! പത്തുമാസം നിങ്ങളുടെ വയറ്റിൽ കിടന്നു അവൻ ചവിട്ടുകയും തൊഴിക്കുകയും ചെയ്യുമ്പോൾ ഒരു അമ്മയും വാവിട്ടു കരയുകയോ, പരാതി പറയുകയോ ഇല്ല. മറിച്ചു, ആ വയർ ഒന്ന് സ്നേഹത്തോടെ തലോടി, കാണാത്ത കുഞ്ഞിനോട് സംസാരിക്കുവാണ് പതിവ്. കറകളഞ്ഞ സ്നേഹത്തിനു മുൻപിൽ ഏതു മനുഷ്യനും നമിച്ചു പോകും. അത്രേം ആത്മാർത്ഥതയുണ്ട് ആ ആത്മബന്ധത്തിന്. ഭൂമിയിലേക്ക് പിറന്നു വീണപ്പോൾ ആദ്യമായി സ്വന്തം കുഞ്ഞു കരഞ്ഞത് ഏതു അമ്മയ്ക്ക് മറക്കാനാകും? അന്ന് മുതൽ ഇന്ന് വരെ താഴത്തു വെച്ചാൽ ഉറുമ്പരിക്കും, തലയിൽ വെച്ചാൽ പേനരിക്കും എന്നും പറഞ്ഞാണല്ലോ നിങ്ങൾ അവരെ വളർത്തുന്നത്. അതാണ് അമ്മയ്ക്ക് മക്കളോടുള്ള നിസ്വാർത്ഥമായ സ്നേഹം.

കുഞ്ഞു ജനിച്ച നാൾ മുതൽക്കേ ഓരോ ചെറിയ കാര്യത്തിനുപോലും അവർ അമ്മയെ ആശ്രയിക്കുന്നത് കാണാം. അമ്മയുമായുള്ള പൊക്കിൾക്കൊടി ബന്ധം അത്രേം തീവ്രമാണ്. അതിലുപരി അമ്മയുടെ മുലപ്പാലിന്റെ രുചി അറിഞ്ഞവർ അമ്മയെ ഒരിക്കലും കൈവിടില്ലെന്നും പറയപ്പെടുന്നു. അതൊക്കെ നമുക്ക് കണ്ടറിയാം.. എന്തൊക്കെയാണേലും, ഈ മുലപ്പാലാണ് കുഞ്ഞിന് ആരോഗ്യവും, പുഷ്ടിയും കൈവരുത്തുന്നത്. മുലയൂട്ടുന്നത് വളരെ ബുദ്ധിമുട്ടുള്ള ഏർപ്പാടായി തുടക്കത്തിൽ തോന്നും. എന്നാൽ, ദിവസങ്ങൾ കഴിയുംന്തോറും അത് എളുപ്പത്തിൽ തന്നെ നിങ്ങൾക്ക് നിർവ്വഹിക്കാൻ കഴിയും.

ആദ്യമായി മുലയൂട്ടുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഇവയാണ്:

ഒന്ന്. പൊതുസ്ഥലത്തു മുലയൂട്ടാൻ പരിശീലിക്കുക

ചില അമ്മമാർക്ക് പൊതുസ്ഥലങ്ങളിൽ കുഞ്ഞിനെ മുലയൂട്ടാൻ വളരെ പേടിയും, മാനസിക വിഷമവുമാണ്. മറ്റുള്ളവർ എന്ത് വിചാരിക്കും, ആരെങ്കിലും താൻ മുലയൂട്ടുന്നത് വീക്ഷിക്കുന്നുണ്ടോ എന്നൊക്കെയാണ് മിക്ക അമ്മമാരുടെയും പേടി. ഇത് സുന്ദരമായ ഒരു നാച്ചുറൽ പ്രോസസ്സ് ആണെന്ന് അവർ പലപ്പോഴും മറന്നു പോകുന്നു. ഇനി ആരെങ്കിലും നിങ്ങളെ തുറിച്ചു നോക്കുമോ എന്നെ പേടിയുണ്ടെങ്കിൽ അവരെ മൈൻഡ് ചെയ്യേണ്ട. നിങ്ങളുടെ കുഞ്ഞിന്റെ ആരോഗ്യസ്ഥിതി കണക്കാക്കുകയാണ് നിങ്ങൾ ചെയ്യേണ്ടത്. സമൂഹത്തെ മാറ്റാൻ നിങ്ങൾക്കാവില്ല. ഇനിയും പൊതു സ്ഥലത്തു മുലയൂട്ടാൻ പേടിയുണ്ടെങ്കിൽ ഒരു കണ്ണാടിക്കു മുമ്പിൽ നിന്ന് പ്രാക്ടീസ് ചെയ്യുക. എന്നിട്ടു, ആ പേടി അങ്ങ് മാറ്റി കളയുക..

രണ്ട്. മുലയൂട്ടുന്നതിനു യോജിച്ച വസ്ത്രങ്ങൾ ധരിക്കുക

കുഞ്ഞിനെ മുലയൂട്ടാൻ അത്രേം അനുയോജ്യമായ വസ്ത്രങ്ങൾ തന്നെ ധരിക്കുക. നിങ്ങൾ അസ്വസ്ഥതയോടെ ആണ് മുലയൂട്ടുന്നതെങ്കിൽ അത് കുഞ്ഞിനേയും ബാധിക്കും. ചിലർ ടീഷർട്ടും, കുർത്തിയും അൽപ്പം മുകളിലോട്ടുയർത്തി ബ്രായുടെ ബട്ടണുകൾ തുറന്നായിരിക്കും കുഞ്ഞിന് പാൽ കൊടുക്കുന്നത്. വേറെ ചിലർ ചുരിദാറിന്റെ ഫ്രണ്ട് ഭാഗം നെഞ്ചുവരെ വെട്ടി ഒരു സിപ്പും വെച്ചായിരിക്കും മുലയൂട്ടുന്നത്. സാധിക്കുകയാണെങ്കിൽ, നഴ്സിംഗ് ബ്രാകൾ വാങ്ങി വെക്കാൻ നിങ്ങൾ ശ്രദ്ധിക്കേണ്ടതാണ്, നിങ്ങളുടെ മുലകളുടെ സംരക്ഷണത്തിന് അത് അനിവാര്യമാണ്.

മൂന്ന്. മുലയൂട്ടുന്നതെങ്ങനെ എന്ന് കൂടുതൽ തവണ പ്രാക്ടീസ് ചെയ്യുക

തുടക്കത്തിൽ ഒക്കെ മുലയൂട്ടൽ ഒരിക്കലും എളുപ്പമാകില്ലെന്നു തോന്നും. കുഞ്ഞിനെ ചേർത്തുപിടിച്ചു മുലയൂട്ടുന്നതെങ്ങനെ എന്ന ട്രിക്സും, മുലയൂട്ടി ഉറക്കേണ്ട ടെക്നിക്കുകളും പ്രയാസമേറിയതായാണ് നിങ്ങള്ക്ക് ആദ്യമൊക്കെ അനുഭവപ്പെടുക. എന്നാൽ, കൂടുതൽ തവണ നിങ്ങൾ മുലയൂട്ടൽ പ്രാക്ടീസ് ചെയ്യുമ്പോൾ ആ ചിന്താഗതി മാറുന്നതായിരിക്കും. മാത്രമല്ല, കൂടുതൽ മുലയൂട്ടുന്നത് വഴി മുലപ്പാലും വർദ്ധിക്കും. അങ്ങനെ കുഞ്ഞിന് വേണ്ടുവോളം പാൽ കിട്ടുകയും ചെയുന്നു.

നാല്. കൂടെക്കൂടെ നിപ്പിൾ മോയ്സ്റ്ച്ചറൈസ് ചെയ്യുക

മുലയൂട്ടാത്ത നേരങ്ങളിൽ നിങ്ങളുടെ നിപ്പിൾ മോയ്സ്ചറൈസ് ചെയ്യുക. നിങ്ങളുടെ തന്നെ മുലപ്പാൽ, നിപ്പിൾ ക്രീം, നിപ്പിൾ ബട്ടർ, ഒലീവ് ഓയിൽ എന്നിവയുപയോഗിച്ചു ഇത് ചെയ്യാവുന്നതാണ്. മുലയൂട്ടുന്നതിനു മുൻപ് അവ കഴുകിക്കളയുന്നതാണ് നല്ലത്.

അഞ്ച്. ധാരാളം വെള്ളം കുടിക്കുക

കഴിയുന്നത്രെ വെള്ളം നിങ്ങൾ കുടിച്ചിരിക്കണം. ഒരു ബ്രെസ്റ്റ് ഫീഡിങ് സ്റ്റേഷൻ തന്നെ വീട്ടിലുണ്ടാക്കുന്നതാണ് ഉത്തമം. വാട്ടർ ബോട്ടിലുകളും, ഹെൽത്തി സ്നാക്കുകളും, മാഗസിനുകളും, ടിവിയും, ബ്രേസ്റ്റ് ഫീഡിങ് സെഷൻ നോട്ട് ചെയ്യാൻ ഒരു ഡയറിയും ആ സ്റ്റേഷനിൽ സ്ഥാപിക്കണം. നിപ്പിൾ ക്രീമും അതിൽ വെക്കാൻ മറക്കരുത്.

ആറ്. വേണ്ടുവോളം ഭക്ഷണം കഴിക്കുക

നിങ്ങളുടെ കുഞ്ഞിന് നിങ്ങളിലൂടെയാണ് ന്യൂട്രിയന്റ്സ് മുഴുവൻ കിട്ടുന്നത്. അതിനാൽ നിങ്ങൾ നല്ല പോഷകമൂല്യമുള്ള ആഹാരം കഴിച്ചിരിക്കണം. പോരാത്തതിന്, ബ്രേസ്റ്റ് ഫീഡിങ്ങിലൂടെ ഒരുപാട് കലോറിസ് നഷ്ട്ടപ്പെടുവാനും സാധ്യത ഏറെയാണ്. നേരാവണ്ണം, കഴിച്ചില്ലെങ്കിൽ ആകെ തളർന്നു പോകും. അതോടെ കുഞ്ഞിന്റെ ഗതി പിന്നെ പറയേണ്ടതില്ലലോ...

ഏഴ്.. താരതമ്യം ചെയ്യാതിരിക്കുക

മറ്റു അമ്മമാരോട് താരതമ്യം ചെയ്യാതിരിക്കുക. കുഞ്ഞിനെ മുലയൂട്ടുന്നത് ഓരോ അമ്മയും വ്യത്യസ്തമായിട്ടു ആയിരിക്കും, ചില അമ്മമാർ കുറച്ചു പാൽ മാത്രവേ പുറപ്പെടുവിക്കൂ. വേറെ ചിലർ ആവശ്യത്തിലേറെയും. മുലയൂട്ടുമ്പോൾ നല്ല വേദന ആയിരിക്കും ചിലർക്ക്. ചിലർക്കത് പ്രശ്നമേ അല്ലായിരിക്കും. നിങ്ങള്ക്ക് മുലയൂട്ടുമ്പോൾ വേദന കലശലാണെങ്കിൽ ഫോർമുല ഫീഡ് ചെയ്യുന്നതാണ് ഉത്തമം. മുലയൂട്ടലിനു അത്രത്തോളം ഗുണം വരില്ലേലും ഒരു സബ്സ്റ്റിറ്റ്യൂട്ട് തന്നെയാണ്.

 എട്ട്. ഭർത്താവിന്റെ സഹായം തേടുക

ഇടയ്ക്കൊക്കെ ഭർത്താവിന്റെ സ്നേഹപരിചരണം തേടാം. കൈകാലുകൾ മസ്സാജ് ചെയ്യാനോ ഭക്ഷണവും വെള്ളവും എടുത്തു തരാനോ അദ്ദേഹത്തോട് ആവശ്യപ്പെടാം. നിങ്ങളെ മനസ്സിലാക്കി സംസാരിക്കുവാൻ ഭർത്താവിനെക്കാളും മികച്ച ആരാണുള്ളത്?!!

Tinystep Baby-Safe Natural Toxin-Free Floor Cleaner

Click here for the best in baby advice
What do you think?
0%
Wow!
0%
Like
0%
Not bad
0%
What?
scroll up icon